വേരൂര്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം
Changanassery,Kottayam District, Kerala See in Map
Description

കോട്ടയം ജില്ലയില്‍ ചങ്ങനാശ്ശേരിയില്‍ വാഴപ്പള്ളിയ്ക്ക് സമീപം വടക്കേക്കരയില്‍ സ്ഥിതി ചെയ്യുന്ന പ്രസിദ്ധവും പുരാതനവുമായ ധര്‍മ്മശാസ്താ ക്ഷേത്രമാണ് വേരൂര്‍ ധര്‍മ്മശാസ്താ ക്ഷേത്രം.600 ലേറെ വര്‍ഷത്തെ പഴക്കം ക്ഷേത്രത്തിനുണ്ടെന്നാണ് വിശ്വാസം.

ഐതീഹ്യം

നൂറ്റാണ്ടുകള്‍ക്കു മുമ്പ് ക്ഷേത്രം നിലനിന്നിരുന്ന പ്രദേശം വനപ്രദേശമായിരുന്നു.ആഹാര സമ്പാദനത്തിനായി പ്രദേശത്ത് എത്തിയ വേടനും വേടത്തിയ്ക്കും ഇവിടെ നിന്ന് സ്വയംഭൂവായ ശാസ്താവിന്റെ വിഗ്രഹം ലഭിച്ചു. തുടര്‍ന്ന് അവര്‍ പ്രദേശത്തെ പ്രാമാണിമാരായ  ബ്രാഹ്മണ പ്രമാണിമാരായ തേവരശ്ശേരിയിൽ ഇല്ലക്കാരും, പത്ത് നായർ തറവാട്ടുകാരെയും വിവരം അറിയിക്കുകയും ചെയ്തു.ദേവസാന്നിധ്യം മനസ്സിലാക്കിയ ഇവർ ശാസ്താപ്രതിഷ്ഠയെ നിത്യവും പൂജിച്ചാദരിക്കുന്നതിനു സൗകര്യം ചെയ്തു കൊടുക്കുകയും ചെയ്തു. ശേഷം  തെക്കുകൂർ രാജാവിന്റെ സഹായത്തോടെ ക്ഷേത്രം പണികഴിപ്പിക്കുകയും ചെയ്തു.
പ്രതിഷ്ഠ
സ്വയംഭൂവായ ധര്‍മ്മ ശാസ്താവാണ് പ്രധാന പ്രതിഷ്ഠ.കിഴക്ക് ദര്‍ശനമായാണ് പ്രതിഷ്ഠ.      കുതിരപ്പുറത്തേറി നില്‍ക്കുന്ന അയ്യപ്പനാണ് പ്രതിഷ്ഠാമൂര്‍ത്തി സങ്കല്‍പം
ഉപദേവ പ്രതിഷ്ഠകള്‍
വിഷ്ണു,ബ്രഹ്മരക്ഷസ്സ്,ഗണപതി,നാഗദേവതകള്‍,യക്ഷി,ശിവന്‍,ഭഗവതി, ഭൂതത്താന്‍മാര്‍ കൂടാതെ വിഗ്രഹം കണ്ടെത്തിയ വേടനെയും വേടത്തിയെയും ക്ഷേത്ര മതിലിനോട് ചേര്‍ന്നു പടിഞ്ഞാറ് ഭാഗത്ത് പ്രതിഷ്ഠ നടത്തിയിട്ടുണ്ട് .
പ്രത്യേകതകള്‍
എഴരശനി, കണ്ടകശനി, ജാതകവശാല്‍ അനിഷ്ടശനിയുടെ ദശാപഹാരങ്ങള്‍ തുടങ്ങിയ ദോഷകാലഘട്ടങ്ങളില്‍ വെരൂര്‍ ശ്രീധര്‍മ്മശാസ്താവിനെ ഉപാസിക്കുന്നത് സൂര്യരശ്മിക്കു മുന്പില്‍ മഞ്ഞുതുളളിയെന്നതുപോലെ എല്ലാ ദോഷങ്ങളും നീങ്ങാന്‍ പര്യാപ്തമാകുന്നു…
