അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രം, ചെറുകുന്ന്
Kannur District, Kerala See in Map
Description

കണ്ണൂരില്‍ നിന്ന് 18 കിലോമീറ്റര്‍ അകലെ ചെറുകുന്നില്‍ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ദേവീ ക്ഷേത്രമാണ് ചെറുകുന്ന്അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രം .പരശുരാമന്‍ പ്രതിഷ്ഠ നടത്തിയ 108 ദുര്‍ഗ്ഗാലയങ്ങളില്‍ ഒന്നാണിത്.

ഐതീഹ്യം

കാശിയിലെ അന്നപൂര്‍ണേശ്വേരി 3 തോഴി മാരോടൊപ്പം കപ്പലില്‍ വന്നു. കരക്കിറങ്ങിയപ്പോള്‍ കപ്പല്‍ മുങ്ങിപ്പോയി .ദേവി വടക്കോട്ട് നടന്നു മാത്തത്തില്‍ അറക്കന്‍ എന്ന സ്ഥലത്ത് നിലയുറപ്പിച്ചു. പിന്നീടു അവിടെ നിന്ന് തൊട്ട ടുത്തുള്ള കൃഷ്ണ ക്ഷേത്രത്തിലേക്ക് പോയി അവിടെയുള്ള അഗ്ര ശാലയില്‍ വസിച്ചു .അവിടെ വന്നവര്‍ക്കെല്ലാം ഭക്ഷണം നല്കിയെന്നുമാണ്ഐതീഹ്യം.വില്വമംഗലം സ്വാമിയാര്‍ വന്നപ്പോള്‍ ദേവി നേരിട്ട് ഭക്ഷണം നല്കിയെന്നും മറ്റൊരു വിശ്വാസം കൂടിയുണ്ട്

ചരിത്രം

മൂഷിക രാജാവായ വല്ലഭന്‍ രണ്ടാമനാണ് അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രം പണികഴിപ്പിച്ചത്. കാലപ്പഴക്കത്താന്‍ ക്ഷേത്രം നശിക്കാറായപ്പോള്‍ 1866ല്‍ അവിട്ടം തിരുനാള്‍ രാജാവ് ക്ഷേത്ര പുനര്‍നിര്‍മ്മാണം ആരംഭിച്ചു. അദ്ദേഹത്തിന്റെ കാലശേഷം കേരളവര്‍മ്മ രാജാവ് പണിപൂര്‍ത്തിയാക്കി.

പ്രതിഷ്ഠ

കൃഷ്ണനെയും അന്നപൂര്‍ണേശ്വേരിയെയും ഒരു നാലമ്പലത്തിനുള്ളില്‍ പ്രതിഷ്ഠ കിഴക്ക് ദര്‍ശനമായി നടത്തിയിരിയ്ക്കുന്നു. അന്നപൂര്‍ണേശ്വേരിയ്ക്കാണ് ഇവിടെ കൂടുതല്‍ പ്രാധാന്യം.ദേവിയുടെ പ്രതിഷ്ടയുടെ ചുറ്റമ്പലത്തില്‍ ഭക്തര്‍ക്ക്പ്രവേശനമില്ല .കൃഷ്ണന്റെ സഹോദരിയായ മഹാമായയാണ് ദേവി എന്നൊരു വിശ്വാസം കൂടെയുണ്ട് .

തളിപ്പറമ്പ് ശിവന്‍

തളിപ്പറമ്പത്തപ്പന്‍ ഇവിടെ വന്നു കുറച്ചു സമയം ചെലവഴിച്ചു. തളിപ്പറമ്പ് അപ്പന്‍ ദിവസവും രാത്രി ഇവിടെ വരാറുണ്ടെന്ന സങ്കല്പത്തില്‍ രാജരാജേശ്വരന് ചെയ്യേണ്ട വഴിപാടുകള്‍ ഇവിടെ അത്താഴ പൂജക്ക് ശേഷമേ ചെയ്യാറുള്ളൂ .ഇവിടെ ര!ണ്ട് നേരം പ്രസാദ ഊട്ട് ഉണ്ട് തെക്കേവാതില്‍മാടത്തില്‍ ഭഗവാന് സ്ഥാനസങ്കല്‍പ്പം ചെയ്തിട്ടുണ്ട്. അവിടെ സന്ധ്യയ്ക്ക് ദീപം കത്തിക്കലും പൂജാദികളൊന്നുമില്ല.

