കടലായി ശ്രീകൃഷ്ണ ക്ഷേത്രം
Kannur District, Kerala See in Map
Description

 

കണ്ണൂര്‍ ജില്ലയിലെ ചിറയ്ക്കല്‍ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ശ്രീകൃഷ്ണ ക്ഷേത്രമാണ് കടലായി ശ്രീകൃഷ്ണ ക്ഷേത്രം.വടക്കന്‍ കേരളത്തിലെ ഗുരുവായൂര്‍ എന്നാണു ഈ ക്ഷേത്രത്തിന്റെ ഖ്യാതി .

ചരിത്രം ,ഐതീഹ്യം

കോലസ്വരൂപമെന്ന രാജവംശത്തിന്റെ ആസ്ഥാനമായിരുന്ന കണ്ണൂരിലെ കടലായി വളഭന്‍ എന്ന രാജാവ് കടലായി കോട്ട പണിയിപ്പിച്ചു.ഇതിന്റെ പേര് ശിവേശ്വരം കോട്ട എന്നാണ്.ഈ കോട്ടക്കകത്തെ ക്ഷേത്രത്തില്‍ ആരാധിച്ച ദേവാനാണ് ഇന്നത്തെ ചിറക്കല്‍ കടലായി ക്ഷേത്രത്തിലെ ശ്രീകൃഷ്ണന്‍. കടലായി കോട്ട പണിത ശേഷം അകത്ത് ക്ഷേത്രംവേണമെന്ന ആഗ്രഹത്തിലായിരുന്നു വളഭന്‍ രാജാവ്.ഒരിക്കല്‍ തമ്പുരാന്‍ സന്ധ്യാ വന്ദനം കടല്‍ തീരത്ത് നടത്തുമ്പോള്‍ തിരമാലകള്‍ കരക്കടുപ്പിച്ച ഒരു മരത്തൂണ്‍ കാണാനിടയായി. ഒരു ശ്രീകൃഷ്ണ വിഗ്രഹം തൂണില്‍ കെട്ടിയിരുന്നു. താന്‍ നിര്‍മ്മിക്കുന്ന ക്ഷേത്രത്തില്‍ വിഗ്രഹം പ്രതിഷ്ഠിക്കാന്‍ അദ്ദേഹം തീരുമാനിച്ചു ആദ്യം ഉദ്ദവരും,പിന്നീട് രൂക്മണിയും സത്യഭാമയും പൂജിച്ച വിഗ്രഹമായിരുന്നു അത് . വിഗ്രഹത്തോടുള്ള അമിത ഭക്തി കണ്ട കൃഷ്ണന്‍ അത് കടലില്‍ എറിഞ്ഞു. കാലക്രമേണ അത് ചിറക്കല്‍ രാജാവിന്റെ കൈവശമെത്തി. വളര്‍പട്ടണം കോട്ട നിര്‍മ്മിച്ചതും വളഭനാണ്.ശിവേശ്വരം കോട്ടയുടെ അവശിഷ്ടങ്ങള്‍ ഇന്നും കാണാം

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഈ പ്രദേശം (കോലത്തു നാട്) ഭരിച്ചിരുന്ന മൂഷിക രാജാവായ വളഭന് കടലില്‍ നിന്നും ലഭിച്ച വലതു കൈയ്യറ്റ നിലയിലുള്ള ശ്രീകൃഷ്ണ വിഗ്രഹം കണ്ണൂരിനു അല്‍പം തെക്ക് കടലായി(ഇപ്പോള്‍ ആദി കടലായി) എന്ന സ്ഥലത്ത് ക്ഷേത്രം പണിത് അവിടെ പ്രതിഷ്ഠിക്കുകയുംകാലത്തിന്റെ പടയോട്ടത്തോടൊപ്പം ടിപ്പു സുല്‍ത്താന്റെ വരവു കൂടിയായപ്പോള്‍ ആ ക്ഷേത്രം നാമാവശേഷമായി തീരുകയും ചെയ്തുപ. ടിപ്പുവിന്റെ പടയോട്ടത്തില്‍ ഭയന്ന ഈ ക്ഷേത്രത്തിലെ ശാന്തിക്കാരനും വാരിയരും വിഗ്രഹം ഇളക്കിയെടുത്ത് വാരിയത്തെ കിണറില്‍ സൂക്ഷിക്കുകയായിരുന്നു എന്നാണ് ഐതിഹ്യം.
പ്രതിഷ്ഠ

അഞ്ജന ശിലയില്‍ തീര്‍ത്ത നവനീത കൃഷ്ണനാണ് പ്രധാന പ്രതിഷ്ഠ

ഇവിടെ ഉപദേവ പ്രതിഷ്ഠകളില്ല

പ്രധാന വഴിപാടുകള്‍
പ്രധാന വഴിപാടുകള്‍ പാല്പായസം ,വെണ്ണ നിവേദ്യം ,
നെയ്യ്പ്പായസം,പുഷ്പാഞ്ജലി ,ഉദയാസ്തമന പൂജ

പ്രധാന ഉത്സവങ്ങള്‍

എല്ലാ വര്‍ഷങ്ങളിലും മകരം 18 മുതല്‍ 7 ദിവസങ്ങള്‍ ഉത്സവമായി കൊണ്ടാടുന്നു

ക്ഷേത്ര ദര്‍ശന സമയം
രാവിലെ

രാവിലെ 5. 45 മുതല്‍ 10.45 വരെയും ഉച്ചയ്ക്ക് 12.15 മുതല്‍ 1.30 pm വരെയും[ചൊവ്വാഴ്ച ദിവസങ്ങളില്‍ 2. 00 pm വരെയും ദര്‍ശനം നടത്താവുന്നതാണ്

വൈകുന്നേരം
5.45 മുതല്‍ 6.45 വരെയും ,പിന്നീട് ശക്തിപൂജ ശത്രുസംഹാര പൂജ എന്നിവയ്ക്കായി 7.15 നു വീണ്ടും നട തുറക്കുന്നു അതിനു ശേഷം പ്രസാദവിതരണത്തിന്‌ശേഷം നട ആദ്യക്കുന്നു.
ക്ഷേത്രത്തില്‍ എത്തിച്ചേരാനുള്ള വഴി
കണ്ണൂര്‍ പട്ടണത്തില്‍ നിന്ന് ആറു കിലോമീറ്റര്‍ അകലെ ചിറയ്ക്കല്‍ പഞ്ചായത്തില്‍എത്തി അവിടെ നിന്ന്   നിന്ന് ഒരു കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറ് സഞ്ചരിച്ചാല്‍ ക്ഷേത്രത്തില്‍ എത്തിച്ചേരാം.കണ്ണൂര്‍ തളിപ്പറമ്പ് റൂട്ടില്‍ ക്ഷേത്രത്തിലേയ്ക്ക് ബസ് സൗകര്യം ലഭ്യമാണ്.

അടുത്ത റെയില്‍വേ സ്‌റ്റേഷന്‍:കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷന്‍6( km )

അടുത്ത വിമാനത്താവളം കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളം(103 km)

ക്ഷേത്ര മേല്‍വിലാസം
കടലായി ശ്രീകൃഷ്ണക്ഷേത്രംചിറയ്ക്കല്‍,പുതിയ തെരു കണ്ണൂര്‍ 670001
ഫോണ്‍:0467-2774920,mob:9495728445