അഭീഷ്ടവരദായകനും ഭക്തപ്രിയനും സര്‍വ്വദുരിതങ്ങളും നീക്കുന്ന പരംപൊരുളും ആശ്രയിക്കുന്നവര്‍ക്ക് അനുഗ്രഹമൂര്‍ത്തിയുമാകുന്നു വെരൂര്‍ ശ്രീ ധര്‍മ്മശാസ്താവ്.
ശനിയാഴ്ചദിവസത്തിനും ഉത്രം നക്ഷത്രത്തിനും ഇവിടെ ആരാധനാ പ്രാധാന്യമുണ്ട്.
ക്ഷേത്ര ഘടന
ചതുരാകൃതിയിലാണ് ശ്രീകോവില്‍ നിര്‍മ്മിച്ചിരിയ്ക്കുന്നത് .ക്ഷേത്ര ഭിത്തികള്‍ വെട്ടുകല്ലും മണ്ണും ചേര്‍ത്താണ് നിര്‍മ്മിച്ചിരിയ്ക്കുന്നത് .മേല്‍ക്കൂര ഓടുമേഞ്ഞതാണ്.
പ്രധാന വഴിപാടുകള്‍
അട നിവേദ്യമാണ് പ്രധാന വഴിപാട് ഉദ്ദിഷ്ടകാര്യസിദ്ധിക്ക് ഇത് വളരെ പ്രധാനമാണ്….
മറ്റു പ്രധാന വഴിപാടുകള്‍
നീരാഞ്ജനം ,അഭിഷേകം,അറുനാഴി പായസം ,ഗണപതി ഹോമം. അര്‍ച്ചന.മാല.കടുംപായസം.എള്ള്പായസം.നെയ് വിളക്ക്.നീരാഞ്ജനവിളക്ക് എന്നിവയാണ് മറ്റു പ്രധാന വഴിപാടുകള്‍
പ്രധാന ഉത്തസവങ്ങള്‍
കുംഭമാസത്തിലെ ഉത്രം നക്ഷത്രം പ്രധാനമായി തിരുവുത്സവം കൊണ്ടാടുന്നു.
പ്രധാന ഉത്സവങ്ങള്‍ .മന്ധലകാലമാണ് മറ്റൊരു പ്രധാന ഉത്സവം.
ക്ഷേത്ര ദര്‍ശന സമയം
രാവിലെ
5.00 am -10.00 am
വൈകുന്നേരം
5.00 pm -8.00 pm
ക്ഷേത്രത്തില്‍ എത്തിച്ചേരാനുള്ള വഴി
ചങ്ങനാശ്ശേരിയില്‍ നിന്ന് ഏകദേശം മൂന്നു കിലോമീറ്റര്‍ അകലെ വാഴപ്പള്ളിയില്‍ ഇറങ്ങി അവിടെ നിന്നും ഏകദേശം ഒരു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വടക്കേക്കരയെന്ന കൊച്ചു ഗ്രാമത്തിലുള്ള ക്ഷേത്രത്തില്‍ എത്തിച്ചേരാം .
അടുത്ത റെയില്‍വേ സ്‌റ്റേഷന്‍ -ചങ്ങനാശ്ശേരി റെയില്‍വേ സ്‌റ്റേഷന്‍ ക്ഷേത്രത്തില്‍ നിന്ന് 4 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നു .
അടുത്ത വിമാനത്താവളം – കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ക്ഷേത്രത്തില്‍ നിന്നും 105 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നു .
ക്ഷേത്ര മേല്‍വിലാസം
വേരൂര്‍ ധര്‍മ്മശാസ്താ ക്ഷേത്രം ,വേരൂര്‍,വടക്കേക്കര ചങ്ങനാശ്ശേരി ,കോട്ടയം ജില്ല 686104 .
ഫോണ്‍:04812723722