കല്‍പ്പാത്തി വിശ്വനാഥ ക്ഷേത്രം
Kalpathi,Palakkad , kerala See in Map
Description

പാലക്കാട് ജില്ലയില്‍ കല്‍പ്പാത്തി പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ശിവ ക്ഷേത്രമാണ് കല്‍പ്പാത്തി വിശ്വനാഥ ക്ഷേത്രം. ക്ഷേത്രത്തിന് 700 വര്‍ഷത്തോളം പഴക്കം ഉണ്ടെന്നു വിശ്വസിയ്ക്കുന്നു
ഐതീഹ്യം

ലക്ഷ്മി അമ്മാള്‍ എന്ന ബ്രാഹ്മണ സ്ത്രീ കാശിയില്‍ നിന്നും കിട്ടിയ ബാണ ലിംഗം എന്ന് വിശേഷിയ്ക്കപ്പെടുന്ന ശിവലിംഗവുമായി കല്‍പാത്തി പുഴയുടെ തീരത്ത് എത്തിച്ചേര്‍ന്നു. കാശിയില്‍ ഗംഗാതീരം എന്ന പോലെ നിളയുടെ തീരം പ്രതിഷ്ഠയ്ക്ക് അനുയോജ്യമെന്ന് കരുതി .അക്കാലത്ത് പാലക്കാട് ഭരിച്ചിരുന്ന ശേഖര വര്‍മ്മ രാജാവിന്റെ സഹായത്തോടെ ക്ഷേത്രം നിര്‍മ്മിച്ച് ശിവലിംഗം പ്രതിഷ്ഠ നടത്തി.ക്ഷേത്ര നടത്തിപ്പിനായി രാജാവ് സ്ഥലവും ധനവും നിര്‍ലോഭം അനുവദിച്ചു.രാജ കുടുംബത്തിന്റെ ഭാഗമായ ഇട്ടിക്കോമ്പിയച്ചന് ക്ഷേത്ര ഭരണ ചുമതലയും നല്‍കി.ഇത് ഇന്നും തുടര്‍ന്ന് പോരുന്നു.

പ്രതിഷ്ഠ
വിശാലാക്ഷിധപാര്‍വതിപസമേതനായ വിശ്വനാഥസ്വാമി ധശിവന്‍പയാണ് പ്രതിഷ്ഠ.
ഉപദേവതകള്‍
ഗണപതി,ദക്ഷിണാമൂര്‍ത്തി,ഗംഗാധരേശ്വരന്‍,സുബ്രഹ്മണ്യന്‍,ചന്ധേശ്വരന്‍,നവഗ്രഹങ്ങള്‍,നടരാജന്‍,ഭൈരവന്‍,ഇവരാണ് ഉപദേവപ്രതിഷ്ഠകള്‍.

കാശിയില്‍ പാതി കല്‍പാത്തി

‘കാശി വിശ്വനാഥ ക്ഷേത്രത്തിനുതുല്യം എന്നാണു കല്‍പ്പാത്തി വിശ്വനാഥ ക്ഷേത്രം അറിയപ്പെടുന്നത്’
പ്രധാന വഴിപാടുകള്‍
നവഗ്രഹഹോമം, ദാമ്പത്യ സൌഖ്യത്തിനു സ്വയംവരാര്‍ച്ചന ,കുടുംബ സൌഖ്യത്തിനു ഉമാമഹേശ്വര പൂജ,വിദ്യാവിജയത്തിന് ദക്ഷിണാമൂര്‍ത്തിയ്ക്ക്ക
ടലമാല,ദേഹസൌഖ്യത്തിനു ‘ധാര’,ആയുര്‍ദൈര്‍ഘ്യത്തിന് മൃത്യുഞ്ജയ ഹോമം, രുദ്രാഭിഷേകം ഇവയാണ് പ്രധാന വഴിപാടുകള്‍.
ദര്‍ശനക്രമം

