ചേര്‍പ്പ്‌ ഭഗവതി ക്ഷേത്രം
Thrissur District, Kerala See in Map
Description

 

തൃശ്ശൂര്‍ ജില്ലയില്‍ നഗരത്തില്‍ നിന്നും 11 കിലോമീറ്റര്‍ തെക്ക് മാറി തൃശ്ശൂര്‍-തൃപ്പയാര്‍ പാതയില്‍ സ്ഥിതി ചെയ്യുന്ന അതിപുരാതനമായ ഭഗവതി ക്ഷേത്രമാണ് ചേര്‍പ്പ്‌ ഭഗവതി ക്ഷേത്രം. വൈഷ്ണവാംശ ജാതനായ പരശുരാമന്‍ പ്രതിഷ്ഠ നടത്തിയ നൂറ്റിയെട്ട് ദുര്‍ഗ്ഗാലയങ്ങളില്‍ പ്രാധാന്യമേറിയതാണീ ക്ഷേത്രം .ചേര്‍പ്പ്‌ പടിഞ്ഞാട്ടു മുറിയുടെ മനോഹരമായ പശ്ചാത്തലത്തിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിയ്ക്കുന്നത്.ആയിരക്കണക്കിന് വര്‍ഷത്തെ പഴക്കമാണ് ക്ഷേത്രത്തിനുള്ളത്.രണ്ടായിരം വര്‍ഷത്തിലേറെയായി പ്രസിദ്ധമായ പെരുവനം പൂരത്തിന് ആതിഥ്യം വഹിയ്ക്കുന്നു.കൂടാതെ 1400 വര്‍ഷത്തിലേറെയായി ആറാട്ടുപുഴ ദേവ മേളയിലും പങ്കാളിയാണ്.കൂടാതെ നൂറ്റാണ്ടുകളായി യജുര്‍വേദ പ്രചാരണ കേന്ദ്രവും കൂടിയാണിത്.

ക്ഷേത്ര ചരിത്രം

പരശുരാമന്‍ കേരളത്തെ കന്യാകുമാരി മുതല്‍ ഗോകര്‍ണ്ണം വരെയുള്ള കേരളത്തെ  64 ഗ്രാമങ്ങളായി വിഭജിച്ചതില്‍ ഏറ്റവും പ്രാധാന്യമേറിയതും വലിപ്പമുള്ളതുമാണ് പെരുവനം ഗ്രാമം.പെരുവനം ക്ഷേത്രത്തിലെ ഇരട്ടയപ്പനാണ് പ്രഥമന്‍.തിരുവിളക്ക് ശാസ്താവാണ്‌ ഗ്രാമത്തിന്റെ പരദേവതയും സംരക്ഷകനും.ചേര്‍പ്പ്‌ ഭഗവതി കുട്ടികളില്‍ വളരെ സ്നേഹവും വാത്സല്യവും ചൊരിയുന്നു എന്നാണ് വിശ്വാസം.

പ്രതിഷ്ഠ

ശാന്തി ദുര്‍ഗ്ഗാ ഭാവത്തിലാണ് പ്രതിഷ്ഠ.മാതൃ ഭാവത്തിന്റെ സമസ്ത ഭാവങ്ങളും ഇവിടെ സമ്മേളിയ്ക്കുന്നു.ഒരേസമയം ശക്തിയായും ,ലക്ഷ്മീ ദേവിയും,സരസ്വതീ ദേവിയും ലക്ഷ്മീ ദേവിയായും ഭക്ത ജനങ്ങള്‍ക്ക്‌ സമസ്തൈശ്വര്യങ്ങളും നല്‍കി വാണരുളുന്നു.

ഉപദേവതകള്‍

ദേവി ഭഗവതി.ഗണപതി, ശ്രീകൃഷ്ണന്‍,ഭൂമീ ദേവി എന്നിവയാണ് പ്രധാന ഉപദേവ പ്രതിഷ്ഠകള്‍

പ്രധാന വഴിപാടുകള്‍

ചതുശ്ശതം,നെയ്പ്പായസം ,നിറമാല .ഭൂമീ പൂജ,നവപ്രദിക്ഷിണം,മുറജപം എന്നിവയാണ് ഇവിടുത്തെ പ്രധാന വഴിപാടുകള്‍

പ്രധാന വിശേഷ ദിനങ്ങള്‍

എല്ലാ വര്‍ഷവും മീന മാസത്തിലെ അശ്വതി നക്ഷത്രത്തില്‍ നടത്തുന്ന അശ്വതി വേല ,പെരുവനം പൂരം ,ആറാട്ടുപുഴ പൂരം,പ്രതിഷ്ഠ ദിനം, നവരാത്രി,തിരുവോണം പൂജ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആഘോഷങ്ങള്‍

ക്ഷേത്ര ഭരണം

കിടങ്ങാട്ട്മന ,ചിറ്റൂര്‍മന,പടിഞ്ഞാറേട്ട്മന,അമ്പലപ്പിള്ളി മന,പഴേടത്ത്മന എന്നീ അഞ്ചു ഊരാള കുടുബത്തിന്റെ കീഴിലാണ് ക്ഷേത്ര ഭരണം.പ്രമുഖ യജുര്വേഞദ പ്രചാരണ കേന്ദ്രവും കൂടിയാണ് ക്ഷേത്രം.

ക്ഷേത്ര ദര്‍ശന സമയം

രാവിലെ

6.00 a.m. to 11.00 am

വൈകുന്നേരം

4.00 p.m. to 8.30 p.m.

സമീപത്തുള്ള മറ്റ്  പ്രധാന ക്ഷേത്രങ്ങള്‍

പ്രസിദ്ധ ശിവ ക്ഷേത്രമായ പെരുവനം മഹാദേവ ക്ഷേത്രം ഇവിടെ നിന്നും ഒരു കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നു.

ക്ഷേത്രത്തിലേയ്ക്കുള്ള വഴി

തൃശ്ശൂര്‍ ജില്ലയില്‍ നഗരത്തില്‍ നിന്നും 11 കിലോമീറ്റര്‍ തെക്ക് മാറി തൃശ്ശൂര്‍-തൃപ്പയാര്‍ പാതയില്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നു.

അടുത്ത റെയില്‍വേ സ്റ്റേഷന്‍- തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന്‍ ക്ഷേത്രത്തില്‍ നിന്നും 11 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നു.

അടുത്ത വിമാനത്താവളം –കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം ക്ഷേത്രത്തില്‍ നിന്നും 59 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നു.

ക്ഷേത്ര മേല്‍വിലാസം

ചേര്‍പ്പ്‌ ഭഗവതി ക്ഷേത്രം,ചേര്‍പ്പ്‌ പടിഞ്ഞാറ്മുറി,തൃശ്ശൂര്‍-680573

ഫോണ്‍:0487-2341151