അച്ചന്‍കോവില്‍ ശ്രീധര്‍മശാസ്താ ക്ഷേത്രം
Punalur, Kollam See in Map
Description

കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കില്‍ സ്ഥിതിചെയ്യുന്ന ദേവാലയമാണ് അച്ചന്‍കോവില്‍ ശാസ്താക്ഷേത്രം.
പ്രതിഷ്ഠ
പരശുരാമന്‍ പ്രതിഷ്ഠ നടത്തിയ പൂര്‍ണ പുഷ്‌കലാ സമേതനായ ശാസ്താവാണ് പ്രതിഷ്ഠാ സങ്കല്പം
ഉപദേവതകള്‍
അയ്യപ്പന്റെ പ്രരിവാരങ്ങലായ കറുപ്പസ്വാമി, കറുപ്പായിഅമ്മ, ചേപ്പാറമുണ്ടന്‍, ചേപ്പാണിമാടന്‍, കാളമാടന്‍, കൊച്ചിട്ടാണന്‍ (കൊച്ചിട്ടിനാരായണന്‍), ശിങ്കിലിഭൂതത്താന്‍ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന മൂര്‍ത്തികളുടേതാണ് ഉപദേവതകളില്‍പ്രധാനപ്പെട്ടവ. ചതുര്‍ബാഹുവായ വിഷ്ണുവിന്റെയും ചില ഭഗവതികളുടെയും പ്രതിഷ്ഠകളും നടത്തിയിരിയ്ക്കുന്നു
പ്രത്യേകതകള്‍
ദക്ഷിണേന്ത്യയിലെ ക്ഷേത്രങ്ങളില്‍ ഇവിടുത്തെ രേവതിപൂജയിലെന്നപോലെ ഇത്രയധികം പുഷ്പങ്ങള്‍ അഭിഷേകത്തിനുപയോഗിക്കാറില്ലത്രേ.
വിഷചികിത്സ
വിഷഹാരിയാണ് അച്ചന്‍കോവില്‍ ശാസ്താവെന്നാണ് വിശ്വാസം. ശാസ്താവിന്റെ കൈക്കുമ്പിളില്‍ സൂക്ഷിച്ചിരിക്കുന്ന ചന്ദനമാണ് സര്‍പ്പവിഷത്തിനെതിരെയുള്ള ഔഷധം. അത്താഴപൂജയ്ക്കു ശേഷം രാത്രിയില്‍ അവശ്യമാത്രയില്‍ നടതുറക്കുന്ന അപൂര്‍വ്വ ക്ഷേത്രങ്ങളിലൊന്നാണിത്. വിഷമേറ്റു വരുന്നവര്‍ക്ക് കിഴക്കേ ഗോപുരനടയിലെ മണിയടിച്ച് എപ്പോള്‍ വേണമെങ്കില്‍ പോലും സഹായമഭ്യര്‍ത്ഥിക്കാം. വിഷമേറ്റു വരുന്നവര്‍ക്ക് ശാസ്താവിഗ്രത്തിന്റെ വലതുകൈക്കുമ്പിളിലെ ചന്ദനം തീര്‍ത്ഥത്തില്‍ ചാലിച്ച് നല്‍കും. ചികിത്സാസമയത്ത് ആഹാരത്തിന് കഠിന നിയന്ത്രണമുണ്ട്. ആദ്യദിവസം കടുംചായ മാത്രം. പിന്നീടുള്ള ദിവസം ഉപ്പു ചേര്‍ക്കാത്ത പൊടിയരിക്കഞ്ഞി. ദാഹിക്കുമ്പോള്‍ ക്ഷേത്രക്കിണറ്റിലെ ജലം മാത്രം. വിഷം പൂര്‍ണ്ണമായി മാറിയ ശേഷം മാത്രമേ രോഗിയെ വിട്ടയക്കുകയുള്ളൂ
പ്രധാന ഉത്സവങ്ങള്‍
ധനു ഒന്നു മുതല്‍ പത്തുവരെ നടക്കുന്ന ‘മണ്ഡലപൂജ’ എന്ന ഉല്‍സവവും, മകരത്തിലെ ‘രേവതിപൂജ’ എന്ന പ്രതിഷ്ഠാദിനവുമാണ് ഇവിടുത്തെ മുഖ്യ ഉത്സവങ്ങള്‍.
