ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രം
Pathanthita District,Kerala See in Map
Description

പത്തനംതിട്ട ജില്ലയില്‍ ആറന്മുളയില്‍ സ്ഥിതി ചെയ്യുന്ന കേരളത്തിലെ, ഇന്‍ഡ്യയിലെ, ലോകത്തിലെ തന്നെ പ്രശസ്തമായ  കൃഷ്ണ ക്ഷേത്രങ്ങളിലൊന്നാണ്  ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രം. ശബരിഗിരി നിരകളില്‍ നിന്നും ഉത്ഭവിക്കുന്ന, ദക്ഷിണ ഭാഗീരഥി എന്നറിയപ്പെടുന്ന പുണ്യ പമ്പയുടെ ഇടത്തെ കരയില്‍ സ്ഥിതി ചെയ്യുന്നു. തച്ചു ശാസ്ത്രപരമായ നിര്‍മ്മിതികൊണ്ട് പുരാതന ചരിത്ര രേഖകളില്‍ പോലും സ്ഥാനം പിടിച്ചിട്ടുള്ള കേരളത്തിലെ ചുരുക്കം ചില മഹാ ക്ഷേത്രങ്ങളില്‍ ഒന്നാണ് ഈ ക്ഷേത്രം.

ഐതിഹ്യം

യുദ്ധക്കളത്തില്‍ നിരായുധനായ കര്‍ണ്ണനെ കൊന്നതിലുള്ള പാപഭാരം തീര്‍ക്കാനാണ്  അര്‍ജ്ജുനന്‍  ഈ ക്ഷേത്രം നിര്‍മ്മിച്ചതെന്നാണ്  എന്നാണ് ഐതിഹ്യം. എന്നാല്‍ മറ്റൊരു ഐതിഹ്യം ക്ഷേത്രം ആദ്യം പണിതത് ശബരിമലയ്ക്കടുത്ത നിലയ്ക്കലിലായിരുന്നു എന്നാണ്. അവിടെ നിന്ന് പിന്നീട് വിഗ്രഹം ആറ് മുളക്കഷ്ണങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച ഒരു ചങ്ങാടത്തില്‍ ഇവിടേക്ക് കൊണ്ടുവരികയായിരുന്നു.അങ്ങനെയാണത്രെ ആറു മുള കഷണങ്ങള്‍ എന്ന അര്‍ത്ഥത്തില്‍ ഈ സ്ഥലത്തിന് ആറന്മുള എന്ന പേര് വന്നത്

പ്രതിഷ്ഠ
ആറടിയോളം ഉയരമുള്ള ശ്രീകൃഷ്ണ വിഗ്രഹമാണ് പ്രതിഷ്ഠ.കേരളത്തിലെ ഏറ്റവും ഉയരമുള്ള ശ്രീകൃഷ്ണ വിഗ്രഹം ഇവിടെയാണുള്ളത് . ശ്രീകൃഷ്ണന്‍ അര്‍ജ്ജുനന് വിശ്വരൂപം കാട്ടികൊടുക്കുമ്പോഴുള്ള ഭാവത്തിലാണ് പ്രതിഷ്ഠ ഇവിടത്തെ പൂജകളില്‍ പ്രധാനം ഉച്ചപൂജക്കാണെന്ന് സങ്കല്‍പം. ശാസ്താവ്, യക്ഷി, ഏറങ്കാവില്‍ ഭവഗതി, നാഗരാജാവ്, ബലരാമന്‍ എന്നീ ഉപദേവതകളെ നാലമ്പലത്തിനു വെളിയിലായി പ്രതിഷ്ഠ ചെയ്തിരിയ്ക്കുന്നു . തെക്കുഭാഗത്ത് പമ്പാനദിയില്‍ നിന്നും ക്ഷേത്രത്തിലേക്ക് കയറാന്‍ അമ്പത്തിയാറ് പടികള്‍. പടികള്‍ അവസാനിക്കുന്നിടത്ത് താഴ്ചയില്‍ (കുഴിയമ്പലം)ഉപദേവ പ്രതിഷ്ഠ. .
ആറന്മുള കണ്ണാടി

