കല്‍ക്കുളത്ത്കാവ് ഭഗവതി ക്ഷേത്രം.
Kottayam District, Kerala See in Map
Description

കോട്ടയം ജില്ലയില്‍ ചങ്ങനാശ്ശേരിയ്ക്ക് സമീപം വാഴപ്പള്ളിയില്‍ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏറ്റവും പ്രാധാന്യമുള്ള ഭദ്രകാളി ക്ഷേത്രങ്ങളിലൊന്നാണ് കല്‍ക്കുളത്ത്കാവ് ഭഗവതി ക്ഷേത്രം.പ്രസിദ്ധമായ വാഴപ്പള്ളി മഹാദേവ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരത്തിന് സമീപമാണ് ക്ഷേത്രംസ്ഥിതി ചെയ്യുന്നത്  .
ഐതീഹ്യം
പ്രാചീന തിരുവിതാംകൂറിലെ പത്മനാഭ പുരത്തിന് തെക്കുള്ള കല്‍ക്കുളത്ത് ദേശത്തുണ്ടായിരുന്ന ഒരു പുരാതന നായര്‍ കുടുംബത്തില്‍ വൃദ്ധിക്ഷയം ഉണ്ടായപ്പോള്‍ പത്മനാഭപുരത്തെ വിചാരിപ്പുകാരന്റെ സഹായത്തോടെ വാഴപ്പള്ളി ഗ്രാമത്തിലെ പാപ്പാടി കുടുംബത്തിലെ മൂത്ത പണിക്കരെ കൊണ്ട് പ്രശ്‌ന ചിന്ത നടത്തി.ശേഷം അദ്ദേഹം പരിഹാര കര്‍മ്മങ്ങള്‍ ചെയ്യുവാനായി കണ്ണിമറ്റത്ത് ഇട്ടിണ്ണാന്‍ കുറുപ്പിനെ ഏര്‍പ്പാടാക്കുകയും ചെയ്തു. കൊല്ലവര്‍ഷം 464മാണ്ട് മേടമാസത്തില്‍ പരിഹാര കര്‍മ്മങ്ങള്‍ക്കായി വാഴപ്പള്ളിയില്‍ നിന്നും വഞ്ചിയില്‍ യാത്രതുടങ്ങി കല്‍ക്കുളത്ത് എത്തി . തുടര്‍ന്ന് ഹോമം നടത്തി മൂര്‍ത്തികളെ ഉച്ചാടനംചെയ്തു , പിറ്റേന്ന് രാവിലെ ദുര്‍ഗ്ഗാദേവിയെ വെള്ളി വിഗ്രഹത്തിലും ഉപമൂര്‍ത്തികളെ ചെമ്പ് വിഗ്രഹങ്ങളിലുമായി ആവാഹിച്ച് അവിടെനിന്നും യാത്ര തിരിച്ച് വാഴപ്പള്ളിയില്‍ തിരിച്ചെത്തി.ശേഷം ആവാഹിച്ച വിഗ്രഹങ്ങള്‍ കണ്ണിമുറ്റത്ത് തറവാട്ടിലെ അരപ്പുരയില്‍ കുടിയിരുത്തി പൂജകള്‍ നടത്തി വന്നു.തുടര്‍ച്ചയായ പൂജയില്‍ ദേവി ശക്തി പ്രാപിച്ചു ചൈതന്യം അറപ്പുരയില്‍ ഇരിയ്ക്കാതെ വരികയും ചെയ്തു ഇതു മനസ്സിലാക്കി കണ്ണിമുറ്റം കുറുപ്പും പാപ്പാടി പണിക്കരും അന്നത്തെ ദേശ പ്രഭുക്കന്മാരായ പത്തില്ലത്തില്‍ പോറ്റിമാരില്‍ ഒരാളായ ചങ്ങഴിമുറ്റം മഠത്തില്‍ ചെല്ലുകയും കാരണവരായ നാരായത്ത് നാരായണനമ്പൂതിരിയുടെ സഹായത്താല്‍ കീഴ്തൃക്കോവില്‍ ക്ഷേത്രത്തിന്റെ പടിഞ്ഞാറുവശത്ത് ക്ഷേത്ര നിര്‍മ്മാണം നടത്തി. കൊല്ലവര്‍ഷം 552മാണ്ട് ഇടവ മാസത്തില്‍ എരമല്ലൂര്‍ ഭട്ടതിരിയുടെ കാര്‍മ്മികതയില്‍ ഭദ്രകാളി പ്രതിഷ്ഠയും .സമീപത്തായി രക്തേശ്വരിയേയും രക്തചാമുണ്ഡിയേയും പ്രതിഷ്ഠ നടത്തുകയും ചെയ്തു
പ്രതിഷ്ഠ
ഭദ്രകാളിയാണ് പ്രധാന പ്രതിഷ്ഠ.വേതാള കണ്ഠസ്ഥിതയായി നാലുകൈകളോടുകൂടിയുള്ള ആറടിയോളം ഉയരമുള്ള ശിലാ വിഗ്രഹമാണ് പ്രതിഷ്ഠ.
ഉപദേവതകള്‍
രക്തേശ്വരി ,രക്തചാമുന്ധി എന്നീ പാരശ്വവര്‍ത്തികളുടെയും പ്രതിഷ്ഠയുണ്ട്
പുന:പ്രതിഷ്ഠ
വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രതിഷ്ഠയുടെ സമീപം നിന്ന പൂവവൃക്ഷം കടപുഴകി വീണു പ്രതിഷ്ഠയ്ക്ക് ഭംഗം സംഭവിച്ചു. ശേഷം 1001മാണ്ട് ഇടവമാസം 28ആം തീയതി വ്യാഴാഴ്ച പുണര്‍തം നക്ഷത്രത്തില്‍ എരമല്ലൂര്‍ അഗ്‌നിശര്‍മ്മന്‍ ഭട്ടതിരിപ്പാടിന്റെ നേതൃത്തത്തില്‍ ശിലാ വിഗ്രഹം പ്രതിഷ്ഠ നടത്തുകയും കലശമാടുകയും ചെയ്തു.
പ്രധാന ഉത്സവങ്ങള്‍
മുടിയെടുപ്പ് ഉത്സവം
ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങളിലൊന്നാണ് മുടിയെടുപ്പ് മഹോത്സവം.വാഴപ്പള്ളി മഹാദേവ ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ് ഈ ഉത്സവം.പന്ത്രണ്ടു വര്‍ഷത്തിലൊരിയ്ക്കല്‍ ഇത് കൊണ്ടാടുന്നു.കല്‍ക്കുളത്ത് കാവിലമ്മ ദാരിക നിഗ്രഹത്തിനായി ഇറങ്ങിതിരിയ്ക്കുന്നതാണ് സന്ദര്‍ഭം. ഒടുവില്‍ അടുത്ത 12വര്‍ഷത്തേക്കുള്ള ഓണപ്പുടവയും വിഷുക്കൈനീട്ടവും കൊടുത്ത് പിതാവായ വാഴപ്പള്ളി മഹാദേവന്‍ അനുഗ്രഹിക്കുന്നു; തുടര്‍ന്ന് ഊര് ചുറ്റി ഭക്തരുടെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി അടുത്ത ദിവസം ഉച്ചയ്ക്കുശേഷം തിരികെ കല്‍ക്കുളത്തുകാവ് ക്ഷേത്ര ശ്രീകോവിലില്‍ ഭഗവതിയായി തിരികെ പ്രവേശിക്കുന്നു.
മറ്റു പ്രധാന വിശേഷ ദിനങ്ങള്‍
മീന ഭരണി ,പ്രതിഷ്ഠ ദിനം ധഇടവ മാസത്തിലെ പുണര്‍തം നാളില്‍പ, മന്ധലകാലം ഇവയാണ് ഇവിടുത്തെ പ്രധാന ഉത്സവങ്ങള്‍ .
പ്രധാന വഴിപാടുകള്‍
ചാന്താട്ടം ധമുഴുക്കാപ്പ് പ, മുഖം ചാര്‍ത്ത് ,അറുനാഴി ,വലിയ ഗുരുസി,കുഷ്മാന്ധ ഗുരുസി, ,കൈവട്ടക ഗുരുസി,കരിം ഗുരുസി ,രക്ത പുഷ്പാഞ്ജലി ധകടുംപായാസംപ, ശത്രുസംഹാര പുഷ്പാഞ്ജലിധപായസംപ രക്തപുഷ്പാഞ്ജലി ധകൂട്ട് പായസംപ,മുട്ടറുപ്പ് തുടങ്ങിയവയാണ് പ്രധാന വഴിപാടുകള്‍
ക്ഷേത്ര ദര്‍ശന സമയം
രാവിലെ
5.00 am – 12.00 pm
വൈകുന്നേരം
5.00 pm -8.00
ക്ഷേത്രത്തിലേയ്ക്കുള്ള വഴി
ചങ്ങനാശ്ശേരി കോട്ടയം റൂട്ടില്‍ മതുമൂലയില്‍ ഇറങ്ങി അവിടെ നിന്ന് ഒരു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വാഴപ്പള്ളി മഹാദേവ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരത്തിന് സമീപമുള്ള ക്ഷേത്രത്തിലെത്തി ചേരാം
അടുത്ത റെയില്‍വേ സ്‌റ്റേഷന്‍ ചങ്ങനാശ്ശേരി റെയില്‍വേ സ്‌റ്റേഷന്‍ 4 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നു .കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ഏകദേശം 20 കിലോമീറ്റര്‍ അകലമുണ്ട് ക്ഷേത്രത്തിലേയ്ക്ക് .
അടുത്ത വിമാന താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 103 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നു.
ക്ഷേത്ര മേല്‍വിലാസം
കല്‍ക്കുളത്ത് കാവ് ക്ഷേത്രം ,വാഴപ്പള്ളി മഹാദേവ ക്ഷേത്രത്തിനു സമീപം,വാഴപ്പള്ളി ,ചങ്ങനാശ്ശേരി കോട്ടയം ജില്ല 686103
ഫോണ്‍ :090203 04087

