വെട്ടിക്കവല മഹാദേവ ക്ഷേത്രം


Description
കൊല്ലം ജില്ലയില്‍ കൊട്ടാരക്കരയില്‍ നിന്നും ഏകദേശം 7 കിലോമീറ്റര്‍ അകലെ വെട്ടിക്കവല പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന പുരാതന ക്ഷേത്രമാണ് വെട്ടിക്കവല മഹാദേവ –മഹാവിഷ്ണു ക്ഷേത്രങ്ങള്‍. മഹാവിഷ്ണുവും ശിവനുമാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠകള്‍ .
ക്ഷേത്രം
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള മേജര്‍ ഗ്രേഡില്‍ ഉള്‍പ്പെട്ട ക്ഷേത്രമാണ് ഇത് .ഇളയിടത്ത് റാണിയുടെ കാലത്ത് പണി കഴിപ്പിച്ച ക്ഷേത്രം പിന്നീട് ഇന്നത്തെ രീതിയില്‍ പണികഴിപ്പിച്ചത് ശ്രീ മൂലം തിരുനാളിന്റെ കാലത്താണ്. ഇവിടെ പ്രധാനമായും രണ്ടു ക്ഷേത്രങ്ങളും ബലികല്ലും കൊടിമരങ്ങളുമുണ്ട് .മഹാദേവനെയും മഹാവിഷ്ണുവിനെയും തുല്യ പ്രാധാന്യത്തിലാണ് പ്രതിഷ്ഠ നടത്തിയിരിയ്ക്കുന്നത് .കേരളത്തിന്റെ തനതു ശൈലിയിലാണ് ക്ഷേത്ര നിര്‍മ്മാണം . ഒരു നിലയുള്ള ചെമ്പ് മേഞ്ഞ വട്ട ശ്രീ കോവിലിലാണ് ശിവ പ്രതിഷ്ഠ .ചെമ്പ് മേഞ്ഞ ചതുര ശ്രീ കോവിലില്‍ മഹാവിഷ്ണു പ്രതിഷ്ഠയും നടത്തിയിരിയ്ക്കുന്നു .ക്ഷേത്രത്തോട് ചേര്‍ന്ന് കൂത്തമ്പലവുമുണ്ട് .
ഐതീഹ്യം
ഒരിയ്ക്കല്‍ മഹാദേവനും മഹാവിഷ്ണുവും ഇത് വഴി യാത്ര ചെയ്യുമ്പോള്‍ ഈ പ്രദേശത്തിന്റെ മനോഹാരിതയില്‍ മയങ്ങി തങ്ങള്‍ക്കു വിശ്രമിയ്ക്കാനുള്ള സ്ഥലം കണ്ടെത്താന്‍ തങ്ങളുടെ സേവകരായ ഭൂതത്താന്‍മാരെയും അക്കരെത്തേവരെയും നിയോഗിച്ചു . ശേഷം അവര്‍ തെരഞ്ഞെടുത്ത സ്ഥലത്ത് സ്വയം പ്രതിഷ്ഠരാകുകയും ചെയ്തുവെന്നും .കാലാന്തരത്തില്‍ അവിടെ ക്ഷേത്രങ്ങള്‍ ഉയര്‍ന്നു വരികയും ചെയ്തുവെന്നുമാണ് ഐതീഹ്യം. മഹാദേവ ക്ഷേത്രം മേലൂട്ടു ക്ഷേത്രമെന്നും മഹാവിഷ്ണു ക്ഷേത്രം കീഴൂട്ട് ക്ഷേത്രമെന്നുമാണ് അറിയപ്പെടുന്നത്
പ്രതിഷ്ഠ
ശിവനും മഹാവിഷ്ണുവുമാണ് പ്രധാന പ്രതിഷ്ഠകള്‍ .കിഴക്ക് ദര്‍ശനമായാണ് പ്രതിഷ്ഠ .
