പിഷാരിക്കാവ് ഭഗവതി ക്ഷേത്രം
kozhikode District, Kerala See in Map
Description

കോഴിക്കോട് ജില്ലയില്‍ കൊയിലാണ്ടി വടകര വഴിയില്‍ ആനക്കുളങ്ങര ബസ്‌ സ്‌റ്റോപ്പിനു സമീപം സ്ഥിതിചെയ്യുന്ന ചരിത്ര പ്രസിദ്ധമായ ഭദ്രകാളീ ക്ഷേത്രമാണ് കൊല്ലം പിഷാരിക്കാവ് ഭഗവതി ക്ഷേത്രം.കേരളത്തിലെ അതിപ്രശസ്തമായ ഭദ്രകാളി ക്ഷേത്രങ്ങളില്‍ ഒന്നാണിത്

ഐതീഹ്യം,ചരിത്രം

തിരുവിതാംകൂര്‍ മാര്‍ത്താണ്ട വര്‍മ്മയോട് ഏറ്റുമുട്ടി പരാജിതരായ എട്ടുവീട്ടില്‍ പിള്ളമാരുടെ പിന്മുറക്കാര്‍ കോഴിക്കൊടിനു സമീപമുള്ള കൊല്ലത്ത് സ്ഥിരതാമസമാക്കിയെന്നാണ്
വിശ്വാസം.കാലക്രമേണഇവര്‍പഴയ കേരളത്തിലെ സമ്പന്നരായ കച്ചവടകാരായി മാറി . ഈ കുടുംബങ്ങളില്‍ ഒരംഗം ഭദ്രകാളിയെ തപസ്സു ചെയ്തു പ്രീതിപ്പെടുത്തുകയും തത്ഫലമായി കുടുംബ ദേവതയായ പോര്‍ക്കില്‍ ഭഗവതി സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് അത്യത്ഭുത ശക്തിയുള്ള നന്ദകം എന്ന വാള്‍ സമ്മാനിച്ചു. ശേഷം ക്ഷേത്രം നിര്‍മ്മിച്ച് വാള്‍ വച്ച് ആരാധന നടത്തുവാനും     ഉപദേശിച്ചുവത്രേ.അതിനു ശേഷം കോഴിക്കോട് സാമൂതിരിയില്‍ നിന്നും സ്ഥലം വാങ്ങുകയും    ക്ഷേത്രം നിര്‍മ്മിച്ച് പ്രതിഷ്ഠ നടത്തുകയും ചെയ്തുവെന്നാണ് ഐതീഹ്യം പറയുന്നത് .

പ്രതിഷ്ഠ

പ്രധാന പ്രതിഷ്ഠ ഭദ്രകാളിയാണ്.വടക്ക് ദര്‍ശനമായാണ് പ്രതിഷ്ഠ.സപ്തമാതൃക്കളോപ്പമാണ് പ്രതിഷ്ഠ.

ശിവന്‍
ഭഗവതിയുടെ ശ്രീകോവിലിനു മുന്നിലായി ശിവ പ്രതിഷ്ഠ നടത്തിയിരിയ്ക്കുന്നു.കിഴക്ക് ദര്‍ശനമായാണ് പ്രതിഷ്ഠ.

ഉപദേവതകള്‍

ശാസ്താവ് ഗണപതി ഇവരാണ് ഉപദേവപ്രതിഷ്ഠകള്‍

പ്രത്യേകതകള്‍

ഭഗവതിയുടെ ഇടതുവശത്ത് ഭഗവതിയുടെ പ്രതീകമായി അത്യത്ഭുതശക്തിയുള്ള നാന്ദകം എന്ന വാള്‍ പൂജിയ്ക്കപ്പെടുന്നു.ഇവിടെ മധുമാംസനിവേദ്യമുണ്ട്.ഇവിടെപിരാടന്മാര്‍ എന്നറിയപ്പെടുന്ന    ശാക്തേയ ബ്രാഹ്മണര്‍ ആണ് പൂജാകര്‍മ്മങ്ങള്‍ ചെയ്യുന്നത്. ഭദ്രകാളിയുടെ ദര്‍ശനം വടക്കോട്ടാണെങ്കിലും വടക്ക് വശത്തുകൂടി പ്രവേശനമില്ല. ശിവന്‍ നടയിലും കിഴക്ക് വശത്തുകൂടി പ്രവേശനമില്ല.