പ്രശസ്തമായ ആറന്മുള കണ്ണാടിക്ക് പേരുകേട്ട സ്ഥലമാണ് ആറന്മുള . പ്രത്യേക ലോഹക്കൂട്ടുകള്‍ ഉപയോഗിച്ചാണ് ഈ കണ്ണാടി നിര്‍മ്മിക്കുന്നത്. ജ്യോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷല്‍ ടാഗ് ലഭിച്ച കേരളത്തില്‍ നിന്നുള്ള ആദ്യ ഉത്പന്നമാണ് ഇത്. പാരമ്പാരഗതമായി തൊഴില്‍ ചെയ്യുന്ന ചില കുടുബങ്ങളാണ് ഈ കണ്ണാടി നിര്‍മ്മിച്ചിരിക്കുന്നത്.

അയ്യപ്പനും ആറന്മുള ക്ഷേത്രവും

ശബരിമലയിലെ അയ്യപ്പ ക്ഷേത്രവും ആറന്മുളയും തമ്മില്‍ ബന്ധമുണ്ട്. മകരവിളക്കിന് അയ്യപ്പനെ ചാര്‍ത്തിക്കുന്ന തങ്ക അങ്കി സൂക്ഷിക്കുന്നത് ആറന്മുള ക്ഷേത്രത്തിലാണ്.

വള്ളസദ്യ
ആറന്മുള ശ്രീ പാര്‍ത്ഥസാരഥിക്ഷേത്രത്തില്‍ നടത്തുന്ന ആചാരനിബിഡമായ ചടങ്ങാണ് വള്ളസദ്യ കര്‍ക്കിടകം 15 മുതല്‍ കന്നി 15 വരെ അഭീഷ്ടസിദ്ധിക്കു നടത്തുന്ന വഴിപാടാണ്.

സദ്യയിലെ വിഭവങ്ങള്‍

അറുപത്തിമൂന്ന് ഇനം കറികള്‍ ഉള്‍പ്പെടുന്ന വിഭവ സമൃദ്ധമായ സദ്യയാണ് ആറന്മുള വള്ളസദ്യയില്‍ വിളമുന്നത്. പരമ്പരാഗത പാചകകലയുടെ നിദര്‍ശനങ്ങളായി വിശേഷിപ്പിക്കപ്പെടുന്ന ഈ കറികളിള്‍ പരിപ്പ്, സാമ്പാര്‍, പുളിശേരി, കാളന്‍, രസം, പാളതൈര്, മോര്, അവിയല്‍, ഓലന്‍, എരിശേരി, കൂട്ടുകറി, പച്ചടി, കിച്ചടി, വിവിധയിനം മെഴുക്കുപുരട്ടികല്‍, തോരനുകള്‍, അച്ചാറുകള്‍, നിരവധി പായസങ്ങള്‍, പപ്പടം വലിയതും ചെറുതും, പഴം എന്നിങ്ങനെ നിരവധി വിഭവങ്ങള്‍ ഉണ്ടാവും.

പാണ്ഡവരില്‍ മദ്ധ്യമനായ അര്‍ജ്ജുനന്‍ ഭഗവാന്‍ കൃഷ്ണനു സമര്‍പ്പിച്ചതായി വിശ്വസിക്കുന്ന ഈ
ക്ഷേത്രം ഏറ്റവും പുരാതനവും പ്രസിദ്ധവുമാണ്അന്നദാനപ്രഭുവായ ആറന്മുളേശന്റെ മുമ്പില്‍
ഭക്തന്‍ സമര്‍പ്പിക്കുന്ന ഏറ്റവും വലിയ വഴിപാട് കൂടിയാണിത്.വള്ളസദ്യ വഴിപാട് നിരവധി ആചാര നിബിഡമായ ചടങ്ങുകളോടെയാണ് ആരംഭിക്കുന്നത്. വഴിപാട് സമര്‍പ്പിക്കുന്ന പള്ളിയോടകരയില്‍ നിന്നും അനുവാദം വാങ്ങിയാണ് സദ്യയ്ക്ക് ഒരുക്കങ്ങള്‍ തുടങ്ങുന്നത്. വഴിപാട് നടത്തുന്ന ഭക്തന്‍ അന്നേദിവസം രാവിലെ ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെത്തി കൊടിമരച്ചുവട്ടില്‍ നിറപറ സമര്‍പ്പിക്കുന്നതോടെ ചടങ്ങുകള്‍ ആരംഭിക്കും.

