അമനകര ഭരത ക്ഷേത്രം
Kottayam District, Kerala See in Map
Description

കോട്ടയം ജില്ലയില്‍ പാലായില്‍ നിന്ന് ഏകദേശം 20 കിലോമീറ്റര്‍ അകലെ രാമപുരം കൂത്താട്ടുകുളം വഴിയിലാണ് കോട്ടയം ജില്ലയിലെ പ്രമുഖ നാലമ്പല ക്ഷേത്രങ്ങളിലൊന്നായ അമനകര ഭരത സ്വാമി ക്ഷേത്രം

ഐതീഹ്യം
വനവാസകാലത്തിനിടയില്‍ ശ്രീരാമചന്ദ്രന്‍ സീതാലക്ഷ്മണന്മാരോടൊന്നിച്ച് ഇന്ന് രാമപുരം എന്നറിയപ്പെടുന്ന ഈ ഭാഗത്ത് താമസിച്ചിരുന്നുവെന്നും പിന്നീട് . സീതാപരിത്യാഗത്തിനുശേഷം ഒരിയ്ക്കല്‍ കടന്നു പോയ ഈ സ്ഥലത്ത് മനശ്ശാന്തി കിട്ടാനായി വിശ്രമിച്ചുവെന്നുമാണ് വിശ്വാസം. ശ്രീരാമചന്ദ്രനെ അന്വേഷിച്ചിറങ്ങിയ ഭരതലക്ഷ്മണശത്രുഘ്‌നന്മാര്‍ ഈ പ്രദേശത്തിന്റെ മനോഹാരിതയിലും പ്രശാന്തതയിലും ആകൃഷ്ടരായി പ്രദേശത്തിനു ചുറ്റും വാസമുറപ്പിയ്ക്കുവാന്‍ നിശ്ചയിച്ചു ഇങ്ങനെയാണ് പ്രസിദ്ധമായ ഇന്നത്തെ നാലമ്പലങ്ങളുടെ ആവിര്‍ഭാവമെന്നാണ് ഐതിഹ്യം.
സ്ഥലനാമ ഐതീഹ്യം
ആദ്യകാലത്ത് 5 മനകളുടെ വക ആയിരുന്ന ഈ പ്രദേശവും ക്ഷേത്രവും.,ഐമനകര എന്നാണ് ആദ്യകാലങ്ങളില്‍ അറിയപ്പെട്ടിരുന്നതത്രേ കാലാന്തരത്തില്‍ ഈ പേര് ലോപിച് അമനകര ആയി എന്നാണു വിശ്വാസം കാലക്രമത്തില്‍ ഇതില്‍ 2 മനകള്‍ അന്യം നിന്നുപോവുകയും ….പിന്നീട ക്ഷേത്രഭരണം അവശേഷിച്ച മൂന്ന് ഇല്ലങ്ങളായ പുനം,പുതിയേടം,താമരമംഗലം എന്നിവരില്‍ നിക്ഷിപ്തമാകുകയും ചെയ്തു
പ്രതിഷ്ഠ
ഭരത സ്വാമിയാണ് പ്രധാന പ്രതിഷ്ഠ .പടിഞ്ഞാറ് ദര്‍ശനമായി പ്രതിഷ്ഠ നടത്തിയിരിയ്ക്കുന്നു.
ഉപദേവതകള്‍
ഭരതസ്വാമിയും ,കൂടാതെ ഗണപതി ശിവന്‍,യക്ഷി,സര്‍പ്പം എന്നിവരാണ് പ്രധാന ഉപദേവതകള്‍
നിത്യ പൂജകള്‍
നിത്യപൂജ ഉള്ള ഈ ക്ഷേത്രത്തില്‍ 3 പൂജ ആണ് ഉള്ളത്
ക്ഷേത്ര ഭരണം
കേരള സംരക്ഷണ സമിതിയുടെ ഭരണത്തിലാണ് ഇപ്പോള്‍ ക്ഷേത്രം. ത്രിപ്പുണിതുറ പുലിയന്നൂര്‍ ഇല്ലക്കാര്‍ക്ക് ആണ് താന്ത്രിക അവകാശം.
പ്രധാന ഉത്സവങ്ങള്‍
മേടമാസത്തില്‍ അനിഴം കൊടിയേറി തിരുവോണത്തിന് ആറാട്ടോട് കൂടി 6 ദിവസത്തെ ഉല്‍ത്സവം കൊണ്ടാടുന്നു.ദര്‍ശന കര്‍ക്കിടക മാസത്തിലെ നാലമ്പല ദര്‍ശനമാണ് മറ്റൊരു പ്രധാന ആഘോഷം.രാമപുരം ക്ഷേത്രത്തിലെ ആറാട്ട് നടക്കുന്നത് അമനകര ക്ഷേത്രക്കുളത്തിലാണ്

