പെരുവനം മഹാദേവര്‍ ക്ഷേത്രം
cherpu ,Thrissur,kerala. See in Map
Description

തൃശ്ശൂരില്‍ ജില്ലയില്‍ ജില്ലാ ആസ്ഥാനത്ത് നിന്നും  ഏകദേശം  പതിനഞ്ചു കിലോമീറ്റര്‍ തൃപ്രയാര്‍ പാതയില്‍  സ്ഥിതി ചെയ്യുന്ന അതിപുരാതനമായ മഹാദേവ ക്ഷേത്രമാണ് പെരുവനം മഹാദേവ ക്ഷേത്രം .

ചരിത്രം

ഇവിടുത്തെ പൂരം ക്രിസ്തു വര്‍ഷം 583 നു ആരംഭിച്ചുവെന്നാണ് വിശ്വാസം . ഈ ക്ഷേത്രത്തിന്റെ പ്രാചീനത്വം നിര്‍ണയാതീതമാണ്. എങ്കിലും ആയിരങ്ങള്‍ പഴക്കമുള്ളതാണ് ഈ അമ്പലം എന്ന്  രേഖകള്‍ പ്രകാരം അവകാശപ്പെടുന്നു .

ഐതീഹ്യം

ഹൈന്ദവ വിശ്വാസ പ്രകാരം പരശുരാമന്‍ കേരളത്തെ 64 ഗ്രാമങ്ങളായി വിഭജിച്ചതില്‍ പ്രഥമം ആണ് പെരുവനം ഗ്രാമം .തപോശ്രേഷ്ടനായ പൂരു മഹര്‍ഷി തപസ്സു ചെയ്തിരുന്ന വനമായിരുന്നു പൂരുവനം. അതു പിന്നീട് പെരുവനം എന്നറിയപ്പെട്ടു. ബദരീനാഥത്തിനടുത്തുള്ള ഒരു തടാകത്തില്‍ നിന്നു ലഭിച്ച ശിവലിംഗം പൂരുമഹര്‍ഷി പെരുവനത്തെ ഒരു ആലിന്‍മുകളില്‍ വെച്ചു എന്നും പിന്നീട് അത് എടുക്കാന്‍ നോക്കിയപ്പോള്‍ അവിടെ ഉറച്ചുപോയതായി കണ്ടു എന്നും വിശ്വസിക്കപ്പെടുന്നു. ആ സ്ഥാനത്തിലാണത്രെ മാടത്തിലപ്പന്റെ പ്രതിഷ്ഠ നടത്തിയത്. കേരളത്തിലെ ഏറ്റവും ഉയരംകൂടിയ ശ്രീകോവിലാണ് മാടത്തിലപ്പന്റേത്. ഇരട്ടയപ്പന്‍ സ്വയംഭൂവാണ്. രണ്ടു ശിവന്മാര്‍ ചേര്‍ന്നാണ് ഇരട്ടയപ്പന്‍ എന്ന സങ്കല്‍പ്പത്തിലാണ് വാണരുളുന്നത് .

ക്ഷേത്ര ഘടന

ക്ഷേത്രത്തിന്റെ കാലഗണന കൃത്യമായി പറയപ്പെടുന്നില്ലെങ്കിലും ഏകദേശം ആയിരത്തോളം വര്‍ഷം  ക്ഷേത്രത്തിനുണ്ടെന്നു വിശ്വസിയ്ക്കപ്പെടുന്നു .
ഉയരം കുറഞ്ഞ ഒരു കുന്നിന്റെ നെറുകയിലാണ് ഈ അമ്പലം സ്ഥിതി ചെയ്യുന്നത്. ആറര ഏക്കറോളമുണ്ട് മതില്‍ക്കകം. അരയാലും പേരാലും പുത്തിലഞ്ഞിയും ചെമ്പകം ,കൂടാതെ പേരില്ലാമരം എന്നിവയൊക്കെ ചേര്‍ന്ന് ഒരു വനത്തിന്റെ പ്രതീതി നല്‍കുന്നു.പുരു വനം എന്ന പേരിനെ അര്‍ത്ഥമുള്ളതാക്കുന്ന ക്ഷേത്ര മതിലകമാണിവിടെ. .പെരുവനം ക്ഷേത്രം ഒരു ഗ്രാമ ക്ഷേത്രമാണ് .വലിയ നാലമ്പലം കടന്നു തിരുമുറ്റത്ത്‌ എത്തിയാല്‍ മാടത്തിലപ്പന്റെ ശ്രീകോവില്‍ കാണാം.ഇടതുവശത്തായി കരിങ്കല്‍ ഭണ്ഡാരവും  സമീപത്തായി നമസ്കാര മന്ധപവും ഇരട്ടയപ്പന്റെ ശ്രീകോവിലും കാണാം .

പ്രതിഷ്ഠ

ശിവന്റെ ദ്വൈത ഭാവത്തിലുള്ള ഇരട്ടയപ്പനാണ് പ്രധാന പ്രതിഷ്ഠ ഏകദേശം ആറടിയോളം വലിപ്പമുണ്ട്‌ ശിവലിംഗത്തിന് .