21
Mar
കൊടുങ്ങല്ലൂര്‍ ഭരണി

കൊടുങ്ങല്ലൂര്‍ ഭരണി

കേരളത്തിലെ തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ കുംഭമാസത്തിലെ ഭരണി നാളിൽ തുടങ്ങി മീനമാസത്തിലെ ഭരണി നാളിൽ അവസാനിക്കുന്ന പ്രശസ്തമായ ആഘോഷമാണ്‌ “‘കൊടുങ്ങല്ലൂർ ഭരണി”‘ എന്നറിയപ്പെടുന്നത്.

ഐതിഹ്യം

ആദിപരാശക്തി ദാരുകനിൽ വിജയം വരിച്ച രേവതി നാളിലാണ് പ്രസിദ്ധമായ “രേവതി വിളക്ക്” നടത്തപ്പെടുന്നത്. ദാരിക വധത്തിനു ശേഷം കോപം അടങ്ങാത്ത ഉഗ്രരൂപിണിയായ ഭദ്രകാളിയെ ശാന്തയാക്കാൻ ശിവഗണങ്ങൾ ദേവീസ്തുതികൾ പാടി നൃത്തമാടിയതിനെ അനുസ്മരിപ്പിച്ചു കൊണ്ടുള്ള ആഘോഷമാണെന്നും, നിരപരാധിയായ ഭർത്താവിനെ വധിച്ച പാണ്ഢ്യനെ ശപിച്ച് മധുരാനഗരം ദഹിപ്പിച്ച പതിവ്രതയായ കണ്ണകിയുടെ കോപമകറ്റാൻ ആണെന്നും; അതല്ല ശാക്തേയ പഞ്ചമകാരപൂജയുടെ ഭാഗമായുള്ള ലൈംഗികാരാധനയായ മൈഥുനത്തിന് പകരമാണ് ഇതെന്നും വിശ്വാസമുണ്ട്. ജീവന്റെ നിലനിൽപ്പിന്  ആധാരമായ ലൈംഗിക ഊർജ്ജം പ്രകൃതിയിൽ തുടങ്ങി പരമാത്മാവായ ശിവനിൽ ചേർന്നു മോക്ഷം പ്രാപിക്കുന്നു എന്ന താന്ത്രിക സങ്കൽപ്പത്തിന്റെ പ്രതീകമാണ് മൈഥുനപൂജ. പ്രാചീന ഭാരതത്തിൽ ലൈംഗികതയെ ഒരു പാപമോ അശ്ലീലമോ എന്നതിൽ ഉപരിയായി ചില ആത്മീയ മാനങ്ങൾ കൊടുത്തിരുന്നതായി താന്ത്രിക ഗ്രന്ഥങ്ങളിൽ കാണാം. ബലിയുടെ പകരമായാണ് ചുവന്ന പട്ടു കൊണ്ട് കോഴിക്കല്ല് മൂടുന്ന ചടങ്ങു നടത്തുന്നത്.

