പായമ്മല്‍ ശത്രുഘ്‌ന ക്ഷേത്രം
Thrissur District,Kerala See in Map
Description

തൃശൂര്‍ ജില്ലയിലെ പായമ്മല്‍ എന്ന സ്ഥലത്താണ് നാലമ്പലങ്ങളില്‍പ്പെട്ട ഈ ശത്രുഘ്‌ന ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കേരളത്തിലെ ചുരുക്കം ചില ശത്രുഘ്‌ന ക്ഷേത്രങ്ങളില്‍ ഒന്നാണിത്
പ്രതിഷ്ഠ

കരിങ്കല്ലുകൊണ്ട് തീര്‍ത്ത ചതുര്‍ബാഹു വിഗ്രഹം. ലവണാസുരവധത്തിന് തയ്യാറെടുത്ത് നില്‍ക്കുന്ന കോപിഷ്ടനായ ശത്രുഘ്‌നന്റെ ഭാവത്തിലാണ് പ്രതിഷ്ഠ.
ഉപദേവതകള്‍

തെക്കു പടിഞ്ഞാറായി കിഴക്കോട്ട് ദര്‍ശനമായി ഗണപതിയുണ്ട്. ഉപദേവനായ ഗണപതിയുടെ പ്രതിഷ്ഠയ്ക്കു മുണ്ട് അപൂര്‍വത. ശ്രീകോവിലിനോട് ചേര്‍ന്നുള്ള ശിലയാണിത്.മുഖമണ്ഡപത്തില്‍ ഹനുമാന്റെ  സാന്നിദ്ധ്യം ഉണ്ട്.

ഐതീഹ്യം
ദ്വാരകയില്‍ ശ്രീകൃഷ്ണന്‍ പൂജിച്ചിരുന്ന നാള്‍ ചതുര്‍ബാഹുവിഗ്രഹങ്ങളില്‍ പ്രായേണ വലിപ്പം കുറഞ്ഞ വിഗ്രഹമാ്ണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ശ്രീരാമന്റെ പാദകമലം ഹൃദയത്തില്‍ സൂക്ഷിച്ച് പാദുകപൂജ ചെയ്യുന്ന ഭരതന്റെ നിഴലായി മാത്രമെ ആവാന്‍ കഴിഞ്ഞുള്ളു. അവസരം ലഭിച്ചാല്‍ മഹത്കര്‍മ്മങ്ങള്‍ ചെയ്യാന്‍ പ്രാപ്തനാണ്. ലവണാസുരന്റെ ആക്രമത്തില്‍ നിന്നും രാജ്യത്തെ രക്ഷിച്ചത് ശത്രുഘ്‌നന്‍ ആയിരുന്നു. മഹാവിഷ്ണുവിന്റെ കൈയ്യില്‍ വിളങ്ങുന്ന സുദര്‍ശനചക്രത്തിന്റെ അവതാരമാണ് ശത്രുഘ്‌നന്‍ എന്നാണ് വിശ്വാസം.ഉപദേവനായ ഗണപതിയുടെ പ്രതിഷ്ഠയ്ക്കുമുണ്ട്അപൂര്‍വ്വതശ്രീകോവിലിനോട് ചേര്‍ന്നുള്ള ശിലയാണിത്.

പ്രത്യേകതകള്‍

എല്ലാ ദിവസവും വൈകുന്നേരങ്ങളിലുള്ള വിശേഷമാണ് ഭക്തജനങ്ങള്‍ ചേര്‍ന്നു നടത്തുന്ന നാമജപം. അത്താഴപൂജയ്ക്കുശേഷം അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ തെറ്റുകള്‍ക്ക് പ്രായശ്ചിത്തമായി വിളിച്ചുചൊല്ലി പ്രാര്‍ത്ഥനയുമുണ്ട്
നാലമ്പലദര്‍ശനം

