ആറ്റുകാല്‍ ഭഗവതി ക്ഷേത്രം
thiruvanthapuram district, kerala See in Map
Description

തിരുവനന്തപുരം ജില്ലയില്‍ കരമനയാറിന്റെയും കിളളിയാറിന്റെയും സംഗമമദ്ധ്യത്തിലാണ് പുണ്യഭൂമിയായി ആറ്റുകാല്‍ അനന്തപുരി്ക്ക്‌ ദിവ്യചൈതന്യം പൂകി നിലകൊള്ളുന്ന ദക്ഷിണ ഭാരതത്തിലെ ചിരപുരാതനമായ ആറ്റുകാല്‍ ക്ഷേത്രംസ്ഥിതി ചെയ്യുന്നത് . സ്ത്രീകളുടെ ശബരിമല എന്നാണ്‌ അറിയപ്പെടുന്നത്‌

പ്രതിഷ്ഠ

ഭദ്രകാളിയാണ്പ്ര പ്രധാന പ്രതിഷ്ഠ വടക്ക് ദര്‍ശനമായാണ്‌ പ്രതിഷ്ഠ .ഭഗവതിയുടെ രണ്ട്‌ വിഗ്രഹങ്ങളുണ്ട്‌-മൂലവിഗ്രഹവും, അഭിഷേക വിഗ്രഹവും. പുരാതനമായ മൂലവിഗ്രഹം രത്നങ്ങള്‍ പതിച്ച സ്വര്‍ണഅങ്കികൊണ്ട്‌ ആവരണം ചെയ്തിരിക്കുന്നു. മൂലവിഗ്രഹത്തിന്‌ ചുവട്ടിലായി അഭിഷേകവിഗ്രഹവും ഭക്തജനങ്ങള്‍ക്ക്‌ ദര്‍ശിക്കാന്‍ കഴിയും.കൈകളില്‍ ശൂലം, അസി, ഫലകം, കങ്കാളം എന്നിവ ധരിച്ച ചതുര്‍ബാഹുവായ ദേവിയെ പ്രതിഷ്ഠിക്കുകയും ചെയ്തു. കൊടുങ്ങല്ലൂരിലും ആറ്റുകാലിലും ഉള്ളത് ശ്രീപാര്‍വ്വതിയുടെ അവതാരമായ കണ്ണകിയാണൊണ് വിശ്വാസം.

