തിരുമൂഴിക്കുളം ലക്ഷ്മണപ്പെരുമാള്‍ ക്ഷേത്രം
Ernakulam District, Kerala See in Map
Description

എര്‍ണാകുളം ജില്ലയില്‍ ജില്ലാ ആസ്ഥാനത്ത് നിന്നും ഏകദേശം 26 കിലോമീറ്റര്‍ അകലെ ആലുവ താലുക്കില്‍ അങ്കമാലിയില്‍ ചാലക്കുടി പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന അതിപുരാതനവും ചരിത്രപ്രസിദ്ധവുമായ ലക്ഷ്മണസ്വാമി ക്ഷേത്രമാണ് തിരുമൂഴിക്കുളം ശ്രീലക്ഷ്മണപെരുമാള്‍ ക്ഷേത്രം.ഭാരതത്തിലെ നൂറ്റിയെട്ട് വൈഷ്ണവ തിരുപ്പതികളില്‍ മലയാളനാട്ടിലുള്ള പതിമൂന്നു എണ്ണത്തില്‍ ഒരു തിരുപ്പതിയാണ് തിരുമൂഴിക്കുളം ക്ഷേത്രം. ഈ 108 വൈഷ്ണവ ക്ഷേത്രങ്ങളില്‍ ലക്ഷ്മണസ്വാമിയുടെ സങ്കല്പത്തിലുള്ള പ്രതിഷ്ഠ ഇവിടെ മാത്രമാണ്.
പ്രതിഷ്ഠ
പ്രധാന പ്രതിഷ്ഠ മൂര്‍ത്തിയായ ലക്ഷ്മണനെ പൂര്‍ണ്ണ പ്രതിഷ്ഠയോടെ കിഴക്കോട്ട് പ്രതിഷ്ഠ നടത്തിയിരിയ്ക്കുന്നു .

ഉപദേവ പ്രതിഷ്ഠകള്‍

പ്രധാന ശ്രീ കോവിലില്‍ തെക്കോട്ട്‌ ദര്‍ശനമായി ശിവനും ഗണപതിയും,നാലമ്പലത്തില്‍ തെക്കുപടിഞ്ഞാറായി ഭഗവതിയും ശാസ്താവും പുറത്തവടക്കായി ഗോശാലകൃഷ്ണന്റെ പ്രതിഷ്ഠയുമാണ് ഇവിടുത്തെ പ്രധാന ഉപദേവന്മാര്‍ . കൂടാതെ ശ്രീരാമനും സീതയും സങ്കല്‍പത്തില്‍ ഹനുമാന്‍ സാന്നിധ്യവുമുണ്ട് .

പ്രത്യേകതകള്‍
പൂജാ സമയത്ത് ഒരു വിധത്തിലുള്ള സംഗീതോപകരണങ്ങളും ഇവിടെ ഉപയോഗിക്കാറില്ല
എന്നുള്ളതാണിവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. ലക്ഷ്മീ ദേവിയ്ക്കിവിടെ പ്രത്യേക സന്നിധി ഇല്ലെന്നുള്ളതും മറ്റൊരു പ്രത്യേകതയാണ് . ആലുവ നദി ഈ ക്ഷേത്രപരിസരത്തു കൂടിയാണൊഴുകുന്നത്. ക്ഷേത്ര ഗോപുരവും, മണ്ഡപവും പ്രകാരവുമെല്ലാം രാമ സഹോദരനായ ലക്ഷ്മണനാണ് നിര്‍മ്മിച്ചത്. ഇതു കൂടാതെ അദ്ദേഹം മറ്റു പല സേവകളും ഈ ക്ഷേത്രത്തിനു വേണ്ടി ചെയ്തിട്ടുണ്ട്.
നാലമ്പല ദര്‍ശനം
തൃപ്രയാര്‍ (നിര്‍മാല്യദര്‍ശനം), ഇരിങ്ങാലക്കുട (ഉഷ:പൂജ), മൂഴിക്കുളം (ഉച്ചപൂജ), പായമ്മല്‍ (അത്താഴപൂജ) എന്നിങ്ങനെയാണ് പ്രസിദ്ധമായ നാലമ്പല ദര്‍ശനം എന്നറിയപെടുന്ന രീതിയിലുള്ള കര്‍ക്കിടകത്തിലെ ക്ഷേത്രദര്‍ശന രീതി.
ഐതീഹ്യം

ദ്വാരകയില്‍ ശ്രീകൃഷ്ണന്‍ ആരാധിച്ചിരുന്ന ശ്രീരാമ ഭരത ലക്ഷ്മണ ശത്രുഘ്‌നന്മാരുടെ കൃഷ്ണശിലാ വിഗ്രഹങ്ങള്‍ ദ്വാപരയുഗാന്ത്യത്തോടെ സമുദ്രത്തില്‍ താണുപോയി. കാലാന്തരത്തില്‍ ഈ വിഗ്രഹങ്ങള്‍ തൃപ്രയാറിനു സമീപം മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരുന്ന മുക്കുവര്‍ക്ക് ലഭിച്ചു. അവര്‍ വിഗ്രഹങ്ങള്‍ ലഭിച്ച വിവരം അന്നത്തെ കരപ്രമാണിയായിരുന്ന വാക്കയില്‍ കൈമളിനെ ധരിപ്പിച്ചു ശേഷം വാക്കയില്‍ കൈമളിന്റെ നിര്‍ദ്ദേശ പ്രകാരം പ്രശ്നവിചാരം നടത്തി ലക്ഷ്മണ വിഗ്രഹം മൂഴിക്കുളത്ത് പ്രതിഷ്ഠ നടത്തിയെന്നാണ് ഐതീഹ്യം .

