കൊട്ടിയൂര്‍ ക്ഷേത്രം
Kannur District, Kerala See in Map
Description

 

ദക്ഷിണ കാശി എന്നറിയപ്പെടുന്ന കൊട്ടിയൂര്‍ ക്ഷേത്രം കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി താലൂക്കില്‍ കൊട്ടിയൂര്‍ ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വയനാടന്‍ മലകളുടെ മടിയിലൂടെ ഒഴുകിയെത്തുന്ന ബാവലി നദിയുടെ ഇരുതീരത്തും സ്ഥിതി ചെയ്യുന്ന ശൈവ പ്രധാനമായ ക്ഷേത്ര സന്നിധിയാണ് കൊട്ടിയൂര്‍. അക്കരെ കൊട്ടിയൂരും ഇക്കരെ കൊട്ടിയൂരുമുണ്ട് . ക്ഷേത്രത്തില്‍ ഇന്നു കാണുന്ന ചിട്ടകള്‍ രൂപപ്പെടുത്തിയത് ശങ്കരാചാര്യര്‍ ആണെന്ന് കരുതുന്നു .പരശുരാമനാല്‍ സ്ഥാപിച്ചു എന്ന് ഐതീഹ്യമുള്ള 108 ശിവക്ഷേത്രങ്ങളില്‍ ഒന്നാണിത്
പ്രതിഷ്ഠ

അക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ ശിവലിംഗം സ്വയംഭൂ ആണെന്നു വിശ്വസിക്കുന്നു. പാല്‍, നെയ്യ്, കരിക്ക് എന്നിവകൊണ്ടാണ് അഭിഷേകം. തടാകത്തിന്റെ നടുവിലുള്ള മണിത്തറയിലാണ് ശിവലിംഗമുള്ളത്. ഈ തടാകത്തിലെ തന്നെ മറ്റൊരു തറയായ അമ്മാരക്കല്ലിലാണ് ശ്രീ പാര്‍വതിയെ ആരാധിക്കുന്നത്

ഐതീഹ്യം

പുരാണങ്ങളിലെ ദക്ഷയാഗം നടന്ന സ്ഥലമാണ് കൊട്ടിയൂര്‍ എന്നാണ് വിശ്വാസം. ഒരു വൈശാഖ നാളിലാണ് ദക്ഷന്‍ യാഗം നടത്തിയത്. പിതാവ് നടത്തുന്ന യാഗത്തില്‍ തന്നെയും പ്രിയതമനായ ശിവനെയും അവഹേളിച്ചതില്‍ ദുഖിതയായ സതിദേവി യാഗാഗ്‌നിയില്‍ ചാടി ജീവനൊടുക്കി. കോപാകുലനായ ശിവന്‍ ജട പറിച്ചു നിലത്തടിച്ച് വീരഭദ്രനെ സൃഷ്ടിച്ചു. വീരഭദ്രന്‍ യാഗശാലയില്‍ ചെന്ന് ദക്ഷന്റെ തലയറുത്തു. മൂലോകങ്ങളുടെയും അഭ്യര്‍ത്ഥന പ്രകാരം ദക്ഷനെ പുനര്‍ജീവിപ്പിച്ചു യാഗം പൂര്‍ത്തിയാക്കി ശിവന്‍ തപസനുഷ്ടിയ്ക്കാന്‍ കൈലാസത്തിലേക്ക് പോയി.പിന്നീട് കൊടും വനമായി തീര്‍ന്ന യാഗസ്ഥലം കുറിച്യരുടെ വാസസ്ഥലമായി, ഒരു കുറിച്യ യുവാവ് അമ്പിന് മൂര്‍ച്ച കൂട്ടാന്‍ ഒരു കല്ലില്‍ ഉരയ്ക്കുകയും, കല്ലില്‍ നിന്ന് രക്തം വരികയും ചെയ്തു. ഇതറിഞ്ഞത്തിയ പടിഞ്ഞീറ്റ നമ്പൂതിരി കൂവയിലയില്‍ കലശമാടിയത്രേ. വൈശാഖ ഉത്സവം ആരംഭിച്ച്, ക്ഷേത്രത്തില്‍ ഇന്നു കാണുന്ന ചിട്ടകള്‍ ഉണ്ടാക്കിയത് ശങ്കരാചാര്യന്‍ ആണെന്ന് കരുതുന്നു.

