രാമപുരം ശ്രീരാമ ക്ഷേത്രം
pala,Kottayam District, Kerala See in Map
Description

കോട്ടയം ജില്ലയില്‍ പാലായില്‍ നിന്ന് 17 കിലോമീറ്റര്‍ അകലെ രാമപുരത്ത് സ്ഥിതി ചെയ്യുന്ന പുരാതനവും പ്രസിദ്ധവുമായ ക്ഷേത്രമാണ് രാമപുരം ശ്രീരാമ ക്ഷേത്രം .കോട്ടയം ജില്ലയിലെ നാലമ്പല ക്ഷേത്രങ്ങളിലൊന്നാണിത് .
ഐതീഹ്യം

വനവാസകാലത്തിനിടയില്‍ ശ്രീരാമചന്ദ്രന്‍ സീതാലക്ഷ്മണന്മാരോടൊന്നിച്ച് ഇന്ന് രാമപുരം എന്നറിയപ്പെടുന്ന ഈ ഭാഗത്ത് താമസിച്ചിരുന്നുവെന്നും പിന്നീട് . സീതാപരിത്യാഗത്തിനുശേഷം ഒരിയ്ക്കല്‍ കടന്നു പോയ ഈ സ്ഥലത്ത് മനശ്ശാന്തി കിട്ടാനായി വിശ്രമിച്ചുവെന്നുമാണ് വിശ്വാസം. ശ്രീരാമചന്ദ്രനെ അന്വേഷിച്ചിറങ്ങിയ ഭരത ലക്ഷ്മണ ശത്രുഘ്‌നന്മാര്‍ ഈ പ്രദേശത്തിന്റെ മനോഹാരിതയിലും പ്രശാന്തതയിലും ആകൃഷ്ടരായി പ്രദേശത്തിനു ചുറ്റും വാസമുറപ്പിയ്ക്കുവാന്‍ നിശ്ചയിച്ചു ഇങ്ങനെയാണ് പ്രസിദ്ധമായ ഇന്നത്തെ നാലമ്പലങ്ങളുടെ ആവിര്‍ഭാവമെന്നാണ് ഐതിഹ്യം.

സ്ഥലനാമ ഐതീഹ്യം

വടക്കന്‍ പറവൂരിന്റെ പ്രജകളായിരുന്ന ചില നമ്പൂതിരിമാര്‍ അവിടുത്തെ രാജാവുമായി അഭിപ്രായവ്യത്യാസമുണ്ടായപ്പോള്‍ തങ്ങളുടെ ഉപാസനാമൂര്‍ത്തിയായ ശ്രീരാമവിഗ്രഹവുമായി ആ പ്രദേശത്തുനിന്നും പലായനം ചെയ്തു. അവര്‍ തങ്ങളുടെ ഉപാസനാ മൂര്‍ത്തിയെ പ്രതിഷ്ഠിച്ച സ്ഥലമാണ് പിന്നീട് രാമപുരമായി അറിയപ്പെട്ടതെന്നാണ് സ്ഥലനാമ ചരിത്രം പറയുന്നത്
പ്രതിഷ്ഠ
ശ്രീരാമ സ്വാമിയാണ് പ്രാധാന പ്രതിഷ്ഠ .പ്രധാനമൂര്‍ത്തിയായ ശ്രീരാമസ്വാമി ആറടിയോളം ഉയരം വരുന്ന അഞ്ജനശിലാവിഗ്രഹത്തില്‍ തീര്‍ത്ത. . ശംഖ്ചക്രഗദാപദ്മധാരിയായ ഭഗവാന്‍ നില്‍ക്കുന്ന രൂപത്തിലാണ് ഇവിടെ കുടികൊള്ളുന്നത്. പട്ടാഭിഷേകസമയത്തെ ഭാവത്തിലാണ് ഇവിടെ പ്രതിഷ്ഠ. അതിനാല്‍ ഇവിടത്തെ ദര്‍ശനം സര്‍വ്വാഭീഷ്ടപ്രദമാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. .കിഴക്ക് ദര്‍ശനമായി പ്രതിഷ്ഠ നടത്തിയിരിയ്ക്കുന്നു.
ഉപദേവതകള്‍
ശ്രീകോവിലിനുള്ളിലായി ശിവന്‍,പാര്‍വതി,സുബ്രഹ്മണ്യന്‍,ശാസ്താവ് എന്നീ പ്രതിഷ്ഠകള്‍ കൂടാതെ വടക്കുഭാഗത്തു ഓവിനു മുകളിലായി ലക്ഷ്മീ സാന്നിധ്യവുമുണ്ട് .ശ്രീകോവിലിനു വെളിയിലായി ഭദ്രകാളി നാഗദേവതകള്‍ എന്നിവര്‍ക്കായി ക്ഷേത്രം പ്രത്യേകമായി നിര്‍മ്മിച്ചിട്ടുണ്ട് .കൂടാതെ പടിഞ്ഞാറേ ഗോപുരത്തിന് സമീപം കിഴക്ക് ദര്‍ശനമായി ഒരു ഗണപതി പ്രതിഷ്ഠയുമുണ്ട് .
പ്രാധാന ഉത്സവങ്ങള്‍
മീനമാസത്തിലെ തിരുവോണം നാളില്‍ ആറാട്ടോടെയാണ് കൊടിയേറ്റം. എട്ടുനാളുകള്‍ നീണ്ട് നില്‍ക്കുന്ന ഉത്സവം അതി ഗംഭീരമായി കൊണ്ടാടുന്നു.കൂടാതെ രാമായണ മാസത്തെ നാലമ്പല ദര്‍ശനം, ശബരിമല മന്ധല കാലം,വിഷു,ഓണം,നവരാത്രി,ശിവരാത്രി,ശ്രീരാമ നവമി എന്നിവയും ഇവിടത്തെ പ്രാധാന വിശേഷ ദിനങ്ങളാണ്
നാലമ്പല ദര്‍ശനം
രാമപുരത്തെ ശ്രീരാമസ്വാമി ക്ഷേത്രത്തിലും തുടര്‍ന്ന് കൂടപ്പലം ശ്രീലക്ഷണണ സ്വാമി ക്ഷേത്രത്തിലും അമനകര ശ്രീഭരത സ്വാമിക്ഷേത്രത്തിലും മേതിരി ശ്രീശത്രുഘ്‌നസ്വാമി ക്ഷേത്രത്തിലും ദര്‍ശനം
നടത്തിയതിനു ശേഷം വീണ്ടും ശ്രീരാമസ്വാമിയെ ദര്‍ശിക്കുന്നതോടെ സവിശേഷമായ നാലമ്പല ദര്‍ശനം പൂര്‍ത്തിയാവുന്നു. രാമായണമാസമായ കര്‍ക്കടക മാസത്തില്‍ നാലമ്പല ദര്‍ശനം നടത്തുന്നത് ഉദിഷ്ടകാര്യത്തിനും
മുന്‍ജന്‍മ ദോഷ പരിഹാരത്തിനും ദുരിത നിവാരണത്തിനും
സന്താനലബ്ധിക്കും അത്യുത്തമമാണെന്നാണ് വിശ്വാസം.

