ഗുരുവായൂര്‍ തിരുവെങ്കിടചലാപതി ക്ഷേത്രം
Thrissur District, Kerala See in Map
Description

തൃശ്ശൂര്ജില്ലയില്‍  ക്ഷേത്ര നഗരിയായ ഗുരുവായൂരില് ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് ഒരു കിലോമീറ്റർ കിഴക്കുമാറി റെയിൽവേ സ്റ്റേഷന്റെ എതിർവശത്ത്  സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് ഗുരുവായൂര്‍  ‘കേരള തിരുപ്പതി എന്നറിയപ്പെടുന്ന ഗുരുവായൂര്തിരുവെങ്കടാചലാപതി ക്ഷേത്രം . അദ്വൈദാചാര്യനായ ഉപജ്ഞാതാവായ രാമാനുജാചാര്യരാണെന്ന് വിശ്വസിച്ചുവരുന്നു. ക്ഷേത്രമിരിയ്ക്കുന്ന സ്ഥലത്തിന്റെ പേര് തിരുവെങ്കടംഎന്നാണ്. മഹാവിഷ്ണുവിന്റെ മറ്റൊരു ഭാവമായ തിരുവെങ്കിടചലാപതിയാണ് പ്രധാന പ്രതിഷ്ഠ      

ഐതീഹ്യം

അദ്വൈദാചാര്യനായശ്രീ രാമാനുജാചാര്യർ തന്റെ ദേശാന്തര സഞ്ചാരത്തിനിടയിൽ ക്ഷേത്രനഗരമായ ഗുരുവായൂരിലും വരാനിടയായി. അന്ന് അവിടെ പ്രധാന ക്ഷേത്രമായ ശ്രീകൃഷ്ണക്ഷേത്രം മാത്രമേ ഉണ്ടായിരുന്നുള്ളൂ. തന്റെ ഇഷ്ടദേവനായ വെങ്കടാചലപതിയെ കേരളത്തിൽ പ്രതിഷ്ഠിയ്ക്കാൻ ആഗ്രഹിച്ച അദ്ദേഹം ഇന്ന് ക്ഷേത്രക്കുളം സ്ഥിതിചെയ്യുന്ന സ്ഥാനത്തിരുന്ന് തപസ്സ് ചെയ്യുകയും തുടർന്ന് ഭഗവാന്റെ അനുമതിയനുസരിച്ച് തിരുപ്പതിയിൽ നിന്നുതന്നെ വിഗ്രഹം കൊണ്ടുവന്ന് ഇവിടെ പ്രതിഷ്ഠിയ്ക്കുകയും ചെയ്തുവെന്നാണ് ഐതീഹ്യം.