നിറപറ

രണ്ട് പറകളാണ് നിറയ്ക്കുന്നത്. ഒരു പറ ഭഗവാനും മറ്റൊന്ന് പള്ളിയോടത്തിനും എന്നാണ് സങ്കല്പം. ക്ഷേത്ര ശ്രീകോവലില്‍ നിന്നും മേല്‍ശാന്തി പൂജിച്ചു നല്‍കുന്ന മാലയും വെറ്റിലയും പുകയിലയുമായി അതാത് പള്ളിയോട കടവിലെത്തി പള്ളിയോടത്തെ യാത്രയാക്കുന്നു.കരനാഥന്മാര്‍ക്ക് വെറ്റില, പുകയില എന്നിവ കൊടുത്ത് വഴിപാടു നടത്തുന്നയാന്‍ കരമാര്‍ഗ്ഗം ക്ഷേത്രത്തിലെത്തണം ആറന്മുളയുടെ തനിമയിലും താളത്തിലുമുള്ള വഞ്ചിപ്പാട്ടുകള്‍ പാടിയാണ് പള്ളിയോടങ്ങള്‍ പമ്പാനദിയിലൂടെ തുഴഞ്ഞ് ആറന്മുള ക്ഷേത്രത്തിലെ വടക്കേ ഗോപുര നടയിലേക്കെത്തുന്നത്.
ഉത്സവം

ഉതൃട്ടാതി വള്ളം കളി

ആറന്‍മുളയപ്പന്റെ തിരുനാളായ ഉത്രട്ടാതി ദേശനിവാസികള്‍ക്ക് തിരുവോണത്തെക്കാള്‍ പ്രധാനമാണ്, അന്നാണ് പള്ളിയോടങ്ങള്‍ നിരക്കുന്ന ലോകപ്രാസ്ത ആറന്മുള വള്ളം കളി.

ദേശത്തെ കുട്ടികള്‍ ധനുമാസത്തില്‍ ശേഖരിക്കുന്ന കവുങ്ങിന്‍പാളകള്‍ മകരസംക്രാന്തിയുടെ തലേദിവസം ആര്‍പ്പുവിളികളോടെ കമ്പക്കാലുകളില്‍ നാട്ടി തീ കൊളുത്തും. ഖാണ്ഡവ ദഹനത്തിന്റെ പ്രതീകമായ ഈ ചടങ്ങ് ദേവന് ഏറ്റവും ഇഷ്ടപ്പെട്ട ഒരാഘോഷമത്രേ.

വഴിപാടുകള്‍
വള്ള സദ്യയാണ് ഇവിടുത്തെ പ്രധാന വഴിപാട്

ക്ഷേത്ര ദര്‍ശന സമയം

രാവിലെ : 4:30 AM till 12:00 pm

വൈകുന്നേരം :5:00 pm till 8:30 pm

ക്ഷേത്രത്തിലേയ്ക്ക് എങ്ങനെ എത്തിച്ചേരാം

ചെങ്ങന്നൂരില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെയാണ് ആറന്മുള . ചെങ്ങന്നൂരാണ് ആറന്മുളയ്ക്ക് അടുത്തുള്ള റെയില്‍വെ സ്‌റ്റേഷന്‍. ചെങ്ങന്നൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ചെങ്ങന്നൂര്‍ പത്തനംതിട്ട ബസ്സില്‍ കയറിയാല്‍ ആറന്മുളയിലുള്ള ക്ഷേത്ര നടയില്‍ ഇറങ്ങാം .

അടുത്ത റെയില്‍വേ സ്റ്റേഷന്‍ -ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ -(12 km )

അടുത്ത വിമാനത്താവളം -തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം (131 km )

ക്ഷേത്ര വിലാസം
കാര്യദര്‍ശി
ആറന്മുള ദേവസ്വം
ആറന്മുള ,പത്തനംതിട്ട -689533
ഫോണ്‍:04682212170