ഉള്ളൂര്‍ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം
Uloor,thiruvananthapuram,kerala See in Map
Description

തിരുവനന്തപുരം ജില്ലയില്‍ ഉള്ളൂരിന് സമീപം സ്ഥിതി ചെയ്യുന്ന പുരാതനവും പ്രസിദ്ധവുമായ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രമാണ് ഉള്ളൂര്‍ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം .

ഐതീഹ്യം

നെടുമങ്ങാട് രാജാക്കന്മാരുടെ അധീനതയിലായിരുന്നു ആദ്യകാലത്ത് ക്ഷേത്രം .അയ്യപ്പ ക്ഷേത്രമായിരുന്നു ആദ്യ കാലത്ത് .ഒരിയ്ക്കല്‍ രാജാവിന് അയ്യപ്പന്‍ സ്വപ്ന ദര്‍ശനം നല്‍കി .തന്റെ സഹോദരനായ ബാലസുബ്രഹ്മണ്യനെ കൂടി ഇവിടെ പ്രതിഷ്ഠ നടത്തണമെന്നു അരുളി ചെയ്തു.അങ്ങനെ നെടുമങ്ങാട് രാജാവിന്റെ മേല്‍നോട്ടത്തിലാണ് ക്ഷേത്രം പണി കഴിപ്പിച്ചത്.

പ്രതിഷ്ഠ

ബാലസുബ്രഹ്മണ്യനാണ് പ്രധാന പ്രതിഷ്ഠ .കിഴക്ക് ദര്‍ശനമായാണ് പ്രതിഷ്ഠ  .

ഉപദേവതകള്‍

ശിവന്‍,ശാസ്താവ് ,യക്ഷിയമ്മ,നാഗരാജാവ് ,നാഗദേവതകള്‍ ,ബ്രഹ്മരക്ഷസ്സ് എന്നിവയാണിവിടുത്തെ പ്രധാന ഉപദേവ പ്രതിഷ്ഠകള്‍.

ക്ഷേത്ര ഘടന

വട്ട ശ്രീകോവിലാണിവിടെ.കരിങ്കല്ലില്‍ തീര്‍ത്ത പതിനാറു തൂണുകളില്‍ മുഖമന്ധപം പണിതിരിയ്ക്കുന്നു.ക്ഷേത്രം ഭൂരിഭാഗവും കരിങ്കല്ലിലാണ് നിര്‍മ്മാണം .കിഴക്ക് ദര്‍ശനമായ ക്ഷേത്രത്തിനു മുന്നില്‍ ദീര്‍ഘ വൃത്താകൃതി യിലുള്ള വിശാലമായ കുളം നിര്‍മ്മിച്ചിരിയ്ക്കുന്നു.ഉഗ്രമൂര്‍ത്തിയായ ഭഗവാന്റെ രൌദ്രതയ്ക്ക് ശമനം ഉണ്ടാക്കുവാനെന്നതിന്റെ പ്രതീകമായാണ് ക്ഷേത്രത്തിനു മുമ്പില്‍ കുളം നിര്‍മ്മിച്ചത്.

പ്രധാന വിശേഷ ദിനങ്ങള്‍

മീനമാസത്തിലെ ഉത്രം  ആറാട്ടായി വരുന്ന വിധം പത്തു ദിവസത്തെ ഉത്സവമാണ് ഇവിടുത്തെ പ്രധാന ആഘോഷം.മകരമാസത്തിലെ തൈപ്പൂയ കാവടിയാട്ടമാണ് ഇവിടുത്തെ മറ്റൊരു മറ്റൊരു വിശേഷ ദിനം .

ക്ഷേത്രത്തിലേയ്ക്കുള്ള വഴി

നഗര ഹൃദയത്തില്‍ നിന്ന് ഏകദേശം 7 കിലോമീറ്റര്‍ അകലെ ഉള്ളൂരിന് സമീപം കൊച്ചുള്ളൂരിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത് .കേശവദാസപുരം വഴി ക്ഷേത്രത്തിലെത്താം.അടുത്ത പ്രധാന ബസ് സ്‌റ്റേഷനായ കിഴക്കേക്കോട്ട സിറ്റി ബസ് സ്‌റ്റേഷനില്‍ നിന്ന് ഇടവിട്ട് ബസ് സൗകര്യം ലഭ്യമാണ് .

അടുത്ത റെയില്‍വേ സ്‌റ്റേഷന്‍ അടുത്ത റെയില്‍വേ സ്‌റ്റേഷനായ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷന്‍ ക്ഷേത്രത്തില്‍ നിന്ന് 7 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നു .

അടുത്ത വിമാനത്താവളം –അടുത്ത വിമാനത്താവളമായ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ക്ഷേത്രത്തില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നു

ക്ഷേത്ര ദര്‍ശന സമയം

രാവിലെ               –            5.00 am -11 -30 am

വൈകുന്നേരം    –             5.00 pm -8.00 pm

ക്ഷേത്ര മേല്‍വിലാസം

ഉള്ളൂര്‍ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം , ഉപദേശക സമിതി ,ഉള്ളൂര്‍ പി.ഓ, തിരുവനന്തപുരം-  695011

ഫോണ്‍ 695011, Phone: 9895207863, 9645022771.