മേതിരി ശത്രുഘ്‌നസ്വാമി ക്ഷേത്രം
methiri,pala,Kottayam District, Kerala See in Map
Description

കോട്ടയം ജില്ലയില്‍ പാലായില്‍ നിന്ന് ഏകദേശം 17 കിലോമീറ്റര്‍ അകലെ മേതിരിയില്‍ സ്ഥിതി ചെയ്യുന്ന പ്രസിദ്ധവും പുരാതനവുമായ ക്ഷേത്രമാണ് മേതിരി ശത്രുഘ്‌ന ക്ഷേത്രം .കോട്ടയം ജില്ലയിലെ പ്രസിദ്ധമായ നാലമ്പല ക്ഷേത്രങ്ങളിലൊന്നാണിത്.

ഐതീഹ്യം
വനവാസകാലത്തിനിടയില്‍ ശ്രീരാമചന്ദ്രന്‍ സീതാലക്ഷ്മണന്മാരോടൊന്നിച്ച് ഇന്ന് രാമപുരം എന്നറിയപ്പെടുന്ന ഈ ഭാഗത്ത് താമസിച്ചിരുന്നുവെന്നും പിന്നീട് . സീതാപരിത്യാഗത്തിനുശേഷം ഒരിയ്ക്കല്‍ കടന്നു പോയ ഈ സ്ഥലത്ത് മനശ്ശാന്തി കിട്ടാനായി വിശ്രമിച്ചുവെന്നുമാണ് വിശ്വാസം. ശ്രീരാമചന്ദ്രനെ അന്വേഷിച്ചിറങ്ങിയ ഭരതലക്ഷ്മണശത്രുഘ്‌നന്മാര്‍ ഈ പ്രദേശത്തിന്റെ മനോഹാരിതയിലും പ്രശാന്തതയിലും ആകൃഷ്ടരായി പ്രദേശത്തിനു ചുറ്റും വാസമുറപ്പിയ്ക്കുവാന്‍ നിശ്ചയിച്ചു ഇങ്ങനെയാണ് പ്രസിദ്ധമായ ഇന്നത്തെ നാലമ്പലങ്ങളുടെ ആവിര്‍ഭാവമെന്നാണ് ഐതിഹ്യം.
മേതിരി ശത്രുഘ്‌നക്ഷേത്രം മേല്‍ തിരിവ് എന്ന വാക്ക് ലോപിച്ചുണ്ടായതാണത്രേ മേതിരി. പടിഞ്ഞാറു ഭാഗമെന്നും മേതിരിക്ക് അര്‍ത്ഥമുണ്ട്. മേതിരിയുടെ കിഴക്കായി കിഴുതിരിയുമുണ്ട്. ശാന്തരൂപത്തില്‍ ശത്രുഘ്‌നസ്വാമിയുടെ പ്രതിഷ്ഠയാണിവിടെ. ശത്രുഘ്‌നസ്വാമിയുടെ ക്ഷേത്രത്തിന് വലതുവശത്തായി ശ്രീപോര്‍ക്കിലിയുടെ ക്ഷേത്രവുമുണ്ട്. ശ്രീപോര്‍ക്കിലിയെ ദര്‍ശിക്കുന്നതിനു മുമ്പായി ശത്രുഘ്‌നസ്വാമിയെ ദര്‍ശിക്കണമെന്നാണ് ആചാരം. ശത്രുഘ്‌നക്ഷേത്രത്തിന്റെ കിഴക്കുവശത്താണ് ശ്രീപോര്‍ക്കിലീദേവിയുടെ മൂലസ്ഥാനം. ചതുരാകൃതിയിലുള്ള ശത്രുഘ്‌ന ക്ഷേത്രത്തിന്റെ മേല്‍ക്കൂരവരെ കരിങ്കല്ലിലാണ് പണിതിരിയ്ക്കുന്നത്
.
പ്രധാന വഴിപാടുകള്‍
പാല്‍പായസം,നെയ്‌വിളക്ക്,ചുറ്റുവിളക്ക് ,നിറമാല എന്നിവയാണിവിടുത്തെ പ്രാധാന വഴിപാടുകള്‍ .
പ്രാധാന ഉത്സവങ്ങള്‍
കര്‍ക്കടകമാസത്തിലെ നാലമ്പല ദര്‍ശനമാണ് ഇവിടുത്തെ പ്രധാന ആഘോഷം
നാലമ്പല ദര്‍ശനം

രാമപുരത്തെ ശ്രീരാമസ്വാമി ക്ഷേത്രത്തിലും തുടര്‍ന്ന് കൂടപ്പലം ശ്രീലക്ഷണണ സ്വാമി ക്ഷേത്രത്തിലും അമനകര ശ്രീഭരത സ്വാമിക്ഷേത്രത്തിലും മേതിരി ശ്രീശത്രുഘ്‌നസ്വാമി ക്ഷേത്രത്തിലും ദര്‍ശനം
നടത്തിയതിനു ശേഷം വീണ്ടും ശ്രീരാമസ്വാമിയെ ദര്‍ശിക്കുന്നതോടെ സവിശേഷമായ നാലമ്പല ദര്‍ശനം പൂര്‍ത്തിയാവുന്നു. രാമായണമാസമായ കര്‍ക്കടക മാസത്തില്‍ നാലമ്പല ദര്‍ശനം നടത്തുന്നത് ഉദിഷ്ടകാര്യത്തിനും
മുന്‍ജന്‍മ ദോഷ പരിഹാരത്തിനും ദുരിത നിവാരണത്തിനും
സന്താനലബ്ധിക്കും അത്യുത്തമമാണെന്നാണ് വിശ്വാസം.

ദര്‍ശന സമയം
രാവിലെ 5.30 മുതല്‍ 12.30 വരെയും വൈകുന്നേരം 5 മണിമുതല്‍ 8 മണിവരെയും ക്ഷേത്ര ദര്‍ശനം നടത്താവുന്നതാണ്

ക്ഷേത്രത്തിലേയ്ക്കുള്ള വഴി
കോട്ടയം –പാലാ –രാമപുരം –വഴിയും
എംസി റോഡില്‍ കൂത്താട്ടുകുളത്തു നിന്നും അമനകര വഴിയും .
പാലായില്‍ നിന്ന് മുണ്ടുപാലം, ചക്കാമ്പുഴ വഴിയും ക്ഷേത്രത്തിലെത്താം
രാമപുരത്തു നിന്നും മൂന്നു കിലോമീറ്റര്‍ ചുറ്റളവിലാണ് നാലു ക്ഷേത്രങ്ങളും സ്ഥിതി ചെയ്യുന്നത്

അടുത്ത റെയില്‍വേ സ്‌റ്റേഷന്‍ കോട്ടയം റെയില്‍വേ സ്‌റ്റേഷന്‍ ക്ഷേത്രത്തില്‍ നിന്നും 38 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നു.
അടുത്ത വിമാനത്താവളം –കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ക്ഷേത്രത്തില്‍ നിന്ന് 109 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നു.

ക്ഷേത്ര മേല്‍വിലാസം
മേതിരി ശതുഘ്‌ന സ്വാമി ക്ഷേത്രം ,മേതിരി .പി.ഓ. രാമപുരം ,പാലാ ,കോട്ടയം ജില്ല 686 576
ഫോണ്‍ : +91 4822264235