കടയാറ്റ് കളരി ദേവീ ക്ഷേത്രം -അഞ്ചല്‍
kollam district, kerala See in Map
Description

 

കൊല്ലം ജില്ലയില്‍ പത്തനാപുരം താലുക്കില്‍ അഞ്ചല്‍ പ്രദേശത്താണ് കടയാറ്റ് കളരി ദേവിക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അഞ്ചലിലെ അതിപുരാതനമായ ക്ഷേത്രമാണിത്.

ഐതിഹ്യം

കളരി ദേവിയ്ക്ക് ഏഴ് സഹോദരങ്ങളാണ് ഉള്ളത്. കടയ്ക്കലമ്മ, മലമേല്‍ ഭഗവാന്‍, അറയ്ക്കലമ്മ, വയ്ക്കവല്‍ ദേവീ, പട്ടാഴി ദേവീ, മണ്ണടി ഭഗവതി എന്നിവര്‍. മുന്ന് സഹോദരിമാര്‍ ഒരു യാത്ര പുറപ്പെട്ടു. അതില്‍ ഒരു സഹോദരി വഴിത്തെറ്റി കടക്കല്‍ ഭഗവതിക്ഷേത്രത്തിലേക്ക് പോവുകയും മറ്റ് രണ്ട് സഹോദരിമാര്‍ യാത്രതുടരുകയും ചെയ്തു. അവര്‍ ഊട്ട്പറമ്പ് എന്ന സ്ഥലത്ത് എത്തിച്ചേര്‍ന്നു. അവിടെ വച്ച് അവര്‍ക്ക് തളര്‍ച്ചയുണ്ടായി ഊട്ട്പറമ്പിന്റെ ഭാഗത്ത് വിശ്രമിക്കാന്‍ തുടങ്ങി. അവടെ നിലം ഉഴുതുകൊണ്ട് നിന്ന കിളിത്തട്ടില്‍ എന്ന വലിയ വീട്ടിലെ ഒരു കാരണവര്‍ ഇവരെ കാണുകയും അവരെ വിളിച്ചു കൊണ്ടുപോയി തന്റെ വീട്ടില്‍ താമസിപ്പിക്കുകയും അവള്‍ക്ക് ഭക്ഷണം നല്‍ക്കുകയും പിറ്റേദിവസം വരെ കാണാതാവുകയും ചെയ്തു. പിറ്റേദിവസം തന്നെ ഒരു പുജാരിയെ വിളിച്ച് പ്രശ്‌നം വച്ച് നോക്കിയപ്പോള്‍ അത് ദേവിമാരാണെന്നും അവള്‍ക്കുവേണ്ടി ഇവിടൊരു അംമ്പലം വേണമെന്ന് പറയുകയും ചെയ്തു. പറഞ്ഞപ്രകാരം അമ്പലം പണിയുകയും ചെയ്തു.എന്നാണ് ഐതിഹ്യം. ആ ക്ഷേത്രമാണ് കടയാറ്റ് കളരി ദേവി ക്ഷേത്രം.പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ കടയ്ക്കലില്‍ നീന്നും മുടിയെഴുന്നള്ളത്ത് ഇവിടെയെത്താറുണ്ട്.കടയ്ക്കല്‍ ദേവി സഹോദരിയായ കളരിദേവി യെ കാണാനാണ് എത്താറുള്ളത്. അവക്ക് തണലേകയിരുന്ന ആലിന്‍ കൊമ്പ് ആ നിലത്തിനു നടുവില്‍ ഒരു വടവൃക്ഷമായി ഇന്നും നിലനില്ക്കന്നുണ്ട്.മീനമാസത്തിലെ തിരവാതിര നാളിലാണ് എല്ലാ വര്‍ഷവും പ്രധാന ഉത്സവമാഘോഷിക്കുന്നത്.

പ്രതിഷ്ഠ
പ്രധാനമായും ഭദ്രകാളീദേവിയുടെ പ്രതിഷ്ഠയാണ്.

