കൊടുങ്ങല്ലൂര്‍ ശ്രീ കുരുംബ ഭഗവതി ക്ഷേത്രം
koduganlur, Thrissur District, Kerala See in Map
Description

കേരളത്തില്‍ തൃശ്ശൂര്‍ ജില്ലയില്‍ നിന്നും ഏകദേശം 35  കിലോമീറ്റര്‍ അകലെ കൊടുങ്ങല്ലൂരില്‍ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ഭദ്രകാളി ക്ഷേത്രമാണ് കൊടുങ്ങല്ലൂര്‍ കുരുംബ ഭഗവതി ക്ഷേത്രം. കേരളത്തിലെ 64 ഭദ്രകാളി ക്ഷേത്രങ്ങളുടെ മൂലക്ഷേത്രമായാണ് കൊടുങ്ങല്ലൂര്‍ കുരുംബ ഭഗവതി ക്ഷേത്രത്തെ കണക്കാക്കി പോരുന്നത്. ആദി പരാശക്തിയെ നാല്‌ വ്യത്യസ്ത ഭാവങ്ങളിലാണ്‌ പരശുരാമന്‍ പ്രതിഷ്ഠ നടത്തിയിരിക്കുന്നത്‌. തെക്ക്‌ കന്യാകുമാരിയില്‍ ബാലാംബികയും പടിഞ്ഞാറ്‌ കൊടുങ്ങല്ലൂരില്‍ ലോകാംബികയായും വടക്കു കൊല്ലൂരില്‍ മൂകാംബികയും കിഴക്കു കരിമലയില്‍ ഹേമാംബികയുമായാണ്‌ ദേവി കുടികൊള്ളുന്നത്‌. ഉഗ്രഭാവത്തിൽ വടക്ക് ദർശനമായാണ് പ്രതിഷ്ഠ. രുധിര മഹാകാളി ആയതിനാൽ നേരിട്ട് ദർശനം സാധ്യമല്ല . അതിനാൽ, രഹസ്യ അറയിൽ കറുത്ത തുണി കൊണ്ട് മൂടിയിരിക്കുന്ന ഇതിന്റെ ഒരു പ്രതിബിംബം മാത്രമാണ് വടക്കേ നടയിൽ കാണാന്‍ കഴിയുന്നത്‌.

ചരിത്രം

കൊടുങ്ങല്ലൂര്‍ ആസ്ഥാനമാക്കി കേരളം ഭരിച്ചിരുന്ന ചേരന്‍ ചെങ്കുട്ടുവനാണ് കണ്ണകിയെ പ്രതിഷ്ഠിച്ച് ക്ഷേത്രനിര്‍മ്മാണം നടത്തിയത്. പത്തിനിക്കടവുള്‍ (ഭാര്യാദൈവം) എന്നപേരിലാണ് കണ്ണകി അറിയപ്പെട്ടിരുന്നത്. ഇന്നത്തെ ദേവിക്ഷേത്രത്തില്‍ നിന്നും ഏകദേശം 300 മീറ്റര്‍ തെക്ക് മാറി കിഴക്കുഭാഗത്ത് പടിഞ്ഞാറോട്ട് ദര്‍ശനമായി ശ്രീകുരുംബമ്മക്ഷേത്രവും ശ്രീകുരുംബക്കാവും സ്ഥിതി ചെയ്യുന്നു. ഇവിടെയാണ് ചേരന്‍ ചെങ്കുട്ടവന്‍ പത്തിനിക്കടവുള്‍ പ്രതിഷ്ഠ നടത്തിയത്.

ഐതീഹ്യം

പുരാണങ്ങള്‍ പ്രകാരം, ദുഷ്ടനായ ദാരികാസുരനില്‍ നിന്ന് സമസ്തലോകത്തെയും രക്ഷിക്കാന്‍ പരമശിവന്റെ തൃക്കണ്ണില്‍ നിന്നാണ് ഭദ്രകാളി ജനിക്കുന്നത്. ദാരികനിഗ്രഹത്തിനു ശേഷവും കോപം ശമിക്കാത്ത ദേവിയെ ശാന്തയാക്കാന്‍ വേണ്ടി ഭൂതഗണങ്ങള്‍ തെറിപ്പാട്ടും ബലിയുമായി നൃത്തമാടിയെന്നും അപ്പോള്‍ കോപം ശമിച്ച് ദേവി സന്തുഷ്ടയായെന്നുമാണ് കഥ.

