തൃക്കോയിക്കല്‍ നരസിംഹ സ്വാമി ക്ഷേത്രം
yeroor,anchal,Kollam District, Kerala See in Map
Description

കൊല്ലം ജില്ലയില്‍  അഞ്ചലിന്സമീപം ഏരൂര്‍ പഞ്ചായത്തില്‍  സ്ഥിതി ചെയ്യുന്ന അതി പുരാതനമായ ക്ഷേത്രമാണ് തൃക്കോയിക്കല്‍ നരസിംഹ സ്വാമി ക്ഷേത്രം

ചരിത്രം ,ഐതീഹ്യം

തിരു കേവിയ്ക്കള്‍ എന്ന വാക്കുകളില്‍ നിന്നാണ് തൃക്കൊയിക്കല്‍ എന്ന പേരുണ്ടായതെന്നാണ് വിശ്വാസം .പരശുരാമനാണ് ഇവിടെ പ്രതിഷ്ഠ നടത്തിയതെന്നാണ് വിശ്വാസം .ഈ മഹാ ക്ഷേത്രത്തിനു സമീപം ബ്രാഹ്മണരുടെ ആവാസ കേന്ദ്രമായിരുന്നു .ക്ഷേത്രത്തിന്റെ ഉപദേവാലയങ്ങലാണ് ഏരൂര്‍ ഗണപതി ക്ഷേത്രവും ആയിരവല്ലി ക്ഷേത്രവും പാന്ധവന്‍ കുന്നിനു സമീപം സ്ഥിതി ചെയ്യുന്ന ദേവീ ക്ഷേത്രവും ,ക്ഷേത്രത്തിനു സമീപമുള്ള ചാവര് പാറയും ദളിതരുടെ ആരാധന കേന്ദ്രമായിരുന്നു.ഇവിടുത്തെ പരികര്‍മ്മിയ്ക്ക് ഉരളിയെന്ന സ്ഥാനപ്പേരാണ് ഉണ്ടായിരുന്നത് .ഇന്നും ഉരളി കുടുംബത്തില്‍ പെട്ടവര്‍ ഇവിടെയുണ്ട്.ആദ്യകാലത്ത് എല്ലാ വര്‍ഷവും ഒന്‍പതു ദിവസത്തെ ഉത്സവം ഇവിടെ ഗംഭീരമായി ആഘോഷിച്ചിരുന്നു.ഉത്സവ കാലത്ത് ബ്രാഹ്മണര്‍ക്ക് സദ്യ നടത്തിയിരുന്നു.ബ്രാഹ്മണര്‍ക്ക് സദ്യ നടത്തിയിരുന്ന ഭാഗത്തിന് മേലൂട്ടു എന്നും കീഴ് ജാതിക്കാര്‍ക്ക് സദ്യ നടത്തിയിരുന്ന ഭാഗത്തിന് കീഴൂട്ട് എന്നും വിളിച്ചു പോന്നു.അതേപോലെ ബ്രാഹ്മണര്‍ക്ക് വേണ്ടി കളമെഴുത്ത് പാട്ട് നടത്തിയിരുന്ന ഭാഗത്തിന് മേലെപ്പാട്ടു പുരയെന്നും കീഴ്ജാതിക്കാര്‍ക്കുള്ള ഭാഗത്തിന് കീഴ്പ്പാട്ട് പുരയെന്നും വിളിച്ചു പോന്നു . ഇന്നും അത്തരം വിഭാഗക്കാര്‍ ക്ഷേത്രത്തിനു സമീപം താമസിച്ചു വരുന്നു

പ്രതിഷ്ഠ

നരസിംഹ സ്വാമിയാണ് പ്രധാന പ്രതിഷ്ഠ .പടിഞ്ഞാറ് ദര്‍ശനമായാണ് പ്രതിഷ്ഠ നടത്തിയിരിയ്ക്കുന്നത്

ഉപദേവതകള്‍

മുഹൂര്‍ത്തി ,ഗണപതി,ബ്രഹ്മ രക്ഷസ്സ് ,നാഗദേവതകള്‍ എന്നിവയാണ് ഇവിടുത്തെ പ്രധാന ഉപദേവ പ്രതിഷ്ഠകള്‍

പ്രധാന വഴിപാടുകള്‍
സുദര്‍ശന ഹോമം ,ഗണപതി ഹോമം ,ശത്രുസംഹാര ഭാഗ്യ സൂക്തം എന്നിവയും മുഹൂര്‍ത്തിയ്ക്ക് പട്ടും മണിയും സമര്‍പ്പണവുമാണ് പ്രധാന വഴിപാടുകള്‍

മുഹൂര്‍ത്തിയ്ക്ക് പട്ടും മണിയും സമര്‍പ്പിയ്ക്കല്‍

ഇവിടുത്തെ മുഹൂര്‍ത്തിയ്ക്ക് സവിശേഷ ശക്തിയുണ്ടെന്നാണ് വിശ്വാസം .ആഗ്രഹ പൂര്‍ത്തിയ്ക്കായി പട്ടും മണിയും നേര്‍ന്നാല്‍ അഭീഷ്ടസിദ്ധിയുണ്ടാകുമെന്നാണ് ഭക്തജനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത് .പക്ഷെ ആഗ്രഹം നടന്നാല്‍ വഴിപാട് നടത്തിയിരിയ്ക്കണമത്രേ.
ക്ഷേത്ര ദര്‍ശന സമയം
രാവിലെ 5 മുതല്‍ 12 മണിവരെയും വൈകുന്നേരം 5 മണിമുതല്‍ 8 മണിവരെയും ദര്‍ശന സൌകര്യമുണ്ട്  .
പ്രധാന ഉത്സവങ്ങള്‍
മീന മാസത്തിലെ തിരുവോണം ആറാട്ടായി വരുന്ന വിധം പത്തു ദിവസത്തെ ഉത്സവം ഇവിടെ ഗംഭീരമായി ആഘോഷിയ്ക്കുന്നു

ക്ഷേത്രത്തിലേയ്ക്കുള്ള വഴി

കൊല്ലം ജില്ലയില്‍ അഞ്ചലില്‍ കുളത്തൂപ്പുഴ വഴിയില്‍ 4 കിലോമീറ്റര്‍ സഞ്ചരിച്ചു ഏരൂര്‍ ഇറങ്ങിയാല്‍ ക്ഷേത്ര ഗോപുരം കാണാം .അവിടെ നിന്ന് 1 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ക്ഷേത്രത്തിലെത്താം .

അടുത്ത റെയില്‍വേ സ്‌റ്റേഷന്‍

അടുത്ത റെയില്‍വേ സ്‌റ്റേഷനായ പുനലൂരില്‍ നിന്ന് 15 കിലോമീറ്റര്‍ ദൂരവും പ്രധാന റെയില്‍വേ സ്‌റ്റേഷനായ കൊല്ലത്ത് നിന്നും 40 കിലോമീറ്റര്‍ ദൂരവും ക്ഷേത്രതിലേയ്ക്കുണ്ട്

അടുത്ത വിമാനത്താവളം
അടുത്ത വിമാനത്താവളമായ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 76 കിലോമീറ്റര്‍ ദൂരം ക്ഷേത്രതിലേയ്ക്കുണ്ട്

ക്ഷേത്ര മേല്‍വിലാസം
തൃക്കോയിക്കല്‍ നരസിംഹ സ്വാമി ക്ഷേത്രം, ഏരൂര്‍ പി.ഓ. അഞ്ചല്‍ ,കൊല്ലം ജില്ല691312
ഫോണ്‍ :9946602404