ഉപദേവതകള്‍

ശിവന്‍ ഗണപതി, നാഗരാജാവ്, മാടന്‍ തമ്പുരാന്‍ എന്നിവരാണ് പ്രധാന ഉപദേവതകള്‍
ഐതിഹ്യം
ആറ്റുകാല്‍ പ്രദേശത്തെ മുഖ്യ തറവാടായിരുന്നു മുല്ലവീട്ടില്‍ തറവാട്. അവിടെത്തെ പരമസാത്വികനായിരു കാരണവര്‍ ഒരിക്കല്‍ കിള്ളിയാറ്റില്‍ കുളിക്കുമ്പോള്‍ ആറിന് അക്കരെ ഒരു ബാലിക പ്രത്യക്ഷപ്പെട്ടു. ബാലിക ത െഅക്കരെ കടത്തിവിടാന്‍ കാരണവരോട് പറഞ്ഞു. അക്കരെ കടത്തിയ കാരണവര്‍ ബാലികയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി. ബാലികയെ സ്വീകരിക്കാനുള്ള സജ്ജീകരണങ്ങള്‍ക്കായി അകത്തേക്ക് പോയ കാരണവന്‍ തിരികെ വരുമ്പോഴേക്കും ബാലിക അപ്രത്യക്ഷയായി. അത് രാത്രിയില്‍ കാരണവര്‍ക്ക് സ്വപ്‌നദര്‍ശനം ഉണ്ടായി. സ്വപ്‌നത്തില്‍ ദേവി പ്രത്യക്ഷപ്പെട്ട്, തന്റെ അടുത്തുള്ള കാവില്‍ മുന്ന് വര കാണുന്നിടത്ത് പ്രതിഷ്ഠ നടത്തി കുടിയിരുത്താന്‍ ആവശ്യപ്പെട്ടു. അപ്രകാരം രാവിലെ സ്വപ്‌നത്തില്‍ ദര്‍ശനമുണ്ടായ  സ്ഥലം കാണുകയും അവിടെ ക്ഷേത്രം പണിയുകയും ചെയ്തു. വര്‍ഷങ്ങള്‍ക്ക് ശേഷം ക്ഷേത്രം ഇന്നത്തെ രീതിയില്‍ പുതുക്കി പണിഞ്ഞു ശൂലം ,അസി , ഫലകം, കങ്കാളം എന്നിവ ധരിച്ച ചതുര്‍ബാഹുവായ ദേവിയെ പ്രതിഷ്ഠിക്കുകയും ചെയ്തു. കൊടുങ്ങല്ലൂരിലും ആറ്റുകാലിലും ഉള്ളത് ശ്രീപാര്‍വ്വതിയുടെ അവതാരമായ കണ്ണകിയാണൊണ് വിശ്വാസം.
ആറ്റുകാല്‍ പൊങ്കാല
പൊങ്കാല ആറ്റുകാല്‍ ഭഗവതി ക്ഷേത്രം ഏറ്റവും പ്രശസ്തമാകാന്‍ കാരണം ഇവിടുത്തെ പൊങ്കാലയാണ്. സന്താനഭാഗ്യം, രോഗമുക്തി, വ്യവസായ വ്യവഹാര വിജയം തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് ആളുകള്‍ ഇവിടെ പൊങ്കാലയിടുത്. ക്ഷേത്രത്തിന് സമീപമുള്ള റോഡരികില്‍ അടുപ്പ് കൂട്ടി മണ്ണ് കലത്തിലാണ് പൊങ്കാലയിടുത്. ചെമ്പ്, ഓട് തുടങ്ങിയ ലോഹങ്ങളില്‍ നിര്‍മ്മിച്ച പാത്രങ്ങളിലും പൊങ്കാല ഇടാമെങ്കിലും മണ്ണ് കലങ്ങളിലാണ് സാധാരണ പൊങ്കാലയിടാറുള്ളത്. പൊങ്കാല പായം, വെള്ളച്ചോറ്, വെള്ളപ്പായസം, തെരളി, മണ്ടപുറ്റ് എന്നിവയാണ് പൊങ്കാല ദിനത്തിലെ നിവേദ്യങ്ങള്‍. ഓരോ കാര്യ സിദ്ധിക്കും വെവ്വേറേ നിവേദ്യങ്ങളാണ് ഉണ്ടാക്കാറുള്ളത്.
ഗ്വിന്നസ് റെക്കോര്‍ഡ്‌ 
ഏറ്റവും സ്ത്രീകള്‍ ഒത്തുകൂടു ലോകത്തെ ഏറ്റവും വലിയ ഉത്സവം എന്ന നിലയില്‍ പൊങ്കാല ഉത്സവം ഗ്വിന്നസ്  ബുക്കില്‍ ഇടം നേടി.
കുത്തിയോട്ടം
ആറ്റുകാല്‍ പൊങ്കലായോട് അനുബന്ധിച്ചുള്ള ഒരു പ്രധാന ചടങ്ങാട് കുത്തിയോട്ടം. ഏഴു ദിവസത്തെ വൃതാനുഷ്ടാനത്തോടെയുള്ള പരിശീലനത്തിന് ശേഷമാണ് കുത്തിയോട്ടം നടത്തുക. ഇതിൽ പതിമൂന്ന് വയസ്സിൽ താഴെയുള്ള ആൺകുട്ടികൾക്കാണ് കുത്തിയോട്ടത്തിൽ പങ്കെടുക്കുവാൻ കഴിയുന്നത്. കാപ്പുകെട്ടി രണ്ടു ദിവസത്തിനു ശേഷമാണ് കുത്തിയോട്ടവ്രതം തുടങ്ങുന്നത്.ഇതിൽ പതിമൂന്ന് വയസ്സിൽ താഴെയുള്ള ആൺകുട്ടികൾക്കാണ് കുത്തിയോട്ടത്തിൽ പങ്കെടുക്കുവാൻ കഴിയുന്നത്. കാപ്പുകെട്ടി രണ്ടു ദിവസത്തിനു ശേഷമാണ് കുത്തിയോട്ടവ്രതം തുടങ്ങുന്നത്. മഹിഷാസുരനെ വധിച്ച യുദ്ധത്തിൽ ദേവിയുടെ മുറിവേറ്റ് ഭടൻമാരാണ് കുത്തിയോട്ടക്കാർ എന്നതാണ് സങ്കല്പം. കാപ്പ് കെട്ടി മൂന്നാം നാൾ മുതൽ വ്രതം ആരംഭിക്കുന്നു. മേൽശാന്തിയുടെ കയ്യിൽ നിന്നും പ്രസാദം വാങ്ങിയാണ് വ്രതത്തിൻറെ തുടക്കം. വ്രതം തുടങ്ങിയാൽ അന്ന് മുതൽ പൊങ്കാല ദിവസം വരെ കുട്ടികൾ ക്ഷേത്രത്തിലാണ് കഴിയുന്നത് വധിച്ച യുദ്ധത്തിൽ ദേവിയുടെ മുറിവേറ്റ് ഭടൻമാരാണ് കുത്തിയോട്ടക്കാർ എന്നതാണ് സങ്കല്പം.