ചരിത്രം

1974 –ഇല്പ്രസിദ്ധ ജ്യോതിഷ പന്ധിതനായ പുതുശ്ശേരി വിഷ്ണു നമ്പൂതിരിയുടെ നേതൃത്തത്തില്നടത്തിയ പ്രശ്ന ചിന്തയിലാണ് വേങ്കിടചലാപതിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത് .ആയിരത്തിലേറെ വര്ഷങ്ങള്ക്കു മുമ്പ് തിരുപ്പതിയില്നിന്ന് ഗുരുവായൂര്ശ്രീ കൃഷ്ണ ക്ഷേത്രത്തില്‍  എത്തിച്ചേര്ന്നു . തന്റെ ഇഷ്ടദേവനായ വെങ്കടാചലപതിയെ കേരളത്തിൽ പ്രതിഷ്ഠിയ്ക്കാൻ ആഗ്രഹിച്ച അദ്ദേഹം ഇന്ന് ക്ഷേത്രക്കുളം സ്ഥിതിചെയ്യുന്ന സ്ഥാനത്തിരുന്ന് തപസ്സ് ചെയ്യുകയും തുടർന്ന് ഭഗവാന്റെ അനുമതിയനുസരിച്ച് തിരുപ്പതിയിൽ നിന്നുതന്നെ വിഗ്രഹം കൊണ്ടുവന്ന് ഇവിടെ പ്രതിഷ്ഠിയ്ക്കുകയും ചെയ്തു. ആചാര്യന് അദ്വൈദാചാര്യനായ    ഭഗവതിയെ നാട്ടുകാർ തട്ടകത്തമ്മയായി ഇന്നും ആരാധിച്ചുപോരുന്നു.ടിപ്പു സുൽത്താൻ മലബാർ ആക്രമിച്ചപ്പോൾ സാമൂതിരിയുടെ തെക്കൻ അതിർത്തിപ്രദേശമായിരുന്ന ഗുരുവായൂരിലും ആക്രമണമുണ്ടായി. പ്രധാന ക്ഷേത്രമായ ഗുരുവായൂര്‍  ശ്രീകൃഷ്ണക്ഷേത്രമൊഴികെ അവിടെയുണ്ടായിരുന്ന മിക്ക ക്ഷേത്രങ്ങളും തകർക്കപ്പെട്ടു. വെങ്കടാചലപതിക്ഷേത്രവും അക്കൂട്ടത്തിലുണ്ടായിരുന്നു. ടിപ്പുവിന്റെ പടയാളികൾ കൃഷ്ണശിലാനിർമ്മിതമായിരുന്ന പഴയ വെങ്കടാചലപതിവിഗ്രഹത്തിന്റെ തലയും വലത്തെ കൈകളും വെട്ടിമാറ്റി. എന്നാൽ ഭഗവതിവിഗ്രഹം യാതൊരു കുഴപ്പവുമില്ലാതെ രക്ഷപ്പെട്ടു. അങ്ങനെ കുറേക്കാലം ക്ഷേത്രം ഭഗവതിക്ഷേത്രമായി അറിയപ്പെട്ടു. അംഗഭംഗം സംഭവിച്ച വെങ്കടാചലപതിവിഗ്രഹം പലർക്കും ഒരു ദുഃഖചിത്രമായി കുറേക്കാലം ക്ഷേത്രത്തിൽ തന്നെ കഴിഞ്ഞു. ആരുടേതാണ് വിഗ്രഹമെന്ന് ആർക്കും തിരിച്ചറിയാൻ കഴിഞ്ഞില്ല.തുടര്ന്ന് . തുടർന്ന് തിരുപ്പതിയിലെത്തിയ നാട്ടുകാർ അന്നത്തെ പെരിയ ജീയർസ്വാമികളുടെ അനുഗ്രഹാശിസ്സുകളോടെ ഒരു വിഗ്രഹം വാങ്ങുകയും ദക്ഷിണേന്ത്യയിലെ എല്ലാ പ്രധാന ക്ഷേത്രങ്ങളിലും എഴുന്നള്ളിച്ച് ഗുരുവായൂരിലെത്തിയ്ക്കുകയും. ക്ഷേത്രം പുനനുദ്ധരിച്ച ക്ഷേത്രത്തില്പ്രതിഷ്ഠ നടത്തുകയും ചെയ്തു.1977 ജൂൺ 20-ന് മിഥുനമാസത്തിലെ പൂയം നാളിൽ തിരുവെങ്കടാചലപതിഭഗവാന്റെ വിഗ്രഹം ശ്രീകോവിലിൽ പ്രതിഷ്ഠിച്ചു. അന്നത്തെ ഗുരുവായൂർ വലിയ തന്ത്രിയായിരുന്ന യശഃശരീരനായ പുഴക്കര ചേന്നാസ് പരമേശ്വരൻ നമ്പൂതിരിപ്പാടാണ് പ്രതിഷ്ഠാകർമ്മം നിർവ്വഹിച്ചത്. എല്ലാറ്റിനും ചുക്കാൻ പിടിയ്ക്കാൻ ഗുരുവായൂർ ക്ഷേത്രത്തിലെ പാരമ്പര്യാവകാശിയായിരുന്ന യശഃശരീരനായ തിരുവെങ്കടം വാര്യത്ത് രാമചന്ദ്രവാര്യരുമുണ്ടായിരുന്നു.ശേഷം ക്ഷേത്രം പ്രസിദ്ധിയിലേയ്ക്കുയര്ന്നു.ക്ഷേത്ര ഭരണത്തിനായി പിന്നീട് കമ്മിറ്റി രൂപികരിച്ചു  ക്ഷേത്രഭരണത്തിന് ഒരു കമ്മിറ്റിയും നിലവിൽ വന്നു. ഇന്ന് വളരെ നല്ല രീതിയിലാണ് മുന്നോട്ട് പോയിക്കൊണ്ടിരിയ്ക്കുന്നത്. ഗുരുവായൂരിൽ വരുന്ന നിരവധി ഭക്തർ ഇവിടെയും ദര്ശനം നടത്തുന്നു.