പ്രത്യേകതകള്‍

ജാതി വ്യവസ്ഥകള്‍ കൊടികുത്തി വാണിരുന്ന സമയത്ത് പോലും എല്ലാ മതസ്ഥര്‍ക്കും പലവിധ അവകാശങ്ങളും കര്‍ത്തവ്യവും അനുവദിച്ചിരുന്ന അപൂര്‍വം ക്ഷേത്രങ്ങളിലൊന്ന്. ഈ ക്ഷേത്രത്തെ ‘ദക്ഷിണകാശി എന്നു വിശേഷിപ്പിക്കാറുണ്ട്..വടക്കുംകാവ്, വടക്കീശ്വരം, തൃച്ചെറുമന്ന എന്നീ പേരുകളും പ്രസിദ്ധമാണ്അക്കരെ കൊട്ടിയൂര്‍ല്‍.ക്ഷേത്രത്തിനു ചേര്‍ന്ന മന്ദിരങ്ങളൊന്നും ഇവിടെയില്ല. തിരുവഞ്ചിറക്കു നടുവില്‍ ശിവലിംഗവും പരാശക്തിയുടെ ആസ്ഥാനമായ അമ്മാറക്കല്ലു തറയുമാണ് കൊട്ടിയൂര്‍ ക്ഷേത്രം. ‘അക്കരെ കൊട്ടിയൂര്‍ എന്നറിയപ്പെടുന്ന ഈ പ്രധാനക്ഷേത്രത്തില്‍ വൈശാഖോത്സവത്തില്‍ മാത്രമെ പ്രവേശനമുള്ളൂ.ഇക്കരെ കൊട്ടിയൂര്‍ പുഴയ്ക്ക് ഇക്കരെയുള്ള പ്രദേശം ഇക്കരെ കൊട്ടിയൂരാണ്. അവിടെയാണ് ഉപദേവതകളും മറ്റുമുള്ളത്