ഇവിടുത്തെ ക്ഷേത്ര ദര്‍ശന ക്രമവും പ്രത്യേകതയുള്ളതാണ്.ഓം എന്ന രീതിയിലാണ് ഇവിടെ ദര്‍ശനം നടത്തുന്നത്.ആദ്യം ആല്‍ത്തറ പ്രദക്ഷിണം നടത്തി നാഗങ്ങളെ വണങ്ങണം.തുടര്‍ന്ന്‌നന്ദികേശന്റെ പിറകില്‍ നിന്ന് ശിവദീപം ദര്‍ശിയ്ക്കാം.പിന്നീട് വാതിലിലൂടെ അകത്തുകയറി ഗണപതിയെയും ദക്ഷിണാമൂര്‍ത്തിയെയും ദര്‍ശിയ്ക്കണം.തുടര്‍ന്ന് ശ്രീകോവിലിനു പിറകിലെ ഗംഗാധരേശ്വരനെയും സുബ്രഹ്മണ്യനെയും ചന്ധെശ്വരനെയും വണങ്ങണം.അതിനു ശേഷം പരമേശ്വരനെയും ദേവിയും തൊഴുത ശേഷം നവഗ്രഹ ദര്‍ശനവും തുടര്‍ന്ന് നടരാജനെയും ഭൈരവനെയും വണങ്ങണം അതിനു ശേഷം കാല്‍പ്പാദങ്ങള്‍ കൂട്ടിയുരസസണം.ഒരു മണല്‍ത്തരി പോലും ക്ഷേത്രത്തില്‍ നിന്നും പുറത്തു പോകുന്നില്ല എന്ന നിഷ്ഠയാണ് ഇതിനു പിന്നില്‍.മൂന്നു പ്രദക്ഷിണമാണ് വിധി.ഒടുവില്‍ കൊടിമരത്തിനു പിന്നില്‍ നിന്ന് വടക്ക്ദര്‍ശനമായി ഭഗവാനെ നമസ്‌കരിക്കുന്നതോടെ ക്ഷേത്ര ദര്‍ശനം പൂര്‍ത്തിയാകുന്നു.

പ്രധാന ഉത്സവങ്ങള്‍

രഥോത്സവം
എല്ലാ വര്‍ഷവും നടത്തുന്ന വിശ്വ പ്രസിദ്ധമായ പത്തുദിവസത്തെ രഥോത്സവമാണ് ഇവിടുത്തെ പ്രധാനഉത്സവം.നവംബര്‍ മാസത്തിലാണ്(മലയാള മാസം തുലാം 28,29,30) നടക്കുക.

കേരളത്തിലെ ഏറ്റവും കേളി കേട്ടതും ആകര്‍ഷകവുമായ ഉത്സവങ്ങളില്‍ ഒന്നാണ് ഇത്. വേദ പാരായണവും കലാ സാംസ്‌കാരിക പരിപാടികളും ഈ ഉത്സവത്തിന്റെ ആദ്യത്തെ നാലുദിവസം ക്ഷേത്രത്തില്‍ നടക്കുന്നു.
അവസാന മൂന്നു നാളുകളില്‍ ആയിരക്കണക്കിനു വിശ്വാസികള്‍ ചേര്‍ന്ന് അലംകൃതമായ രഥം വലിച്ചു തെരുവിലൂടെ നീങ്ങുന്നു. ഈ ആചാരപരമായ ഘോഷയാത്രയില്‍ മന്ത്രോച്ചാരണങ്ങളുമായി എണ്ണമറ്റ ഭക്തര്‍ അണി നിരക്കും.

ദര്‍ശന സമയം

രാവിലെ

നടതുറക്കല്‍ 5.00 am
നട അടയ്ക്കല്‍ 9.45 am

വൈകുന്നേരം
നടതുറക്കല്‍ 5.00 pm
നട അടയ്ക്കല്‍ 8.00 pm

ക്ഷേത്രത്തിലേയ്ക്കുള്ള വഴി

ഏറ്റവുമടുത്ത പട്ടണമായ പാലക്കാട്ട് നിന്നും മൂന്നു കിലോമീറ്റര്‍ അകലമുണ്ട് ക്ഷേത്രത്തിലേയ്ക്ക്.ഇവിടെ നിന്നുംക്ഷേത്രത്തിലേയ്ക്ക് വാഹന സൗകര്യം ലഭ്യമാണ്.