പ്രധാന വഴിപാടുകള്‍
ശ്രീരാമ സ്വാമിയ്ക്ക് അമ്പും വില്ലും സമര്‍പ്പണം,പന്തീരുനാഴി പായസം എന്നിവയാണ് ശ്രീരാമ സ്വാമിയുടെ പ്രധാന വഴിപാട്. കൂടാതെ ഗണപതിയ്ക്ക് ഒറ്റയപ്പം,മോദകം,ഹനുമാന്‍ സ്വാമിയ്ക്ക് ഗദയൊപ്പിയ്ക്കല്‍ നാഗദൈവങ്ങള്‍ക്കു നൂറും പാലും,ശിവന് ധാര,തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന വഴിപാടുകള്‍.
ദര്‍ശന സമയം –രാവിലെ നാലുമണി മുതല്‍ ഉച്ചയ്ക്ക് പന്ത്രണ്ടു മണിവരെയും വൈകുന്നേരം 5 മണി മുതല്‍ രാത്രി 8 മണി വരെയും ദര്‍ശനം നടത്താം
ക്ഷേത്രത്തിലേയ്ക്കുള്ള വഴി
എംസി റോഡില്‍ കൂത്താട്ടുകുളത്തു നിന്നും അമനകര വഴി രാമപുരത്തെത്താം.
പാലായില്‍ നിന്ന് മുണ്ടുപാലം, ചക്കാമ്പുഴ വഴിയും പാലാ തൊടുപുഴ റോഡില്‍
നിന്ന് പിഴക് വഴിയും രാമപുരത്തെത്താം. രാമപുരത്തു നിന്നും മൂന്നു കിലോമീറ്റര്‍ ചുറ്റളവിലാണ് നാലു ക്ഷേത്രങ്ങളും സ്ഥിതി ചെയ്യുന്നത്

അടുത്ത റെയില്‍വേ സ്‌റ്റേഷന്‍ കോട്ടയം റെയില്‍വേ സ്‌റ്റേഷന്‍ ക്ഷേത്രത്തില്‍ നിന്നും 35 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നു.

അടുത്ത വിമാനത്താവളം –കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ക്ഷേത്രത്തില്‍ നിന്ന് 106 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നു.

ക്ഷേത്ര മേല്‍വിലാസം
രാമപുരം ശ്രീരാമ ക്ഷേത്രം ,രാമപുരം പി.ഓ.പാല ,കോട്ടയം ജില്ല 686591. ഫോണ്‍ – 04822 263100