നാലമ്പല ദര്‍ശനം

രാമപുരത്തെ ശ്രീരാമസ്വാമി ക്ഷേത്രത്തിലും തുടര്‍ന്ന് കൂടപ്പലം ശ്രീലക്ഷണണ സ്വാമി ക്ഷേത്രത്തിലും അമനകര ശ്രീഭരത സ്വാമിക്ഷേത്രത്തിലും മേതിരി ശ്രീശത്രുഘ്‌നസ്വാമി ക്ഷേത്രത്തിലും ദര്‍ശനം
നടത്തിയതിനു ശേഷം വീണ്ടും ശ്രീരാമസ്വാമിയെ ദര്‍ശിക്കുന്നതോടെ സവിശേഷമായ നാലമ്പല ദര്‍ശനം പൂര്‍ത്തിയാവുന്നു. രാമായണമാസമായ കര്‍ക്കടക മാസത്തില്‍ നാലമ്പല ദര്‍ശനം നടത്തുന്നത് ഉദിഷ്ടകാര്യത്തിനും
മുന്‍ജന്‍മ ദോഷ പരിഹാരത്തിനും ദുരിത നിവാരണത്തിനും
സന്താനലബ്ധിക്കും അത്യുത്തമമാണെന്നാണ് വിശ്വാസം.

പ്രധാന വഴിപാടുകള്‍
ശംഖാഭിഷേകമാണ് ഇവിടുത്തെ പ്രധാന വഴിപാട് .തുളസിമാല ത്രിമധുരം,കൂട്ടുപായസം,മീന്‍ ഊട്ട്,നെയ് വിളക്ക് എന്നിവയാണ് മറ്റു പ്രധാന വഴിപാടുകള്‍
ദര്‍ശന സമയം
രാവിലെ 5.30 മുതല്‍ 12.30 വരെയും വൈകുന്നേരം 5 മണിമുതല്‍ 8 മണിവരെയും ദര്‍ശനം നടത്താം .
ക്ഷേത്രത്തിലേയ്ക്കുള്ള വഴി

കൂത്താട്ടുകുളം രാമപുരം പാല റൂട്ടില്‍ അമനകര എന്ന പ്രശാന്ത സുന്ദര ഗ്രാമത്തില്‍ അമനകര ഭരതസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്
.അടുത്ത റെയില്‍വേ സ്‌റ്റേഷന്‍ കോട്ടയം റെയില്‍വേ സ്‌റ്റേഷന്‍ ക്ഷേത്രത്തില്‍ നിന്നും 38 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നു.
അടുത്ത വിമാനത്താവളം –കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ക്ഷേത്രത്തില്‍ നിന്ന് 109 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നു.

ക്ഷേത്ര മേല്‍വിലാസം

അമനകര ഭരതസ്വാമി ക്ഷേത്രം അമനകര പി.ഓ. രാമപുരം,പാലാ ,കോട്ടയം ജില്ല686576

ഫോണ്‍: +91 4822264200