കൊടുങ്ങല്ലുര്‍ ഭഗവതി ക്ഷേത്രത്തിന്‌ കണ്ണകി സങ്കല്‍പവുമായി ബന്ധപ്പെട്ട്‌ ഒരു ഹെതീഹ്യമുണ്ട്‌. ഇളംകോവടികളുടെ ചിലപ്പതികാരത്തിലെ പതിവ്രതയായ നായികയാണ്‌ കണ്ണകി. ഈ കണ്ണകിയെ പത്തിനി ദേവിയായി എ.ഡി രണ്ടാം നൂറ്റാണ്ടില്‍ ചേരസാമ്രാജ്യ തലസ്ഥാനമായിരുന്ന കൊടുങ്ങല്ലൂരില്‍ ചേരൻ ചെങ്കുട്ടുവൻ പ്രതിഷ്ഠിച്ച് ക്ഷേത്രനിർമ്മാണം നടത്തിഎന്നാണ് വിശ്വാസം. ദാരിക വധത്തിനുശേഷമുള്ള വിശ്വരൂപമാണ് കൊടുങ്ങല്ലൂരിലെ പ്രതിഷ്ഠ.

കേരളത്തില്‍ ഭദ്രകാളിയെ ആദ്യമായി കുടിയിരുത്തിയ ക്ഷേത്രമാണ് ഇതു എന്നും പറയുന്നു. മാതൃസത്ഭാവം എന്ന ഗ്രന്ഥത്തില്‍ കോടി ക്ഷേത്രത്തിലാണ് ഭദ്രകാളിയെ കുടിയിരുത്തിയതെന്നും വളരെയധികം താന്ത്രികവിദ്യകള്‍ ഇതിനു വേണ്ടി പ്രയോഗിച്ച ശേഷമാണ്  കുടിയിരുത്താന്‍ കഴിഞ്ഞതെന്നും പറയുന്നു

പ്രതിഷ്ഠ

ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ഭദ്രകാളിയാണ്. വരിക്കപ്ലാവില്‍ നിര്‍മ്മിച്ച വിഗ്രഹത്തിന്റെ ദര്‍ശനം വടക്കോട്ടാണ്‌. അഷ്ടബാഹുക്കളോടെ രൌദ്രഭാവത്തില്‍ ദാരികവധത്തിനുശേഷം പ്രദര്‍ശിപ്പിച്ച വിശ്വരൂപത്തില്‍ സങ്കല്‍പ്പിക്കുന്ന വിഗ്രഹത്തിനു ഉദ്ദേശം പീഠത്തോടുകൂടി ആറടി ഉയരമുണ്ട്. വലത്തെ കാല്‍ മടക്കി ഇടത്തേത് തൂക്കിയിട്ട രൂപത്തിലാണ്‌‍ ഇരിപ്പ്. തലയില്‍ കിരീടമുണ്ട്.