അടുത്ത വിമാനത്താവളം പാലക്കാട് വിമാനത്താവളം[3 km ]

അടുത്ത വിമാനത്താവളം കോയമ്പത്തൂര്‍ വിമാനത്താവളം[55 km ]

ക്ഷേത്ര മേല്‍വിലാസം
കല്‍പ്പാത്തി വിശ്വനാഥ ക്ഷേത്രം,ചാത്തപ്പുറം,കല്‍പ്പാത്തി ,പാലക്കാട്678003

14
Nov
കല്‍പ്പാത്തി രഥോത്സവം

                കല്‍പ്പാത്തി രഥോത്സവം

വിശ്വനാഥന്‍ അഥവാ ശിവന്റെ നാമധേയത്തിലുള്ള ശ്രീ വിശ്വനാഥ സ്വാമി ക്ഷേത്രത്തിലെ രഥോല്‍സവം സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങളിലൊന്നാണ്. പഴയ കാല ബ്രാഹ്മണ കേന്ദ്രമായ കല്‍പാത്തി ദക്ഷിണകാശി എന്നും അറിയപ്പെടുന്നു. ഉത്സവത്തിന്റെ ആദ്യ നാലു നാളുകളില്‍ വേദോച്ചാരണവും സാംസ്‌കാരിക പരിപാടികളും നടക്കും. കഴിഞ്ഞ 7 നൂറ്റാണ്ടുകളായി ഇത് തുടരുന്നുവെന്നും വിശ്വാസമുണ്ട്. അവസാന മൂന്നു നാളുകളില്‍ ആയിരക്കണക്കിനു വിശ്വാസികള്‍ ചേര്‍ന്ന് അലംകൃതമായ രഥം വലിച്ചു തെരുവിലൂടെ നീങ്ങുന്നു. ഈ ആചാരപരമായ ഘോഷയാത്രയില്‍ മന്ത്രോച്ചാരണങ്ങളുമായി എണ്ണമറ്റ ഭക്തര്‍ അണി നിരക്കും. എല്ലാ വര്‍ഷവും നടത്തുന്ന പത്തുദിവസത്തെ രഥോത്സവം നവംബര്‍ മാസത്തിലാണ്(മലയാള മാസം തുലാം 28,29,30) നടക്കുക. കേരളത്തിലെ ഏറ്റവും ആകര്‍ഷകമായ ഉത്സവങ്ങളില്‍ ഒന്നാണ് ഇത്. അവസാനത്തെ മൂന്നുദിവസം അലങ്കരിച്ച രഥം തെരുവുകളിലൂടെ ക്ഷേത്രത്തിലേക്ക് വലിക്കുവാനായി ആയിരക്കണക്കിന് ഭക്തജനങ്ങള്‍ ഇവിടെ എത്തിച്ചേരുന്നു.

ചരിത്രം

ക്ഷേത്രത്തിന് 700 വര്‍ഷത്തോളം പഴക്കം ഉണ്ടെന്നു കരുതുന്നു. നിളാനദി എന്നും അറിയപ്പെടുന്ന കല്‍പ്പാത്തിപ്പുഴയുടെ തീരത്താണ് ക്ഷേത്രം. 1425 എ.ഡി യില്‍ നിര്‍മ്മിച്ചു എന്നാണ് വിശ്വാസം. പാര്‍വതി ദേവിയോടൊപ്പമുള്ള ശിവനാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. വടക്കേ ഇന്ത്യയിലെ വാരണാസിയിലുള്ള പ്രശസ്തമായ കാശി വിശ്വനാഥ ക്ഷേത്രവുമായുള്ള സാമ്യം കാരണം കാശിയില്‍ പകുതി കല്‍പ്പാത്തി എന്ന് പഴഞ്ചൊല്ലു തന്നെയുണ്ട്

  • ഈ വര്‍ഷത്തെ രഥോത്സവം 2018 നവംബര്‍ 14 മുതല്‍ 16  വരെ (മലയാളമാസം തുലാം 28 മുതല്‍ 30 വരെ
  • സ്ഥലം വിശ്വനാഥ സ്വാമി ക്ഷേത്രം -കല്‍പ്പാത്തി

എത്തിച്ചേരാനുള്ള വഴി

ഏറ്റവും അടുത്തുള്ള പട്ടണം: പാലക്കാട് –( 3 )

ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ: പാലക്കാട് റെയില്‍വേ സ്റ്റേഷന്‍ ( 3 km )

ഏറ്റവും അടുത്തുള്ള വിമാനത്താവളം: കോയമ്പത്തൂർ വിമാനത്താവളം (55 km )

Event Start date: 14/Nov/2018 

Event End date: 16/Nov/2018