ഉപദേവ പ്രതിഷ്ഠകള്‍
ഗണപതി ,അയ്യപ്പന്‍ ,യക്ഷി,രക്ഷസ്സ്,നാഗദേവതകള്‍,ഞാലിക്കുഞ്ഞ് ദേവി,അപ്പൂപ്പന്‍,എന്നിവരാണ് പ്രധാന ഉപദേവ പ്രതിഷ്ഠകള്‍ .ഞാലിക്കുഞ്ഞ് ദേവിയെ നാലമ്പലത്തിനുള്ളില്‍ നമസ്‌കാര മന്ധപത്തിലാണ് പ്രതിഷ്ഠ നടത്തിയിരിയ്ക്കുന്നത് .
പ്രധാന വഴിപാടുകള്‍
ശിവന് ധാര ,ശംഖാഭിഷേകം ,പിന്‍വിളക്ക് ,കൂവളമാല,ചതുശ്ശതം,എന്നിവയും,മഹാവിഷ്ണുവിന് പാല്‍പ്പായസം,കദളിപ്പഴ നിവേദ്യം,കളഭാഭിഷേകം,തുളസിമാല,തൃക്കൈവെണ്ണ,എന്നിവയും പ്രധാന വഴിപാടുകളാണ്.കൂടാതെ ഗണപതിഹോമം,അപ്പം,കറുകമാല, യക്ഷിയ്ക്ക് വറപൊടി,രക്ഷസ്സിന്,പാല്‍പ്പായസം, ഞാലിക്കുഞ്ഞു ദേവിയ്ക്ക് കരിവള,പാവകള്‍,തൊട്ടില്‍ സമര്‍പ്പണം അയ്യപ്പന് നീരാജനം അപ്പൂപ്പന് വെള്ളം കുടി എന്നിവയും പ്രധാന വഴിപാടുകളാണ്.
പ്രധാന ഉത്സവങ്ങള്‍
കുംഭ മാസത്തില്‍ ചതയം നക്ഷത്രത്തിന് കൊടിയേറി തിരുവാതിര നക്ഷത്രത്തില്‍ ആറാട്ട് വരുന്ന വിധം നടത്തുന്ന 10 ദിവസത്തെ ഉത്സവമാണ് ഇവിടുത്തെ പ്രധാന ആഘോഷം.കൂടാതെ നവരാത്രിയും ശിവരാത്രി, തിരുവാതിര,അഷ്ടമിരോഹിണി തുടങ്ങിയവയും ഇവിടുത്തെ പ്രധാന വിശേഷ ദിനങ്ങളാണ് .
ക്ഷേത്ര ദര്‍ശന സമയം
രാവിലെ 5.00am മുതല്‍ 12.00 pm വരെയും വൈകുന്നേരം 5.00 pm മുതല്‍ 8.00 pm വരെയും ഇവിടെ ദര്‍ശനം നടാത്താവുന്നതാണ് .
ക്ഷേത്രത്തിലേയ്ക്കുള്ള വഴി
കൊട്ടാരക്കര K.S.R.T.C. ബസ്സ് സ്‌റ്റേഷനില്‍ നിന്നും ചെങ്ങമനാട്ട് വഴി 7 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വെട്ടിക്കവലയിലുള്ള ക്ഷേത്രത്തിലെത്തിച്ചേരാം. ഇവിടെ നിന്നും പതിനഞ്ചു മിനിട്ട് ഇടവിട്ട് ക്ഷേത്രത്തിലേയ്ക്ക് ബസ് സൗകര്യം ലഭ്യമാണ് .
അടുത്ത റെയില്‍വേ സ്‌റ്റേഷന്‍ കൊല്ലം റെയില്‍വേ സ്‌റ്റേഷന്‍ ക്ഷേത്രത്തില്‍ നിന്നും 33 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നു .
അടുത്ത വിമാനത്താവളം –അടുത്ത വിമാനത്താവളമായ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ക്ഷേത്രത്തില്‍ നിന്നും 80 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നു .
ക്ഷേത്ര മേല്‍വിലാസം വെട്ടിക്കവല മഹാദേവര്‍ ക്ഷേത്രം ,വെട്ടിക്കവല പി.ഓ. കൊട്ടാരക്കര 691538
ഫോണ്‍: ക്ഷേത്രോപദേശക സമിതി :8086366303,8943641816