കരിക്കാട് സുബ്രഹ്മണ്യ ധര്‍മ്മ ശാസ്താ ക്ഷേത്രം


Description
മലപ്പുറം ജില്ലയില്‍ മഞ്ചേരിയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് കരിക്കാട് സുബ്രഹ്മണ്യ- ധര്‍മ്മ ശാസ്താ ക്ഷേത്രം
ഐതീഹ്യം
മഹാഭാരതത്തിലെ ബക വധവും ഏക-ചക്ര ഗ്രാമവുമായി ബന്ധപ്പെട്ടുള്ളതാണ് ക്ഷേത്രത്തിന്റെ ഐതീഹ്യം .ബകനെ ഭയന്നു ഏക ചക്ര ഗ്രാമവാസികള്‍ ഇന്ന് എടക്കര എന്നറിയപ്പെടുന്ന അവരുടെ ദേശത്ത് നിന്നും ദേവതയായ അയ്യപ്പനെയും കൊണ്ട് പ്രാണരക്ഷാര്‍ത്ഥം ഒളിച്ചോടി ഈ പ്രദേശത്ത് വാസമുറപ്പിച്ചു . സമീപത്തുള്ള ഒരു ബാലമുരുകാലയത്തിൽ അയ്യപ്പനെ പടിഞ്ഞാറ് ദര്‍ശനമായി പ്രതിഷ്ഠ നടത്തി .അതാണ് കരിക്കാട് അയ്യപ്പ സ്വാമി എന്നാണു ഐതീഹ്യം .
ബാലമുരുകന്‍, വേലായുധസ്വാമി, അയ്യപ്പന്‍ എന്നീ ദേവന്മാരാണ്പ്രധാന പ്രതിഷ്ഠകള്‍ .
ഉപദേവന്മാര്‍
ഭഗവതി, ഗണപതി, ദക്ഷിണാമൂര്‍ത്തി, ശ്രീകൃഷ്ണന്‍, നാഗദൈവങ്ങള്‍, ബ്രഹ്മരക്ഷസ്സ് എന്നിവരാണ് ഉപദേവന്മാര്‍.
പ്രത്യേകതകള്‍
കേരളത്തിലെ അറുപത്തിനാലുനമ്പൂതിരി ഗ്രാമങ്ങളില്‍ യജുര്‍വേദ പ്രധാനമായ ഗ്രാമമായ കരിക്കാട് ഗ്രാമത്തിലെ ക്ഷേത്രമാണ് കരിക്കാട് സുബ്രഹ്മണ്യക്ഷേത്രം. പ്രധാനമായി ബാലമുരുകന്‍, വേലായുധസ്വാമി, അയ്യപ്പന്‍ എന്നീ ദേവന്മാരാണ് പ്രതിഷ്ടകള്‍. മൂന്നു ദേവന്മാര്‍ക്കും കൊടിമരവും ഉണ്ട്. മറ്റുക്ഷേത്രത്തില്‍നിന്നും വ്യത്യസ്തമായി മൂന്ന് ക്ഷേത്രങ്ങള്‍ക്കും പ്രത്യേകം തന്ത്രിമാരാണ് ക്ഷേത്ര കര്‍മ്മങ്ങള്‍ക്ക്മേല്‍നോട്ടം
തരിപ്പണം
ഉടച്ച നാളീകേരം ആണ് ഇഷ്ടവഴിപാട്. ഏകചക്ര ഗ്രാമത്തിൽ നിന്നും ഓടിപോന്ന് ആദ്യം മാങ്ങോട്ടിരി കാവിൽ വന്നു എന്നും നാളികേരം ഉടച്ച് നിവേദിച്ചു എന്നും സങ്കല്പം. മീനമാസത്തിൽ നാളികേരമേറും പ്രസിദ്ധമാണ്.തരിപ്പണം ആണ് മറ്റൊരു പ്രധാന വഴിപാട് . നെല്ല് വറുത്ത് മലര്‍ ഉണ്ടാക്കുമ്പോള്‍ മലര്‍ ആകാതെ ബാക്കിയായ പകുതി പിളര്‍ന്ന വറുത്ത നെല്ല് ഉരലിലിട്ട് കുത്തി പൊടിച്ചുണ്ടാക്കുന്നതാണ്
നാളികേരം ഏറു
ബകനെ പേടിച്ച് ഏകചക്രയില്‍നിന്നും ഇവിടേ എത്തിയപ്പോള്‍ അന്ന് അവിടെ ധാരാളമായി ഉണ്ടായിരുന്ന നാളികേരം ഉടച്ച് നിവേദിച്ചത്രെ. അതിന്റെ ഓര്‍മ്മക്കായി ഇന്നും മീനത്തില്‍ നാളീകേരം ഏറുനടത്തുന്നു
പ്രധാന ഉത്സവങ്ങള്‍
മകരമാസത്തില്‍ തൈപ്പൂയ്യം ആറാട്ട് ആയി വരുന്ന വിധം തിരുവുത്സവം നടക്കുന്നു.മൂന്നു ദേവന്മാര്‍ക്കും തുല്യ പ്രാധാന്യം ഉള്ളതിനാല്‍ ആനപ്പുറത്ത് ഒരുമിച്ചു എഴുന്നെള്ളിയ്ക്കുന്നു.
എല്ലാമാസത്തിലെയും ഷഷ്ടിയും പ്രധാന വിശേഷ ദിനമാണ് .
ക്ഷേത്രത്തിലേയ്ക്കുള്ള വഴി
മഞ്ചേരിയില്‍ നിന്ന് നാലു കിലോമീറ്റര്‍ വടക്കുകിഴക്കായി നിലമ്പൂര്‍ റോഡിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത് മഞ്ചേരിയില്‍ നിന്നും ക്ഷേത്രത്തിലേയ്ക്ക് ബസ് സൗകര്യം ലഭ്യമാണ് .
അടുത്ത പ്രധാന റെയില്‍വേ സ്‌റ്റേഷന്‍ തിരൂര്‍ (39 km )
അടുത്ത പ്രധാന വിമാനത്താവളം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ( 46 km)
ക്ഷേത്ര മേല്‍വിലാസം
കരിക്കാട് സുബ്രഹ്മണ്യ ധര്‍മ്മ ശാസ്താ ക്ഷേത്രം ,കരിക്കാട് പി.ഓ .ത്രിക്കലങ്ങോട് ,മലപ്പുറം ജില്ല 6761213
ഫോണ്‍ 04832840978
email-karikkadtemple@gmail.com