പരമശിവന്‍

പരമശിവനെ കിഴക്ക് ദര്‍ശനമായി പ്രതിഷ്ഠ നടത്തിയിരിയ്ക്കുന്നു. പ്രസിദ്ധിയെങ്കിലും ശിവനും ഇവിടെ മുഖ്യദേവനാണെന്ന് 108 ശിവാലയസ്തോത്രത്തിൽ പറയുന്നു
ഉപദേവതകള്‍
ശിവന്‍ ,ക്ഷേത്ര പാലകര്‍ ,സപ്തമാതൃക്കള്‍ ,തവിടാട് മുത്തി ,വസൂരിമാല
കുരുംബക്കാവ്
ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തില്‍ നിന്നും ഏകദേശം 300 മീറ്റര്‍ തെക്ക് മാറി ദേശീയപാത 17ന് ചേര്‍ന്ന് പടിഞ്ഞാറോട്ട് ദര്‍ശനമായി ശ്രീകുരുംബക്കാവ് സ്ഥിതി ചെയ്യുന്നു. ഇവിടെനിന്നും ദേവിയെ ഇന്നത്തെ ക്ഷേത്രത്തില്‍ മാറ്റി പ്രതിഷ്ഠിച്ചു എന്നാണ് വിശ്വാസം
സുവാസിനീപൂജ
മംഗല്യവതികളായ സ്ത്രീകള്‍ കുടുംബഐശ്വര്യത്തിനും നെടുമംഗല്യത്തിനും വേണ്ടി നേരിട്ട് നടത്തുന്ന സമൂഹ അര്‍ച്ചനയാണിത്. കുഡുംബി സമുദായത്തിലെ സ്ത്രീകള്‍ ആണ് പ്രധാനമായും കൊടുങ്ങല്ലൂര്‍ താലപ്പൊലി ദിവസത്തില്‍ സുവാസിനീപൂജ ആചരിക്കുന്നത് .
വഴിപാടുകള്‍
എറ്റവും പ്രധാനപ്പെട്ട വഴിപാട് വെടിവഴിപാടാണ്. വലിയ വെടി, ചെറിയ വെടി എന്നിങ്ങനെ രണ്ടു തരം വഴിപാടുകള്‍ ഉണ്ട്.
ഗുരുതിയാണ് മറ്റൊരു വഴിപാട്. ശത്രുദോഷത്തിനു പരിഹാരമായി ചെയ്യുന്ന വഴിപാടാണിത്. ഗുരുതി വഴിപാട് നടത്തിവരുന്നത് വസൂരിമാല ക്ഷേത്രനടയ്ക്കലാണ്. ഉഗ്രരൂപിണിയായ ദേവിയുടെ ഉഗ്രത വര്‍ദ്ധിക്കാതിരിക്കാനാണ് ഗുരുതി നടത്തിയിരുന്നത് എന്നാണ് വിശ്വാസം. വൃശ്ചിക ധനു മാസങ്ങളിലെ മണ്ഡലകാലങ്ങളിലും, മീനഭരണിക്ക് തുടക്കം കുറിക്കുന്നതുതൊട്ട് ക്ഷേത്രനട തുറക്കും വരെയും ഗുരുതി വഴിപാട് നടത്താറില്ല.
ചാന്താട്ടം
മേടമാസത്തിലെ കര്‍ക്കിടകനാളിലെ ചാന്താട്ടം പ്രധാനമാണ്. തേക്കിന്‍കറ, ഗോരോചനം, കസ്തൂരി എന്നിവ കൂട്ടിച്ചേര്‍ത്ത് ഉണ്ടാക്കുന്ന ചാന്ത് ഉപയോഗിച്ചാണ് തടിയില്‍ നിര്‍മ്മിച്ചിട്ടുള്ള ദേവി വിഗ്രഹത്തിന് ചാന്താട്ടം നടത്തുന്നത്. ആടിയ ചാന്ത് തൊടുന്നത് സ്ത്രീകള്‍ക്ക് നെടുമംഗല്യത്തില്‍ ഉത്തമമാണെന്ന് കരുതുന്നു.
വസൂരിമാലയ്ക്ക് മഞ്ഞള്‍പ്പൊടി ആടിക്കലാണ് പ്രധാന വഴിപാട്. ക്ഷേത്രപാലകന് പ്രധാന വഴിപാട് ചമയമാണ്. നൂറ്റിയൊന്ന് നാളികേരം ഉടയ്ക്കലും 10 വസ്ത്രം ഉടുപ്പിക്കലും ഇതില്‍ പെടും. ക്ഷേത്രപാലകനുള്ള മറ്റൊരു വഴിപാട് പുളിഞ്ചാമൃതമാണ്.
തവിടാടുമുത്തിക്കുള്ള പ്രധാന വഴിപാട് തവിട് ആടിക്കലാണ്. അതിനുള്ള അവകാശം പത്മശാലീയര്‍ക്കാണ്.ശ്വാസം സംബന്ധിക്കുന്ന രോഗങ്ങള്‍ മാറിക്കിട്ടും എന്നാണ് വിശ്വാസം.
ഒറ്റയപ്പവും ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാടായി നടത്തപ്പെടുന്നു. ഗുരുതി പുഷ്പാഞ്ജലി, രക്ത പുഷ്പാഞ്ജലി, ശത്രുസംഹാര പുഷ്പാഞ്ജലി, മഹിഷാസുര മര്‍ദ്ദിനി പുഷ്പാഞ്ജലി എന്നിവയും പ്രധാന വഴിപാടുകളില്‍ ഉള്‍പ്പെടും

പ്രധാന ഉത്സവങ്ങള്‍ 

മീനഭരണി

ക്ഷേത്രത്തിലെ അറിയപ്പെടുന്ന മുഖ്യ ഉത്സവം മീനഭരണി ആണ്. കൊടുങ്ങല്ലൂർ ഭരണി എന്നാണറിയപ്പെടുന്നത്. ദ്രാവിഡദേവിയെ കണ്ടാരാധിക്കാൻ വേണ്ടിയുള്ള ഒരു കൂട്ടം ജനങ്ങളുടെ കൂടിച്ചേരൽ ആണ് ഈ ഉത്സവംക്ഷേത്രത്തിലെ അറിയപ്പെടുന്ന മുഖ്യ ഉത്സവം മീനഭരണി ആണ്. കൊടുങ്ങല്ലൂർ ഭരണി എന്നാണറിയപ്പെടുന്നത്. ദ്രാവിഡദേവിയെ കണ്ടാരാധിക്കാൻ വേണ്ടിയുള്ള ഒരു കൂട്ടം ജനങ്ങളുടെ കൂടിച്ചേരൽ ആണ് ഈ ഉത്സവം

