കുടപ്പുലം ലക്ഷ്മണ സ്വാമി ക്ഷേത്രം
Pala, Kottayam District, Kerala See in Map
Description

കോട്ടയം ജില്ലയില്‍ പാലായില്‍ നിന്ന് ഏകദേശം 20 കിലോമീറ്റര്‍ അകലെ ഉഴവൂര്‍ റോഡില്‍ വെള്ളിലപ്പള്ളിയില്‍ സ്ഥിതി ചെയ്യുന്ന പുരാതനവും പ്രസിദ്ധവുമായ ലക്ഷ്മണ സ്വാമി ക്ഷേത്രമാണ് കുടപ്പുലം ലക്ഷ്മണ സ്വാമി ക്ഷേത്രം .കോട്ടയം ജില്ലയിലെ അതി പ്രസിദ്ധമായ നാലമ്പല ക്ഷേത്രങ്ങളിലൊന്നാണീ ക്ഷേത്രം .
ഐതീഹ്യം
രാമനും സീതയും ലക്ഷ്മണനും കാനനവാസകാലത്ത് കൂടിയിരുന്ന മലയാണ് കൂടപ്പലമെന്നും സീതാരാമന്മാര്‍ ലക്ഷ്മണനെ കുടിയിരുത്തി പോയ സ്ഥലമാണിതെന്നാണ് ഐതീഹ്യം .. ഉഴവൂരില്‍നിന്നും കൂടപ്പുലത്തേക്കു പോകുന്ന വഴിയില്‍ ‘വില്‍ക്കുഴിയുണ്ട്’. രാമലക്ഷ്മണന്മാരുടെ വില്ലുകൊണ്ടുണ്ടായ കുഴിയാണെന്നാണ് വിശ്വാസം.. രാമപുരത്ത്‌നിന്നും ഉഴവൂരിലേക്കുള്ളമാര്‍ഗ്ഗ മധ്യേയാണ്കുടപ്പുലം സ്ഥിതി ചെയ്യുന്നത്. . കൂടപ്പുലമെന്നും പറഞ്ഞു വരുന്നു.കൂടമെന്നാല്‍ കൂടിനില്‍ക്കുന്നത് അല്ലെങ്കില്‍കുന്ന് എന്നും അര്‍ത്ഥമുണ്ട് . പുലമെന്നാല്‍ പുലരുന്ന സ്ഥലം എന്നും പറഞ്ഞു വരുന്നു കുന്നിന്‍മുകളിലുള്ള, ജനവാസയോഗ്യമായ പ്രദേശത്തെയാണ് കൂടപ്പുലമെന്ന്അറിയപ്പെടുന്നത് . കുടപ്പലത്ത് ‘കൂടെ ഫലമെന്നും’ ഒരു ചൊല്ല് നിലവിലുണ്ട്
പ്രധാന ഉത്സവങ്ങള്‍

കര്‍ക്കിടക മാസത്തെ നാലമ്പല ദര്‍ശനമാണ് ഇവിടുത്തെ പ്രധാന ആഘോഷം .കൂടാതെ മന്ധലകാലവും ശിവരാത്രിയും ആഘോഷിച്ചു വരുന്നു.

നാലമ്പല ദര്‍ശനം

രാമപുരത്തെ ശ്രീരാമസ്വാമി ക്ഷേത്രത്തിലും തുടര്‍ന്ന് കൂടപ്പലം ശ്രീലക്ഷണണ സ്വാമി ക്ഷേത്രത്തിലും അമനകര ശ്രീഭരത സ്വാമിക്ഷേത്രത്തിലും മേതിരി ശ്രീശത്രുഘ്‌നസ്വാമി ക്ഷേത്രത്തിലും ദര്‍ശനം
നടത്തിയതിനു ശേഷം വീണ്ടും ശ്രീരാമസ്വാമിയെ ദര്‍ശിക്കുന്നതോടെ സവിശേഷമായ നാലമ്പല ദര്‍ശനം പൂര്‍ത്തിയാവുന്നു. രാമായണമാസമായ കര്‍ക്കടക മാസത്തില്‍ നാലമ്പല ദര്‍ശനം നടത്തുന്നത് ഉദിഷ്ടകാര്യത്തിനും
മുന്‍ജന്‍മ ദോഷ പരിഹാരത്തിനും ദുരിത നിവാരണത്തിനും
സന്താനലബ്ധിക്കും അത്യുത്തമമാണെന്നാണ് വിശ്വാസം.

പ്രാധാന വഴിപാടുകള്‍

ലക്ഷ്മണ സ്വാമിയ്ക്ക് പാല്‍പായസവും അയ്യപ്പന് എള്ളുതിരിയും ഭദ്രകാളിയ്ക്ക് കടും പായസവുമാണ് ഇവിടുത്തെ പ്രധാന വഴിപാടുകള്‍
ക്ഷേത്ര ദര്‍ശന സമയം –രാവിലെ 5.30 മുതല്‍ ഉച്ചയ്ക്ക് 12 .30 വരെയും വൈകുന്നേരം 5 മുതല്‍ 8വരെയും ക്ഷേത്ര ദര്‍ശനം നടത്താം
ക്ഷേത്രത്തിലേയ്ക്കുള്ള വഴി
പാലായില്‍ നിന്നും ഏകദേശം 17 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ രാമപുരത്ത് എത്തിച്ചേരാം. അവിടെ നിന്ന് ഉഴവൂര്‍ റോഡില്‍ 3 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കുടപ്പുലം ലക്ഷ്മണ സ്വാമി ക്ഷേത്രത്തില്‍ എത്തിച്ചേരാം .

രാമപുരത്തു നിന്നും മൂന്നു കിലോമീറ്റര്‍ ചുറ്റളവിലാണ് നാലു ക്ഷേത്രങ്ങളും സ്ഥിതി ചെയ്യുന്നത്

അടുത്ത റെയില്‍വേ സ്‌റ്റേഷന്‍ കോട്ടയം റെയില്‍വേ സ്‌റ്റേഷന്‍ ക്ഷേത്രത്തില്‍ നിന്നും 38 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നു.
അടുത്ത വിമാനത്താവളം –കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ക്ഷേത്രത്തില്‍ നിന്ന് 109 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നു.
ക്ഷേത്ര മേല്‍വിലാസം

കുടപ്പുലം ലക്ഷ്മണ സ്വാമി ക്ഷേത്രം ,ഉഴവൂര്‍ റോഡ് രാമപുരം പി.ഓ.പാലാ,കോട്ടയം ജില്ല 686 576

ഫോണ്‍: +91 4822240540