കുടപ്പനക്കുന്ന് മഹാദേവ ക്ഷേത്രം (കുന്നത്ത് മഹാദേവ ക്ഷേത്രം)


Description
തിരുവനന്തപുരം ജില്ലയില്‍ തിരുവനന്തപുരം നഗര ഹൃദയത്തില്‍ നിന്ന് ഏകദേശം 8 കിലോമീറ്റര്‍ അകലെ പേരൂര്‍ക്കട മണ്ണന്തല വഴിയില്‍ കുടപ്പനക്കുന്ന് സിവില്‍ സ്‌റ്റേഷന് സമീപമാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത് .കുന്നിന്റെ മുകളില്‍ സ്ഥിതി ചെയ്യുന്നത് കൊണ്ടാകാം കുന്നത്ത് മഹാദേവ ക്ഷേത്രം എന്ന് പേര് വന്നത് .പരശുരാമന്‍ പ്രതിഷ്ഠ നടത്തിയ 108 മഹാദേവ ക്ഷേത്രങ്ങളിലൊന്നാണ് ഈ ക്ഷേത്രം .
ചരിത്രം
ആദ്യകാലത്ത് വനപ്രദേശമായിരുന്നു പ്രദേശം.
പ്രതിഷ്ഠ
പരമശിവനാണ് പ്രധാന പ്രതിഷ്ഠ.
ഉപദേവതകള്‍
ഗണപതി,ശാസ്താവ്,ശ്രീദേവി എന്നിവരാണ് പ്രധാന ഉപദേവ പ്രതിഷ്ഠകള്‍
പ്രധാന വിശേഷ ദിനങ്ങള്‍
പ്രധാന വിശേഷ ദിനങ്ങള്‍
ധനു മാസത്തിലാണ് ഇവിടുത്തെ പ്രധാന ഉത്സവം കൊണ്ടാടുന്നത്. ശിവരാത്രിയും പ്രാധാന്യത്തോടെ ആചരിച്ചു വരുന്നു.
പ്രധാന വഴിപാടുകള്‍
ഗണപതിഹോമം ,മൃത്യുഞ്ജയഹോമം,ധാര തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന വഴിപാടുകള്‍ .
ക്ഷേത്ര ദര്‍ശന സമയം
ദര്‍ശന സമയം
രാവിലെ 5.00 am മുതല്‍ 11.30 am വരെയും വൈകുന്നേരം 5.00 pm മുതല്‍ 8.00 pm വരെയും ഇവിടെ ദര്‍ശനം നടത്താം
ക്ഷേത്രത്തിലേയ്ക്കുള്ള വഴി
തിരുവനന്തപുരം നഗരത്തില്‍ നിന്ന് 8 കിലോമീറ്റര്‍ അകലെ മണ്ണന്തല പേരൂര്‍ക്കട വഴിയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.തിരുവനന്തപുരം കിഴക്കേക്കോട്ട സിറ്റി ബസ് സ്‌റ്റേഷനില്‍ നിന്നും ക്ഷേത്രത്തിലേയ്ക്ക് ബസ് സൗകര്യം ലഭ്യമാണ് .
അടുത്ത റെയില്‍വേ സ്‌റ്റേഷന്‍ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ ക്ഷേത്രത്തിലേയ്ക്ക് 8 കിലോമീറ്റര്‍ ദൂരമുണ്ട് .
അടുത്ത വിമാനത്താവളം –തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ക്ഷേത്രത്തില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നു .
ക്ഷേത്ര മേല്‍വിലാസം
കുടപ്പനക്കുന്ന് മഹാദേവക്ഷേത്രം,മണ്ണന്തല റോഡ്,ചെങ്കല്ലൂര്‍ പേരൂര്‍ക്കട ,തിരുവനന്തപുരം 695043
ഫോണ്‍: 8547721960 , 8281302358