അടാട്ട് മഹാദേവ ക്ഷേത്രം
Thrissur District, Kerala See in Map
Description

തൃശ്ശൂര്‍ ജില്ലയില്‍ തൃശ്ശൂര്‍ -ഗുരുവായൂര്‍ -കുന്നംകുളം റോഡില്‍ മുതുവറയ്ക്ക് സമീപം അടാട്ട് ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ചിരപുരാതനമായ ശിവ ക്ഷേത്രമാണ് അടാട്ട് മഹാദേവ ക്ഷേത്രം.വൈഷ്ണവാംശ ജാതനായ പരശുരാമന്‍ പ്രതിഷ്ഠ നടത്തിയ 108 ശിവാലയങ്ങളില്‍പ്പെട്ടതാണ് ക്ഷേത്രം.

ഐതീഹ്യം

കുറൂര്‍ ഭവനവും കറൂരമ്മയുമായും ബന്ധപ്പെട്ടതാണ് ക്ഷേത്രത്തിന്റെ ഐതീഹ്യം.ന ഒരിയ്ക്കല്‍ കുറൂറമ്മ ഗുരുവായൂരപ്പന് പൂജയ്ക്കായി  നിവേദ്യം തയ്യാറാക്കി വില്വമംഗലം സ്വാമിയാരെ കാത്തിരിയ്ക്കെ  എവിടെ നിന്നെന്നറിയാത്ത ഒരു ബാലന്‍ കുറൂരമ്മയെ സഹായിയ്ക്കാന്‍ എത്തി.സഹായിയ്ക്കാന്‍ വന്ന ബാലന്‍ ഒടുവില്‍ നിവെദ്യമെടുത്തു കഴിച്ചു.ഇത് കണ്ട കുറൂരമമ ആ കുട്ടിയെ ഒരു കലത്തിനടിയില്‍ അടച്ചിട്ടു.നിവെദ്യമെടുത്തു കഴിച്ച ബാലന്‍ സാധാരണ കുട്ടിയല്ലെന്നും സാക്ഷാല്‍ ഭഗവാന്‍ കൃഷ്ണന്‍ ആണെന്നും ഒടുവില്‍ അമ്മ മനസ്സിലാക്കി.അങ്ങനെ കൃഷ്ണനെ അടച്ചിട്ട സ്ഥലം എന്ന അര്‍ത്ഥത്തില്‍ പ്രദേശത്തിന് അടാട്ട് എന്ന സ്ഥലനാമം ഉണ്ടായി എന്നാണു ഐതീഹ്യം.

പ്രതിഷ്ഠ

പരശുരാമന്‍ പ്രതിഷ്ഠ നടത്തിയ ശിവലിംഗവും  കുറൂറമ്മ പൂജിച്ച  വേണുഗോപാല സങ്കല്‍പ്പത്തിലുള്ള കൃഷ്ണനുമാണ് പ്രധാന പ്രതിഷ്ഠകള്‍. ശിവ വിഷ്ണു ക്ഷേത്രമെന്നാണ് ക്ഷേത്രം അറിയപ്പെടുന്നത്.

ഉപദേവതകള്‍

ഗണപതിയാണ് ഇവിടുത്തെ പ്രധാന ഉപദേവന്‍

പ്രധാന വിശേഷ ദിനങ്ങള്‍

ശിവരാത്രിയും അഷ്ടമി രോഹിണിയുമാണ്‌ ഇവിടുത്തെ പ്രധാന ഉത്സവങ്ങള്‍.

ക്ഷേത്ര ദര്‍ശന സമയം

രാവിലെ

5.00 am -12.00 pm

വൈകുന്നേരം

5.00 pm-8.00 pm

ക്ഷേത്രത്തിലേയ്ക്കുള്ള വഴി

തൃശ്ശൂര്‍ -ഗുരുവായൂര്‍- കുന്നംകുളം റോഡില്‍  ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞു അടാട്ട് റോഡിൽ ഏതാനും കിലോമീറ്ററുകൾ സഞ്ചരിച്ചാൽക്ഷേത്രത്തില്‍ എത്തിച്ചേരാം.തൃശ്ശൂര്‍ ശക്തന്‍ ബസ്സ്‌ സ്റ്റേഷനില്‍ നിന്നും ക്ഷേത്രത്തിലേയ്ക്ക് ബസ്സ്‌ സൗകര്യം ലഭിയ്ക്കും.

അടുത്ത റെയില്‍വേ സ്റ്റേഷന്‍- അമല റെയില്‍വേ സ്റ്റേഷന്‍ (2 km )

അടുത്ത പ്രധാന റെയില്‍വേ സ്റ്റേഷന്‍ -തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന്‍ (11 km )

അടുത്ത വിമാനത്താവളം –കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (64  km )

ക്ഷേത്ര മേല്‍വിലാസം

അടാട്ട് മഹാദേവ ക്ഷേത്രം,അടാട്ട് പി.ഓ .തൃശ്ശൂര്‍ ജില്ല 680551