മണ്ഡലപൂജയില്‍ തേരോട്ടവും രേവതിപൂജയില്‍ പുഷ്പാഭിഷേകവുമാണ് പ്രധാന ചടങ്ങുകള്‍ .
ധനു ഒന്നു മുതല്‍ പത്തു വരെയാണ് ഉത്സവം. ഉത്സവത്തിന് തുടക്കംകുറിച്ചുകൊണ്ടുള്ള കൊടിയേറ്റ് ദിവസം വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ പുനലൂരില്‍നിന്ന് ആഘോഷപൂര്‍വം അച്ചന്‍കോവിലിലെത്തിക്കും.
രഥോത്സവം
മൂന്നാം ഉത്സവദിവസം മുതല്‍ ചെറിയ തേരിന്റെ ആകൃതിയില്‍ നിര്‍മിച്ച ഒരു വാഹനത്തില്‍ വര്‍ണശബളമായ ആടയാഭരണങ്ങളണിഞ്ഞ് വാളും പരിചയും കൈയിലേന്തിയുളള ശാസ്താവിന്റെ വിഗ്രഹം വഹിച്ചുകൊണ്ടുള്ള എഴുന്നള്ളത്തു നടക്കുന്നു. ഇതിന് ‘മണികണ്ഠമുത്തയ്യസ്വാമിയുടെ എഴുന്നള്ളത്ത്’ എന്നാണ് പറഞ്ഞുവരുന്നത്. ഒമ്പതാമുത്സവത്തിന് ചക്രങ്ങള്‍ ഘടിപ്പിച്ച വലിയ രഥത്തിലാണ് എഴുന്നള്ളത്ത്.ഉത്സവനാളുകളിലുള്ള ചമ്രം എഴുന്നള്ളത്തും കറുപ്പന്‍തുള്ളലും പ്രത്യേക ചടങ്ങാണ്. തമിഴ്‌നാട്ടിലെ ആചാരവുമായി സാമ്യമുള്ള രഥോത്സവം ഒമ്പതാം ഉത്സവത്തിനാണ്
പ്രധാന വഴിപാടുകള്‍
നീരാജനം, മുഴുക്കാപ്പ്, മണ്ഡലചിറപ്പ്, അന്നദാനം, പുഷ്പാഭിഷേകം. പ്രത്യേക വഴിപാട്: വരുണപ്രീതിക്കായി അരി നനച്ചിടുക എന്നത് പ്രത്യേക വഴിപാടാണ്. ഇഷ്ടകാര്യ ലബ്ദിക്കു വേണ്ടിയാണ് ഈ വഴിപാട്.
ക്ഷേത്രത്തിലേയ്ക്കുള്ള വഴി
കുളത്തൂപ്പുഴ, ആര്യങ്കാവ്, ചെങ്കോട്ട വഴിയും (ചെങ്കോട്ട നിന്നു 30 കി.മീ), കൊല്ലത്തുനിന്ന് കൊട്ടാരക്കര, പുനലൂര്‍, അലിമുക്ക് വഴിയും (പുനലൂരില്‍ നിന്നു 48 കി.മീ) എത്തിച്ചേരാം. തമിഴ്‌നാട്ടില്‍നിന്നു തെങ്കാശി, ചെങ്കോട്ട പന്‍പൊഴി, കുംഭാവുരുട്ടി വഴി വഴിയും ,കോന്നിയില്‍ നിന്നുംധ39 സാപ സഞ്ചരിച്ചാല്‍ ക്ഷേത്രത്തിലേയ്ക്ക് എത്തിച്ചേരാം.
അടുത്ത റെയില്‍വേസ്‌റ്റേഷന്‍ പുനലൂര്‍ റെയില്‍വേ സ്‌റ്റേഷന്‍[72 km]

അടുത്ത വിമാനത്താവളം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം -[ 102 km]

വിലാസം: സബ് ഗ്രൂപ്പ് ഓഫീസര്‍, അച്ചന്‍കോവില്‍ ദേവസ്വം, അച്ചന്‍കോവില്‍ പി.ഒ., പുനലൂര്‍691509
+914712321132