പ്രധാന വഴിപാടുകള്‍

നെയ്യമൃത്

അന്നപൂര്‍ണേശ്വരി ക്ഷേത്രത്തിലെ നെയ്യമൃത് സമര്‍പ്പണം പ്രസിദ്ധമാണ്. അത്താഴപൂജ കഴിഞ്ഞാണിത്. നെയ്യമൃത് എന്നാല്‍ ഇവിടെ രണ്ടുപാത്രമാണ്. ശിവപാര്‍വ്വതീ സങ്കല്‍പ്പമുള്ളതുകൊണ്ടാണിങ്ങനെ. ഈ സമയത്ത് തളിപ്പറമ്പ് ദേവന്‍ ഇവിടെ എത്തുമെന്നാണ് വിശ്വാസം. തളിപ്പറമ്പില്‍ നെയ്യമൃതാണ് വഴിപാട്. നെയ്യമൃത് കൊണ്ട് ഭക്തജനങ്ങള്‍ക്കുണ്ടാകുന്ന ഗുണമാണ് ഇത്രയും പ്രാധാന്യമുണ്ടാകാന്‍ കാരണമെന്നു അനുഭവസ്ഥര്‍ പറയുന്നു
അന്നദാനമാണ് ഇവിടുത്തെ പ്രധാന വഴിപാട്

പ്രധാന വിശേഷ ദിനങ്ങള്‍

നവരാത്രി

നവരാത്രി ഇവിടെ പ്രാധാന്യത്തോടെ ആഘോഷിച്ചു വരുന്നു

പ്രതിഷ്ഠ ദിനം

കുംഭമാസത്തിലെ പൂയത്തിന് പ്രതിഷ്ഠാദിനം ആചരിച്ചുവരുന്നു.

വിഷുവിളക്ക്

വിഷുവിളക്ക് ആണ് ഇവിടുത്തെ പ്രധാന ഉത്സവം.മേടം സംക്രമം മുതല്‍ ഏഴുദിവസമാണ് ഉത്സവം കൊണ്ടാടുന്നത്.ഉത്സവത്തോട് അനുബന്ധിച്ചുള്ള എഴുന്നെള്ളത്ത്,വിവിധ കരക്കാരുടെ കാഴ്ചവരവ് ,തുടര്‍ന്നുള്ള വെടിക്കെട്ട് ഇവ വളരെ വളരെ വിശേഷമാണ്.ഇവിടെ ആറാട്ട് ഇല്ല
ദര്‍ശന സമയം

ദര്‍ശന സമയം 5 AM -13 PM
5 pm – 8. 30 pm

ക്ഷേത്രത്തിലേയ്ക്കുള്ള വഴി

കണ്ണൂരില്‍ നിന്ന് 1 8 കിമി വടക്ക് പടിഞ്ഞാറ് തെക്കുമ്പാട് റോഡില്‍ കതിരുവെക്കും തറ ജംഗ്ഷന്‍ കണ്ണൂര് പഴയങ്ങാടി റൂട്ടില്‍ തറ ജംഗ്ഷനില്‍  നിന്ന് 500 മീ .യാത്ര ചെയ്താല്‍ ക്ഷേത്രത്തില്‍ എത്താം.

അടുത്ത പ്രധാന റെയില്‍വേ സ്‌റ്റേഷന്‍കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ [ 18 km ]
അടുത്ത പ്രധാന വിമാനത്താവളംകോഴിക്കോട് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം[103 km ]

ക്ഷേത്ര മേല്‍വിലാസം
ചെറുകുന്ന് അന്നപൂര്‍ണേശ്വേരി ക്ഷേത്രം,കണ്ണപുരം,കണ്ണൂര്‍670301
ഫോണ്‍:+914972702398