പ്രധാന ഉത്സവം

വൈശാഖ മഹോത്സവം

ഏപ്രിലില്‍ തുടങ്ങുന്ന 28 ദിവസത്തെ വൈശാഖ മഹോത്സവമാണിവിടുത്തെ പ്രധാന ഉത്സവം. ഇടവത്തിലെ ചോതി നക്ഷത്രം തൊട്ട് മിഥുന ത്തിലെ ചിത്തിര നക്ഷത്രം വരെയാണ് ഇവിടെ വിശാഖ മഹോത്സവം നടക്കുന്നത്.പിന്നെ ജൂണീല്‍ രേവതി ഉത്സവവും നടക്കുന്നു.ഇടവമാസത്തിലെ ചോതി മുതല്‍ മിഥുനത്തിലെ ചിത്തിരവരെയുള്‍ല ഉത്സവം . ശുദ്ധിയോടെ കൊണ്ടു വരുന്ന നെയ്യ് സ്വയംഭൂലിംഗത്തില്‍ അര്‍പ്പിക്കുന്നതോടെ ആരംഭിക്കുകയായി..കോഴിക്കോട് കുറ്റ്യാടി മരുതോങ്കരയിലെ ജാതി മഠത്തില്‍ നിന്ന് അഗ്‌നിയും, വയനാട്ടിലെ തലപ്പുഴയ്ക്കടുത്ത് നിന്ന് വാളും എഴുന്നെളളിച്ച് ഉത്സവ സ്ഥലത്തെത്തിക്കുന്നു.വിശാഖം നാളില്‍ തിരുവാഭരണങ്ങള്‍, സ്വര്‍ണ്ണ, വെള്ളിപ്പാത്രങ്ങള്‍ എന്നിവ സകല വാദ്യാഘോഷത്തോടെയും എഴുന്നെള്ളിച്ച് ക്ഷേത്രത്തിലെത്തിക്കുന്നു. ഇതോടെ പൂജാദികര്‍മ്മങ്ങള്‍ ആരംഭിക്കുന്നു. ഇതിനുശേഷം മാത്രമേ സ്ത്രീകള്‍ക്ക് ക്ഷേത്ര സന്നിധിയില്‍ പ്രവേശിക്കാന്‍ അനുവാദമുള്ളൂ. ഉത്സവകാലത്തേയ്ക്ക് മാത്രം കാട്ടുപുല്ലും മുളയും കൊണ്ടു പര്‍ണശാലകള്‍ നിര്‍മ്മിക്കുന്നു.പ്രധാന പൂജാസ്ഥലമാണ് മണിത്തറ.സ്വയംഭൂ ആയി കരുതപ്പെടുന്ന ശിവലിംഗമാണ് മുഖ്യ പ്രതിഷ്ഠ.ബാവലിപ്പുഴയില്‍ കുളിച്ച് തിരുവിഞ്ചിറയിലൂടെ മണിത്തറയിലെത്തി പ്രതിഷ്ഠകളെല്ലാം വലം വച്ച് തൊഴുത്. വഴിപാടുകളര്‍പ്പിച്ച് പ്രസാദം വാങ്ങുകയും ഭണ്ഡാരം പെരുകുകയും ചെയ്താല്‍ തീര്‍ത്ഥാടനം കഴിഞ്ഞു.

ഇളനീര്‍വെപ്പ്, ഇളനീരാട്ടം, അഷ്ടമി ആരാധന, രേവതി ആരാധന, രോഹിണിയാരാധന, കലംവരവ്, കലശപൂജ, കലശാട്ട് എന്നിവയാണ് മറ്റു പ്രധാന ചടങ്ങുകള്‍.

ഓടപ്പൂവ്

ദക്ഷപ്രജാപതിയുടെ യാഗസ്മരണ പുതുക്കുന്ന വൈശാഖ മഹോത്സവത്തില്‍ ഓട മുള മുറിച്ചെടുത്ത് വെള്ളത്തിലിട്ട് മൃദുവക്കി അടിച്ചു ചതച്ചു ചോറു കളഞ്ഞ് ചേകിമിനുക്കി ഏറ്റുക്കുന്നു. ഇതാണ് ഓടപ്പൂ. ദക്ഷന്റെ പ്രതീകമാണിത് .പതം വന്ന അഹന്തയുടേയും അഹങ്കാരത്തിന്റേയും പ്രതീകംമാണിത്

ക്ഷേത്രത്തിലേയ്ക്കുള്ളവഴി
കണ്ണൂരില്‍നിന്നും 70 കിലോമീറ്ററും തലശ്ശേരിയില്‍ നിന്നും 60 കിലോമീറ്ററും അകലെ ക്ഷേത്രം സ്ഥിതിചെയ്യുന്നു.

അടുത്തറെയില്‍വേ സ്‌റ്റേഷന്‍-തലശ്ശേരി റെയില്‍വേ  സ്റ്റേഷന്‍ (60  km )

അടുത്ത വിമാനത്താവളം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം(128 km )

ക്ഷേത്ര മേല്‍വിലാസം
കൊട്ടിയൂര്‍ ശിവ ക്ഷേത്രം,കൊട്ടിയൂര്‍ പി.ഓ. കേളകം ,കണ്ണൂര്‍ജില്ല 670651
ഫോണ്‍ : 0490 2430234, 2430434