ഉപദേവതകള്‍

ഗണപതി
ദുര്‍ഗാദേവി
യോഗീശ്വരന്‍
ബ്രഹ്മരക്ഷസ്സ്
യക്ഷിത്തറ
നാഗരാജാവ്

മുടിയെഴുന്നെള്ളത്ത് മഹോത്സവം

പന്ത്രണ്ട് വര്‍ഷം കുടുമ്പോള്‍ നടക്കുന്ന മുടിയെഴുന്നള്ളത്താണ് ഈ ക്ഷേത്രത്തെ പ്രശസ്തമാക്കിത്.കടയ്ക്കല്‍ ദേവീക്ഷേത്രത്തില്‍നിന്ന് പുറപ്പെടുന്ന മുടിയെഴുന്നള്ളത്ത് ആല്‍ത്തറമൂട്, കുറ്റിക്കാട്, ചുണ്ട, ചെറുക്കുളം വഴി ഫില്‍ഗിരി, കോട്ടുക്കല്‍ ആനപുഴയ്ക്കല്‍ വഴി കുരിശുമുക്കിലൂടെ പടിഞ്ഞാറ്റിന്‍ക്കര കളരി ദേവി ക്ഷേത്ര സന്നിധിയില്‍ എത്തിച്ചേരുകയാണ്. 2013ലാണ് അവസാനമായി മുടിയെഴുന്നള്ളത്ത് നടന്നത്. 2025ലാണ് ഇനി മുടിയെഴുന്നള്ളത്ത് നടക്കുക.

വഴിപാടുകള്‍
മലയാള മാസം ഒന്നാം തിയതിയും എല്ലാ മാസവും തിരുവാതിര, ആയില്യം നാളുകള്‍ക്ക് ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ ആറ് മണി മുതല്‍ പത്ത് മണിവരെയും വൈക്കിട്ട് അഞ്ച് മുതല്‍ ഏഴ് വരെയും ക്ഷേത്രം ഭക്ത്തര്‍ക്ക് ആരാധനക്കായി തുറന്നു കൊടുക്കപ്പെടും. പൊങ്കല,അന്നദാനം, ശത്രുസംഹാരാര്‍ച്ചന, നൂറും പാലും നേദിക്കല്‍, ഗണപതി ഹോമം, അര്‍ച്ചന തുടങ്ങിയവയാണ് കടയാറ്റ് കളരി ദേവിക്ഷേത്രത്തിലെ പ്രധാന വഴിപാടുകള്‍.

ഉത്സവം
മീനമാസത്തിലെ തിരുവാതിരനാളില്‍ കളരി ദേവിക്ഷേത്രത്തിലെ ഉത്സവം ആഘോഷങ്ങളോടെ നടത്തിവരുന്നു. എല്ലാ വര്‍ഷവും കുതിരയെടുപ്പാണ് ഇവിടുത്തെ പ്രധാനാഘോഷം. മൂന്നു നാള്‍ നീണ്ടുനില്‍ക്കുന്ന ഉത്സവചടങ്ങില്‍ രണ്ട് കരക്കാരുടെ എടുപ്പ് കുതിരയാണ് പ്രധാന എഴുന്നള്ളത്ത്. പനയഞ്ചേരികാരുടെയും, പടിഞ്ഞാറ്റിന്‍കാരുടെയും വകയായിയുള്ള വലിയ എടുപ്പുകുതിരകളായുരിക്കും ഉത്സവത്തിന്റെ പ്രധാന ആകര്‍ഷണം. ഉത്സവത്തിന്റെ അവസാന ദിവസമാണ് കുതിരയെടുപ്പ് നടക്കുക.ഉത്സവത്തിന്റെ അവസാന നാളില്‍ ഘോഷയാത്രയോടൊപ്പം പൂക്കാവടിയും ചിത്രരൂപങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

ക്ഷേത്രത്തിലേയ്ക്കുള്ള വഴി

പ്രധാനപട്ടണമായ അഞ്ചലില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലേയ്ക്ക് അഞ്ചല്‍ നിന്ന് വാഹന സൗകര്യം ലഭിയ്ക്കും

അടുത്ത റെയില്‍വേ സ്‌റ്റേഷന്‍ കൊല്ലംറെയില്‍വേ സ്‌റ്റേഷന്‍ [35 km]
അടുത്ത വിമാനത്താവളം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം [63 km]

ക്ഷേത്ര മേല്‍വിലാസം കടയാറ്റ് ദേവീക്ഷേത്രം അഞ്ചല്‍ പി.ഓ-691306