മാടത്തിപ്പന്‍

ശ്രീകോവിലിൻറെ തെക്കുഭാഗത്ത് ഏകദേശം നൂറോളം അടി ഉയരത്തിൽ മൂന്നു നിലയിലുള്ള ശ്രീകോവിലിലാണ് മാടത്തപ്പന്റെ പ്രതിഷ്ഠ നടത്തിയിരിയ്ക്കുന്നത് .ലിംഗ പ്രതിഷ്ടയാണ് ഏകദേശം ഏകദേശം എഴടിയോളം ഉയരമുള്ള മഹാലിംഗമാണ്.

മറ്റു പ്രതിഷ്ഠകള്‍

ദക്ഷിണാമൂര്‍ത്തി ,ശ്രീ പാര്‍വതി,പുരുമഹര്ഷി,ഗണപതി,രക്തേശ്വരി,അയ്യപ്പന്‍ എന്നിവയാണ് മറ്റു പ്രധാനപ്രതിഷ്ഠകള്‍

പൂജകള്‍

ഇവിടുത്തെ പൂജാക്രമം പ്രത്യേകതയുള്ളതാണ് പെരുവനം ക്ഷേത്രത്തിൽ ഉഷ:പൂജയോടെയാണ് ഒരു ദിവസം ആരംഭിക്കുന്നത്. പന്തീരടിപൂജയ്ക്ക് ഇരട്ടയപ്പന് ധാര, മാടത്തിലപ്പന് പൂജ, ഉച്ചപൂജ, ദീപാരാധന, അത്താഴപൂജ എന്നീ ക്രമത്തിലാണ് പൂജാവിധി. മീനമാസം പൂയം നാൾ പെരുവനം പൂരം ആഘോഷിക്കുന്നു. കണക്കറ്റ സ്വത്തുക്കള്‍ക്ക് ഉടമയാണ് പെരുവനത്തപ്പന്‍ .ക്ഷേത്രാവശ്യം കഴിഞ്ഞുള്ള ധനം ഗ്രാമവാസികളുടെ ക്ഷേമത്തിനായി ഉപയോഗിയ്ക്കനമെന്നാണ് നിയമം. കൊച്ചിന്‍ ദേവസ്വം ബോര്‍ഡും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ചേര്‍ന്നാണ് ക്ഷേത്ര ഭരണം.

പ്രധാന വിശേഷ ദിനങ്ങള്‍

മേടമാസത്തിലെ പുണര്‍തം നക്ഷത്രം പ്രതിഷ്ഠ ദിനമായി ആചരിച്ചു വരുന്നു.ശിവരാത്രി അതീവ പ്രാധാന്യത്തോടെ ആഘോഷിച്ചു വരുന്നു .ആറാട്ടുപുഴ പൂരത്തോട് അനുബന്ധിച്ചാണ് ഇവിടെ പൂരം ആഘോഷിയ്ക്കുന്നത്.എന്നാല്‍ ഇത് പെരുവനം ക്ഷേത്രത്തിലെ പൂരമായല്ല ഭഗവാനെ വണങ്ങാന്‍ പെരുവനത്തെ ദേവീ ദേവന്മാര്‍ എത്തുന്ന ചടങ്ങ് ആയാണ് ഇവിടെ ആഘോഷം.മുന്‍കാലങ്ങളില്‍ ഇവിടെ ഇരുപത്തിയെട്ടു ദിവസത്തെ ഉത്സവം ആഘോഷിച്ചിരുന്നതായിതായി പറയപ്പെടുന്നു.

പൂജാ ക്രമം

പള്ളിയുണര്‍ത്ത്                      –                        4.00 am

നിര്‍മ്മാല്യം          –                      –                        5.00 am

ഉഷ:പൂജ                 –                      –                         7.00 am

മാടത്തിലപ്പന് പൂജയും നിവേദ്യവും –   9.00 am

പന്തീരടി പൂജ   ,നിവേദ്യം       –                          8.30 am

ഉഷ:പൂജ ,നിവേദ്യം                   –                          10.15  am

നടയടപ്പ്                           –                –                         10.30 am

നടതുറപ്പ്                                           –                         5.00 pm

ദീപാരാധന                                       –                         6.15 pm

അത്താഴ പൂജ                                   –                       7.15 pm

നട അടയ്ക്കല്‍                                 –                      7.30 pm

ക്ഷേത്രത്തിലേയ്ക്കുള്ള വഴി

തൃശ്ശൂര്‍ ശക്തന്‍ ബസ്സ് സ്റ്റേഷനില്‍ നിന്നും തൃപ്രയാര്‍ പോകുന്ന ബസില്‍ കയറി പതിനാലു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പെരുവനത്തപ്പന്റെ സന്നിധിയില്‍ എത്താം .
അടുത്ത റെയില്‍വേ സ്റ്റേഷന്‍ -അടുത്ത റെയില്‍വേ സ്റ്റേഷനായ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന്‍ ക്ഷേത്രത്തില്‍ നിന്നും 15 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നു .
അടുത്ത വിമാനത്താവളം –അടുത്ത വിമാനത്താവളമായ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം ക്ഷേത്രത്തില്‍ നിന്നും 67 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നു .

ക്ഷേത്ര മേല്‍വിലാസം –പെരുവനം മഹാദേവ ക്ഷേത്രം ,ചേര്‍പ്പ്‌ പി.ഓ. തൃശ്ശൂര്‍ -680561.
ഫോണ്‍:098478 49283