പാലക്കുന്ന് ഭഗവതി ക്ഷേത്രം
Kasargod District, Kerala See in Map
Description

 

കേരളത്തിന്റെ വടക്കേയറ്റമായ കാസര്‍കോട് ജില്ലയില്‍ കാസര്‍കോടിനും കാഞ്ഞങ്ങാടിനും ഇടയിലായി ചരിത്ര പ്രസിദ്ധമായ ബേക്കല്‍ കോട്ടയ്ക്ക്സമീപം സ്ഥിതി ചെയ്യുന്ന ചരിത്ര പ്രസിദ്ധവും ഐതീഹ്യപ്പെരുമയേറിയതുമായ ക്ഷേത്രമാണ് പാലക്കുന്ന് ഭഗവതി ക്ഷേത്രം.കൊട്ടിക്കുളം റെയില്‍വേ സ്‌റ്റേഷന് 50 മീറ്റര്‍ അകലെയും ബേക്കല്‍ കോട്ടയില്‍ നിന്നും 4  കിലോമീറ്റര്‍ അകലെയും സംസ്ഥാന പാതയ്ക്ക് അരികില്‍  ക്ഷേത്രം സ്ഥിതി ചെയ്യുന്നു.

ഐതീഹ്യം
സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് ഇളങ്കൂറ്റു സ്വരുപത്തിലെ മുക്കാല്‍ഭാഗത്തിനും അധിപനായിരുന്നു
തൃക്കണ്ണാടപ്പന്‍ .സ്വര്‍ണ്ണക്കൊടിമരവും കനക താഴികക്കുടങ്ങളുംഎഴുനിലവറ കൊട്ടാരങ്ങളും രത്‌നക്കല്ല് പതിച്ച സ്വര്‍ണ്ണസിംഹാസനവും മറ്റു അളവറ്റ സമ്പല്‍സമുദ്ധികൊണ്ടും സര്‍വ്വൈശ്വര്യത്തോടെ ഭക്തജനങ്ങള്‍ക്ക് അനുഗ്രഹവര്‍ഷങ്ങള്‍ നല്‍കിയിരുന്നകാലത്ത് ദേശങ്ങള്‍ കീഴടക്കി ആധിപത്യം സ്ഥാപിയ്ക്കാന്‍ പുറപ്പെട്ട പാന്ധ്യരാജാവ് പൊന്‍പ്രഭയില്‍ കുളിച്ചു നിന്ന തൃക്കണ്ണാട് ക്ഷേത്രത്തിനു നേരെ പീരങ്കിവെടിയുതിര്‍ത്ത്   നിലവറ കൊട്ടാരം അഗ്നിക്കിരയാക്കി. തന്റെ പിതാവായാ  മഹേശ്വരന്റെ നേരെയുള്ള ആക്രമണം ദിവ്യ ദൃഷ്ടി കൊണ്ട് അറിഞ്ഞ കൊടുങ്ങല്ലൂരമ്മ ചൂതക്കോലും ചുതുമാച്ചിയും മഞ്ഞക്കുറിയുമായി തന്റെ ദൂതനെ തൃക്കണ്ണാടേയ്ക്ക് പറഞ്ഞയച്ചു .ശേഷം കൊ ടിയിലയില്‍ കത്തിച്ച ദീപം കൊണ്ട് പാന്ധ്യരാജന്റെ കപ്പല്‍പ്പടയെ ചുട്ടു ചാമ്പലാക്കി  .ആപത്ഘട്ടത്തില്‍ തന്റെ സഹായത്തിനെത്തിയ   തന്റെ പൊന്‍മകളില്‍ സംപ്രീതനായ  മഹേശ്വരന്‍ തന്റെ വാമഭാഗം കൊണ്ട് പാലക്കുന്നില്‍  കുടിയിരുത്തിയെന്നാണ് ഐതീഹ്യം .തൃക്കണ്ണാട് ക്ഷേത്രത്തിനു മുമ്പില്‍ കടലില്‍ പാന്ധ്യന്‍ കല്ല്‌എന്ന് വിളിയ്ക്കുന്ന പാറ ഈ ഐതീഹ്യ പെരുമയുടെ തിരുശേഷിപ്പാണ്.

പ്രതിഷ്ഠ 

മൂത്ത ഭഗവതി  (ദുര്‍ഗ്ഗാദേവി) ഇളയ ഭാഗവതിയുമാണ് (സരസ്വതീദേവി) പ്രധാന പ്രതിഷ്ഠ.വിഷ്ണുമൂര്‍ത്തി,ഘണ്ടാകര്‍ണ്ണന്‍,ദന്ദന്‍ ദേവനുമാണ് മറ്റു പ്രതിഷ്ഠകള്‍.

പ്രത്യേകതകള്‍

മതമൈത്രിയ്ക്ക് പ്രസിദ്ധമാണീ ക്ഷേത്രം.ജാതിമത ഭേദമെതുമില്ലാതെ ക്ഷേത്ര ദര്‍ശനത്തിനും ആഘോഷങ്ങള്‍ക്കും നാനാ മതസ്ത്ഥരും പങ്കാളികളാകുന്ന അപൂര്‍വ്വ കാഴ്ചയാണിവിടെ.പരമ്പരാഗതവും അപൂര്‍വ്വവുമായ വിവിധ ആഘോഷങ്ങള്‍ ഇവിടെ കൊണ്ടാടുന്നു.