അനുഷ്ടാനങ്ങള്‍

കോഴിക്കല്ല് മൂടൽ

മീനഭരണിക്ക് പത്തു്‌ ദിവസം മുൻപാണ്‌ കോഴിക്കല്ലു മൂടൽ എന്ന ചടങ്ങ്. ഭദ്രകാളി ദാരികനുമായി അങ്കം കുറിക്കുന്നു വെന്ന് വിശ്വസിക്കുന്ന ചടങ്ങാണിത്.[3] ആദ്യകാലങ്ങളിൽ നടക്കൽ കോഴിയെ അറുത്ത് ബലി കൊടുക്കുന്ന പതിവുണ്ടായിരുന്നു.1953ൽ ജന്തു ഹിംസ പൊതുക്ഷേത്രങ്ങളിൽ നിരോധിച്ചതുമൂലം അതിനു പകരമായി ചുവന്ന പട്ട് കൊണ്ട് ബലിക്കല്ല് മൂടുന്ന ചടങ്ങാണ്‌ നടത്തപ്പെടുന്നത്. കൂടാതെ പ്രതീകാത്മകമായി കുമ്പളങ്ങ മുറിക്കലും കോഴിയെ പറപ്പിക്കലും നടത്തിവരുന്നു. നിരോധനം വരുന്നതിനു മുന്പ് വടകരയിലെ തച്ചോളി വീട്ടിലെ അവകാശമായിരുന്നു ആദ്യത്തെ കോഴിയെ ബലി കഴിക്കുക എന്നത്. കോഴിക്കല്ല് മൂടിയാൽ പിന്നെ ക്ഷേത്രത്തിലെ പ്രധാന വഴിപാടായ വെടി നിർത്തിവക്കുന്നു. പിന്നീട് നടതുറപ്പിനുശേഷമേ വീണ്ടും ഇത് പുനരാരംഭിക്കുകയുള്ളൂ

കാവ് തീണ്ടല്‍

ഭരണിനാളിനു തലേദിവസം അശ്വതി നാളിൽ നടക്കുന്ന പ്രത്യേക ചടങ്ങാണ്. കാവുതീണ്ടൽ. അന്ന് ഉച്ചക്ക് പതിനൊന്നുമണിയോടെ ക്ഷേത്രത്തിൻറെ വടക്കേ നട അടച്ചുപൂട്ടും. പിന്നീട് ക്ഷേത്രത്തിനകത്തേക്ക് ആരേയും പ്രവേശിപ്പിക്കുകയില്ല. അത്താഴപൂജക്ക് ശേഷം “അശ്വതീപൂജ” എന്ന പേരിൽ രഹസ്യമായ മറ്റൊരു ചടങ്ങൂകൂടി നടത്തപ്പെടുന്നു. ദൈവത്തിനെ സ്തുതിച്ചു കൊണ്ടും അശ്ലീല ഗാനങ്ങൾ പാടിക്കൊണ്ടും ആണു ഭക്തർ കാവ് തീണ്ടുന്നത്

ഭരണിപ്പാട്ട്

കോഴിക്കല്ലുമൂടൽ ചടങ്ങു കഴിഞ്ഞ ഉടൻ തന്നെ വടക്കേഗോപുരത്തിൽ ഭരണിപ്പാട്ട് തുടങ്ങുന്നു. തൃശ്ശൂരിനടുത്തുള്ള വല്ലച്ചിറയിൽ നിന്നു വരുന്ന സംഘമാണ് പാടിത്തുടങ്ങുന്നത്. ഇവരുടെ ഒപ്പം കോമരങ്ങൾ ഇല്ല. ഇവരിലെ കാരണവർ ദേവിയെ സ്തുതിച്ചുകൊണ്ട് പാടുകയും മറ്റുള്ളവർ തന്നാരം പാടുകയും ചെയ്യുന്നു. ഊരകത്തമ്മയും കൊടുങ്ങല്ലൂരമ്മയും തമ്മിലുള്ള ഒരു സംവാദം ഇവരുടെ ആദ്യപാട്ടിലുണ്ട്.കാവ് തീണ്ടൽ നടക്കുന്ന അശ്വതി നാളിലാണു ഭരണിപ്പാട്ട് കൂടുതലായും പാടുന്നത്. ദൈവത്തിനെ സ്തുതിച്ചു കൊണ്ടും അശ്ലീല ഗാനങ്ങൾ പാടിക്കൊണ്ടും ആണു ഭക്തർ കാവ് തീണ്ടുന്നത്.

2018 മാര്‍ച്ച്-21(മീനം-7 )

(2018ഫെബ്രുവരി-22 (കുംഭം-10 ) കുംഭ ഭരണിയില്‍ തുടങ്ങി 2018 മാര്‍ച്ച്-21(മീനം-7 )വരെ

Event Start date: 21/Mar/2018 

Event End date: 21/Mar/2018