പ്രധാന വഴിപാടുകള്‍

ഇവിടുത്തെ പ്രധാന വഴിപാട് കലഭാഭിഷേകമാണ്. ഇതിനു വര്‍ഷങ്ങളുടെ ബുക്കിംഗ് വേണ്ടിവരും,. സ്വര്‍ണ ഉരുളിയിലാണ് നേദ്യം.
മറ്റു പ്രധാന വഴിപാടുകള്‍

മുഴുക്കാപ്പ്,   പഞ്ചാമൃതാഭിഷേകം,കളഭാഭിഷേകം(സ്വര്‍ണ്ണക്കുടത്തില്‍),പന്തിരുനാഴി,101 കലത്തില്‍
പൊങ്കാല,പുഷ്പാഭിഷേകം,,ഭഗവതിസേവ,ഉദയാസ്തമന പൂജ,അര്‍ദ്ധദിന പൂജ,ചുറ്റ്  വിളക്ക്,ശ്രീബലി,സര്‍വ്വൈശ്വര്യപൂജ ,വെടിവഴിപാട് ,ശിവന് ധാര,ഗണപതി ഹോമം തുടങ്ങിയവയാണ് മറ്റു പ്രധാന വഴിപാടുകള്‍

 

ദര്‍ശന സമയം
പുലര്‍ച്ചെ 4.30 ന് പള്ളിയുണര്‍ത്തല്‍
4.30.ന് നിര്‍മ്മാല്യ ദര്‍ശനം
5.45 ന് ഗണപതി ഹോമം
7.ന് കളഭാഭിഷേകം
6 .oo മാ ,12.oo ഉഷ:പൂജ
6:oo am ,6:40 am ,12:pm ,6:45 pm,8:pm ദീപാരാധന
8:30 pm നട അടയ്ക്കല്‍
ക്ഷേത്ര വിലാസം
ആറ്റുകാല്‍ ഭഗവതി ക്ഷേത്രം ട്രസ്റ്റ്,
മണക്കാട് പി.ഓ.തിരുവന്തപുരം ,കേരള 695009
ഫോ : +91471 2463130 (Off) 2456456 (Temple)
Fax : +91471 2456457
Email : attukal@vsnl.com
ക്ഷേത്രത്തിലേയ്ക്കുള്ള വഴി
ക്ഷേത്രത്തില്‍ നിന്നും രണ്ടു കിലോമീറ്റല്‍ അകലെയുള്ള സെന്‍ട്രല്‍ ബസ് സ്‌റ്റേഷനിന്‍ നിന്നും കിഴക്കേ കോട്ടയില്‍ സ്ഥിതി ചെയ്യു സിറ്റി ബസ് സ്‌റ്റേഷനിന് നിും (1 .5 km)ക്ഷേത്രത്തിലേയ്ക്ക് ബസ് സൗകര്യം ലഭ്യമാണ്
അടുത്ത റെയില്‍വേ സ്‌റ്റേഷന്‍ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷന്‍ (2 km )
അടുത്ത വിമാനത്താവളം
തിരുവന്തപുരം അന്താരാഷ്ട്ര വിമാനത്താവളം (7km)