പ്രധാന ആഘോഷങ്ങള്‍

ഭരണിമഹോത്സവം

ഉത്സവങ്ങളുടെ ഉത്സവമെന്നു കേളികേട്ടതാണ് ഇവിടുത്തെ കുംഭ മാസത്തിലെ ഭരണി മഹോത്സവത്തോടനുബന്ധിച്ചുള്ള ആയിരത്തിരി മഹോത്സവവും കാഴ്വരവും തുടര്‍ന്നുള്ള വെടിക്കെട്ടുത്സവവും .തൃശുര്‍ പൂരം കഴിഞ്ഞാല്‍ സംസ്ഥാനത്തെ ഏറ്റവും പ്രമാദമായ വെടിക്കെട്ടുത്സവം നടക്കുക പാലക്കുന്നിലാണ്. ജില്ലയിലെ ഏറ്റവും പ്രധാനമായ ഉത്സവങ്ങളില്‍ പ്രഥമ ഗണനീയ സ്ഥാനം ഭരണി മഹോത്സവത്തിനു തന്നെയാണ്. ഉത്സവ നാളുകളില്‍ ഏല്ലാ തീവണ്ടികള്‍ക്കും കോട്ടിക്കുളത്ത് സ്‌റ്റോപ്പ് അനുവദിക്കുന്നതുള്‍പ്പെടെ ജനങ്ങളും സര്‍ക്കാരുമായി സഹകരിച്ചു കൊണ്ടാണ് തിരുമുല്‍ക്കാഴ്ച്ചയോടൊപ്പമുള്ള ഈ വെടിക്കെട്ടു മാമാങ്കത്തോടെ ഉത്സവം നടത്തുന്നത്
കലംകനിപ്പ് മഹോത്സവം

നാടിന്റെ ക്ഷേമ ഐശ്വരത്തിനും പാപനാശത്തിനുമായി പാലക്കുന്നമ്മയ്ക്ക് മുന്നില്‍ കലംകനിപ്പ് .
ഉണക്കലരി, അരിപ്പൊടി, ശര്‍ക്കര, നാളികേരം, തിരിയോല, വെററില, അടക്ക എന്നീ നിവേദ്യ വസ്തുക്കള്‍ പുത്തന്‍ മണല്‍കലത്തില്‍ നിറച്ച് ഭക്തര്‍ കാല്‍നടയായി ഭഗവതി സന്നിധിയില്‍ എത്തുന്നതോടെ കലംകനിപ്പ് ഉത്സവം തുടക്കമാകും. ഭക്തര്‍ എത്തിച്ച സാധനങ്ങള്‍ ക്ഷേത്രസന്നിധിയില്‍ വെച്ച് വേവിച്ച് നിവേദ്യമാക്കി പൂജാകര്‍മങ്ങള്‍ നടത്തിയശേഷം ഭക്തര്‍ക്ക് പ്രസാദമായി നല്‍കും. തിരികോലായില്‍ ചുട്ടെടുക്കുന്ന അടയും ഉണക്കലരി നിവേദ്യവുമാണ് വഴിപാടായി തിരികെ നല്കുന്നത്. വ്രതശുദ്ധിയോടെ നഗ്‌നപാദരായിട്ടാണ് സ്ത്രീകള്‍ നിവേദ്യമെത്തിക്കുന്നത്. തീയ്യ സമുദായത്തിലെ സ്ത്രീകളാണ് നേര്‍ച്ച സമര്‍പ്പിക്കുന്നത്. ഇതരസമുദായക്കാര്‍ ഈ വഴിപാട് നടത്തുന്നതിന് ഈ സമുദായക്കാരെയാണ് ചുമതലപ്പെടുത്താറ്.പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാലയെ     അനുസ്മരിപ്പിയ്ക്കുന്നതാണ്ഇവിടുത്തെ കലംകനിപ്പ് മഹോത്സവം.എല്ലാ വര്‍ഷവും ധനു , മകരം മാസങ്ങളില്‍ രണ്ടു തവണയാണ്കലംകനിപ്പ് ഉത്സവം .

ക്ഷേത്രത്തിലേയ്ക്കുള്ള വഴി
അടുത്തപ്രധാന പട്ടണമായ കാസര്‍കോട് നിന്ന് പതിനാലു കിലോമീറ്റര്‍ അകലെ സംസ്ഥാന പാതയരികിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കാസര്‍കോട് നിന്നുംകാഞ്ഞങ്ങാട് പോകുന്ന ബസില്‍ കയറിയാല്‍ ക്ഷേത്രത്തിനുമുന്നില്‍ എത്തിച്ചേരാം.

അടുത്തറെയില്‍വേ സ്‌റ്റേഷന്‍ കൊട്ടിക്കുളം റെയില്‍വേ സ്‌റ്റേഷന്‍ (50 മീറ്റര്‍)

അടുത്തുള്ള പ്രധാന റെയില്‍വേ സ്‌റ്റേഷന്‍ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷന്‍( 14 km)

അടുത്തുള്ള പ്രധാന വിമാനത്താവളം മംഗലാപുരം വിമാനത്താവളം(80 km)

കോഴിക്കോട് ,കരിപ്പൂര്‍ വിമാനത്താവളം [210 km]
ക്ഷേത്ര മേല്‍വിലാസം
പാലക്കുന്ന് ഭഗവതി ക്ഷേത്രം ,പാലക്കുന്ന് പി.ഓ.ബേക്കല്‍,കാസര്‍കോട്ജില്ല-671318
ഫോണ്‍:04672 236340