ഹൈന്ദവവിശ്വാസപ്രകാരം ദാരികാസുരനില്‍ നിന്ന് ലോകത്തെ രക്ഷിക്കാന്‍ പരമശിവന്റെ തൃക്കണ്ണില്‍ നിന്ന് ഭദ്രകാളി ജനിച്ചതായാണ് ഐതിഹ്യം. ദാരികനിഗ്രഹത്തിനു ശേഷവും കോപം ശമിക്കാത്ത ദേവിയുടെ കോപമടക്കാന്‍ ഭൂതഗണങ്ങള്‍ തെറിപ്പാട്ടും, ബലിയും, നൃത്തവുമായി ദേവിയുടെ കോപം ശമിപ്പിച്ചു. ദേവി സന്തുഷ്ടയാവുകയും അതിന്റെ പ്രതീകാത്മകമായ ആചാരവും അനുഷ്ടാനവുമാണ് കൊടുങ്ങല്ലൂര്‍ ഭരണി എന്നാണ് ഐതിഹ്യം.

താലപ്പൊലി 

മകരം 1 മുതൽ 4 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവമാണ് താലപ്പൊലി. പഴയകാവുകളിൽ നടത്തപ്പെട്ടിരുന്ന പുരാതനമായ കൊയ്ത്തുത്സവങ്ങളുടെ പരിഛേദങ്ങളാണിവ. 9 മുതൽ 11 ആനകളെ എഴുന്നള്ളിക്കുന്ന നാലു ദിവസത്തെ താലപ്പൊലിയുത്സവത്തിന് കേരളത്തിൽ പ്രശസ്തരായ കലാകാരന്മാർ പങ്കെടുക്കുന്ന മേളം, പഞ്ചവാദ്യം, കരിമരുന്നു പ്രയോഗം എന്നിവയുണ്ടാകും

ചാന്താട്ടം

മേടമാസത്തിലെ കർക്കിടകനാളിലെ ചാന്താട്ടം പ്രധാനമാണ്. തേക്കിൻകറ, ഗോരോചനം, കസ്തൂരി എന്നിവ കൂട്ടിച്ചേർത്ത് ഉണ്ടാക്കുന്ന ചാന്ത് ഉപയോഗിച്ചാണ് തടിയിൽ നിർമ്മിച്ചിട്ടുള്ള ദേവി വിഗ്രഹത്തിന് ചാന്താട്ടം നടത്തുന്നത്. ആടിയ ചാന്ത് തൊടുന്നത് സ്ത്രീകൾക്ക് നെടുമംഗല്യത്തിൻ ഉത്തമമാണെന്ന് കരുതുന്നു. ക്ഷേത്രത്തിൽ ആഘോഷിക്കുന്ന മറ്റൊരു ഉത്സവമാണ് നവരാത്രി ഉത്സവം

ദര്‍ശന സമയം
രാവിലെ : 4 am മുതല്‍ 12 pm വരെ
വൈകുന്നേരം :4 pm മുതല്‍ 8 pm വരെ

ക്ഷേത്രത്തിലേയ്ക്കുള്ള വഴി
തൃശ്ശൂര്‍ ജില്ലാ ആസ്ഥാനത്ത് നിന്നും 35 കിലോമീറ്റര്‍ അകലെയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.തൃശ്ശൂര്‍ ശക്തന്‍ ബസ്സ്‌ സ്ടാന്റില്‍ നിന്നും ക്ഷേത്രത്തിലേയ്ക്ക് ബസ്സ്‌ സൗകര്യം ലഭ്യമാണ്.

ഏറ്റവുമടുത്ത റെയില്‍വേ സ്‌റ്റേഷന്‍-  ഇരിഞ്ഞാലക്കുട റെയില്‍വേ സ്‌റ്റേഷന്‍.(23 km)
പ്രധാന റെയില്‍വേ സ്‌റ്റേഷന്‍ –    തൃശ്ശൂര്‍ റെയില്‍വേ സ്‌റ്റേഷന്‍.(35 km)
അടുത്ത വിമാനത്താവളം –     കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (35 km)

ക്ഷേത്ര വിലാസം
കാര്യ ദര്‍ശി
ശ്രീ കുരുംബ ഭഗവതി ക്ഷേത്രം
കൊടുങ്ങല്ലൂര്‍ ,തൃശ്ശൂര്‍ ജില്ല
phone :91-480-2803061