വിശ്വാസികള്‍ നാലമ്പലം ചുറ്റുവാന്‍ പോകുമ്പോള്‍ പോകുന്ന നാലാമത്തെ ക്ഷേത്രമാണ് ഈ ക്ഷേത്രം. ശ്രീരാമനും മറ്റു മൂന്നു സഹോദരന്മാരുമാണീ ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ളത്. മലയാള മാസമായ കര്‍ക്കിടകത്തിലെ ഒരു വിശുദ്ധമായ ആചാരമാണ് നാലമ്പലങ്ങളും സന്ദര്‍ശിക്കുന്നത്. തൃപ്രയാറിലെ ശ്രീരാമ ക്ഷേത്രം, ഇരിങ്ങാലക്കുടയിലെ കൂടല്‍മാണിക്യം ക്ഷേത്രം (ഭരതക്ഷേത്രം), എറണാകുളം ജില്ലയിലെ മൂഴിക്കുളത്തെ ലക്ഷ്മണ ക്ഷേത്രം, പായമ്മേല്‍ ശത്രുഘ്‌ന ക്ഷേത്രം എന്നിവയാണ് നാലമ്പലങ്ങള്‍. തൃപ്രയാറിലെ ശ്രീരാമ ക്ഷേത്രം സന്ദര്‍ശിച്ചാണ് നാ!ലമ്പലം യാത്ര തുടങ്ങുന്നത്. പായമ്മേല്‍ ശത്രുഘ്‌ന ക്ഷേത്രം സന്ദര്‍ശിച്ച് ഭക്തജനങ്ങള്‍ യാത്ര അവസാനിപ്പിക്കുന്നു.

പ്രധാനവഴിപാടുകള്‍

സുദര്‍ശനപുഷ്പാഞ്ജലി

ഈ ക്ഷേത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ വഴിപാടാണ് സുദര്‍ശന പുഷ്പാഞ്ജലി. ശത്രുദോഷ ശാന്തിക്കും ശ്രേയസ്സിനും ഈ പുഷ്പാഞ്ജലി ഫലപ്രദമാണ് എന്നാണ് വിശ്വാസം.ലവണാസുരവധത്തിന് പുറപ്പെടാന്‍ തയ്യാറായി നില്‍ക്കുന്ന ദേവനെ തണുപ്പിച്ച് ശാന്തനാക്കാനുള്ള വഴിപാടാണ് സുദര്‍ശനപുഷ്പാഞ്ജലിയും സുദര്‍ശനചക്രവും എന്ന് വിശ്വാസം

മറ്റുപ്രധാനവഴിപാടുകള്‍

ഗണപതിക്ക് വിളക്കുവയ്ക്കലും നേദ്യവും.കൂടാതെ ഇവിടെ സാധാരണ നടന്നുവരുന്ന ഗണപതിഹോമം എന്ന വഴിപാടിന് ഭക്തജനങ്ങളുടെ അപൂര്‍വമായ തിരക്കാണ്. ഹനുമാന്  അവല്‍ നിവേദ്യവും വിശേഷപ്പെട്ടതാണ്.

പ്രധാന വിശേഷ ദിവസങ്ങള്‍

മേടമാസത്തിലെ മകയിരം നക്ഷത്രത്തില്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം. ഇവിടെ നവകവും ശ്രീഭൂതബലിയും പ്രസാദഊട്ടും പ്രസിദ്ധമാണ്. കര്‍ക്കടകമാസം രാമായണമാസമായി ആഘോഷിച്ചുവരുന്നു.

ദര്‍ശന സമയം

രാവിലെ
4 am to 12 noon

വൈകുന്നേരം

from 5 pm to 8 pm.)

ക്ഷേത്രത്തിലേയ്ക്കുള്ളവഴി.
തൃശ്ശൂര്‍ നഗരത്തില്‍ നിന്ന് 29 കിലോമീറ്റര്‍ ദൂരവും ഇരിങ്ങാലക്കുടയില്‍ നിന്ന് 6 കിലോമീറ്റര്‍ ദൂരവുമുണ്ട് ക്ഷേത്രത്തിലേയ്ക്ക്
അടുത്ത റെയില്‍വേ സ്‌റ്റേഷന്‍ ഇരിങ്ങാലക്കുട റെയില്‍വേ സ്‌റ്റേഷന്‍ (6 km )
അടുത്തവിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം(56 km )
ക്ഷേത്ര മേല്‍വിലാസം
പായമ്മല്‍ ശതുഘ്‌ന ക്ഷേത്രം ,പൂമംഗലം,തൃശ്ശൂര്‍ 680688
ഫോണ്‍:0480 3291396 )