സ്ഥല നാമ ഐതീഹ്യം

ഈ ക്ഷേത്രപരിസരത്ത്‌ പണ്ടൊരിക്കല്‍ ഹരിതമഹര്‍ഷി തപസ്സുചെയ്തിരുന്നു. മുനിയുടെ തപസ്സില്‍ സന്തുഷ്ടനായ വിഷ്ണുഭഗവാന്‍ പ്രത്യക്ഷപ്പെടുകയും താപസനെ അനുഗ്രഹിക്കുകയും ചെയ്തു. കലിയുഗകാലത്ത്‌ ജനങ്ങള്‍ പാലിക്കേണ്ടകാര്യങ്ങളെപ്പറ്റി ഭഗവാന്‍ മഹര്‍ഷിക്ക്‌ ഉപദേശിച്ചുകൊടുക്കുകയും ചെയ്തു. ഭഗവാന്റെ മൊഴിയുണ്ടായകളം എന്ന അര്‍ത്ഥത്തില്‍ ഇവിടെ തിരുമൊഴിക്കളം എന്നറിയപ്പെടാന്‍ തുടങ്ങി.കാലാന്തരത്തില്‍ തിരുമൊഴിക്കുളം തിരുമൂഴിക്കുളം ആയെന്നാണ്‌ ഐതീഹ്യം

ദര്‍ശന ക്രമം

കിഴക്കുവശത്തുകൂടി അകത്തുകടന്നാല്‍ ലക്ഷ്മണസ്വാമിയെ വന്ദിച്ചശേഷം ദക്ഷിണാമൂര്‍ത്തിയേയും ഗണപതിയേയും പിന്നെ മറ്റ്‌ ദേവീദേവന്മാരെയും വണങ്ങുകയാണ്‌ ഇവിടത്തെ ഇവിടുത്തെ ദര്‍ശന ക്രമം .

തിരുവുത്സവം

ഉത്സവം മേടമാസത്തിലെ അത്തം കോടിയേരി തിരുവോണം ആറാട്ടോടെ സമാപിയ്ക്കുന്നു

പ്രതിഷ്ഠ ദിനം
മകരം 3 പ്രതിഷ്ഠ ദിനമായി ആചരിയ്ക്കുന്നു

വഴിപാടുകള്‍

ലക്ഷ്മണ സ്വാമി :കദളിപ്പഴം ,പായസം,മുഴുക്കാപ്പ്,നിറമാല ചുറ്റുവിളക്ക് ,തിരുവോണ പ്രസാദമൂട്ട്
ഊര്‍മ്മിളാ ദേവി :പട്ട് ,മഞ്ഞള്‍പ്പൊടി .വെള്ളി ,പാല്‍പ്പായസം

ഗണപതി,ഒറ്റയപ്പം,കറുകമാല ,നീരാജനം .

ബ്രഹ്മ രക്ഷസ്സ് :പാല്‍പ്പായസം

ക്ഷേത്ര ദര്‍ശനസമയം
രാവിലെ

4.00 ന് നടതുറക്കല്‍
5.00 നിര്‍മ്മാല്യം ,അഭിഷേകം
7.30 എതൃത്തു പൂജ ,ശീവേലി
10.30 ഉച്ച പൂജ ,ശീവേലി
11 ന് നടയടപ്പ്

വൈകുന്നേരം
5 ന് നടതുറപ്പ്
6.30നു ദീപാരാധന
7.30 ന് അത്താഴ പൂജ ,ശീവേലി
8. ന് നടയടപ്പ്

ക്ഷേത്രത്തിലേയ്ക്കുള്ള വഴി 

ജില്ലാ ആസ്ഥാനമായ എറണാകുളത്തു നിന്നും 26  കിലോമീറ്റര്‍ അകലെ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ഏറ്റവുമടുത്ത പട്ടണമായ  ആലുവ ക്ഷേത്രത്തില്‍ നിന്നും  16 k  അകലെ സ്ഥിതി ചെയ്യുന്നു

 

 

അടുത്ത റെയില്‍വേ സ്‌റ്റേഷന്‍ -അങ്കമാലി  റെയില്‍വേ സ്റ്റേഷന്‍ – (10  km)

ഏറ്റവും അടുത്ത വിമാനത്താവളം -കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം( 12 km)അകലെ

ക്ഷേത്ര വിലാസം
ശ്രീ ലക്ഷമണപ്പെരുമാള്‍ ക്ഷേത്രം .തിരുമൂഴിക്കുളം ,അങ്കമാലി ,എറണാകുളം ജില്ല .
ഫോണ്‍ :+91 484 247 3996