പ്രധാന വിശേഷങ്ങള്‍

കാളിയാട്ടം

ഉത്സവം മീനമാസത്തില്‍ നടത്തണമെന്നല്ലാതെ നിശ്ചിതദിവസം നിശ്ചിതനാളില്‍ നടത്തണമെന്നില്ല.      അത്‌ ഓരോ കൊല്ലവും നിശ്ചയിക്കുകയാണ്‌ പതിവ്‌. കുംഭം പത്തിനോ അല്ലെങ്കില്‍ അതിന്‌ തൊട്ടുമുമ്പുള്ള കൊടിയാഴ്ച ദിവസമോ രാവിലെ ക്ഷേത്രസ്ഥാപകരായ കാരണവന്മാരുടെ തറയില്‍ വെച്ച്‌ ഊരാളന്‍ന്മാരുടെ സാന്നിദ്ധ്യത്തില്‍ പ്രശ്നംവെച്ചാണ്‌ കാളിയാട്ടത്തിന്റെ തീയതി കുറിക്കുന്നത്‌. എന്നാല്‍ ഉടന്‍തന്നെ കാളിയാട്ട മുഹൂര്‍ത്തം പ്രഖ്യാപിക്കുകയുമില്ല. അന്ന്‌ രാത്രി അത്താഴപൂജക്ക്‌ ശേഷം നടതുറക്കുമ്പോള്‍ ഷാരടി കുടുംബത്തിലെ ഒരംഗം അവിടെ കൂടിയിരിക്കുന്ന ഭക്തജനങ്ങളോടായി കാളിയാട്ടമുഹൂര്‍ത്തം വിളിച്ചറിയിക്കുന്നു.മീനമാസത്തില്‍ എട്ടുദിവസത്തെ ഉത്സവം ഇവിടെ നടക്കുന്നു.

നവരാത്രി

നവരാത്രി ഇവിടെ വളരെ വിശേഷമാണ്.

തോറ്റം

കര്‍ക്കടകമാസത്തില്‍ നടക്കുന്ന തോറ്റം നാല്‍പ്പത് ദിവസമായി പിഷാരിക്കാവില്‍ നടക്കും. നാല്‍പ്പത്തൊന്നാമത്തെ തോറ്റം കാളിയാട്ടത്തിനാണ്. കേരളത്തിലെ ഭഗവതീക്ഷേത്രങ്ങളില്‍ ദേവതയെ സ്തുതിച്ചുകൊണ്ട് പാടിവരുന്ന പാട്ടുകളാണ് തോറ്റം പാട്ടുകള്‍.

ദര്‍ശന സമയം

രാവിലെ 5.30 am 1.30 pm

വൈകുന്നേരം5.30 pm8.00 pm

ക്ഷേത്ര മേല്‍വിലാസം

പിഷാരിക്കാവ് ഭഗവതി ക്ഷേത്രം,ആനക്കുളങ്ങര ,കൊയിലാണ്ടി,കോഴിക്കോട് ജില്ല673305
ഫോണ്‍:+(91)4962620568

ക്ഷേത്രത്തിലേയ്ക്കുള്ള വഴി

ദേശീയപാത17 ല്‍ കോഴിക്കോട്ടു നിന്നും 30 കിലോമീറ്റര്‍ അകലെ കൊയിലാണ്ടി വടകര റൂട്ടില്‍ ആനക്കുളങ്ങര ബസ് സ്‌റ്റോപ്പിനു സമീപം ക്ഷേത്രം സ്ഥിതി ചെയ്യുന്നു.

അടുത്ത റെയില്‍വേ സ്‌റ്റേഷന്‍ കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന്‍(2 km )

അടുത്ത വിമാനത്താവളം കോഴിക്കോട് കരിപ്പൂര്‍ അന്താരാഷ്ട്രവിമാനത്താവളം-(50 km)