ക്ഷേത്ര വിവരണം.

ഗുരുവായൂര്റെയില്വേ സ്റ്റേഷന് പിറകു വശത്തായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.ക്ഷേത്രത്തിനു മുന്വശത്തായി ഒരു ആല്മരവും സമീപത്തായി ഒരു ദുര്ഗ്ഗാ ക്ഷേത്രവും സ്ഥിതി ചെയ്യുന്നു.അതിനടുത്തായി ക്ഷേത്രം വക കല്യാണമന്ധപം സ്ഥിതി ചെയ്യുന്നു.അടുത്തകാലത്തായി പടിഞ്ഞാറേ നടയില്കമനീയമായ ഇരുനില ഗോപുരം പണിതീര്ത്തിട്ടുണ്ട്. തെക്കേ വാതിലിനടുത്ത് പ്രത്യേകം ശ്രീകോവിലിൽ രാമാനുജാചാര്യരുടെ പ്രതിഷ്ഠയുണ്ട്.കിഴക്കുഭാഗത്ത് കൊടിമരവും വലിയ ബലിക്കല്ലുമുണ്ട്. ഭഗവദ്വാഹനമായ ഗരുഡനെ. കൊടിമരത്തിനപ്പുറത്തുള്ള ബലിക്കല്ല് കാഴ്ചയിൽ വളരെ ചെറുതാണ്. അതിനാൽ പുറത്തുനിന്ന് നോക്കിയാൽ തന്നെ ഭഗവദ്വിഗ്രഹം കാണാൻ സാധിയ്ക്കും. കിഴക്കേ ഗോപുരത്തിനപ്പുറം കൊടുംകാടാണ്. അവിടെനിന്ന് അല്പം മാറി ക്ഷേത്രക്കുളം സ്ഥിതിചെയ്യുന്നു.പ്രത്യേകം        മതിലകത്താണ് നാഗദൈവങ്ങളുടെയും ബ്രഹ്മരക്ഷസ്സിന്റെയും പ്രതിഷ്ഠകളുള്ളത്. തെക്കുപടിഞ്ഞാറുഭാഗത്ത് പ്രദക്ഷിണവഴിയ്ക്കുള്ളിൽ അയ്യപ്പസ്വാമിയുടെ പ്രതിഷ്ഠയോടുകൂടിയ ശ്രീകോവിലും കാണാം. ഇവയ്ക്ക് പുറകിലാണ് പാട്ടമ്പലം. തിരുവെങ്കടത്തമ്മയുടെ കളമെഴുത്തും പാട്ടും നടക്കുന്ന സ്ഥലം എന്ന അർത്ഥത്തിലാണ് പാട്ടമ്പലം പണിതിരിയ്ക്കുന്നത്ചതുരാകൃതിയിൽ തീർത്ത ഇരുനില ശ്രീകോവിലാണ് ക്ഷേത്രത്തിലുള്ളത്.. കരിങ്കല്ലിൽ തീർത്ത ശ്രീകോവിലിന്റെ ഇരുനിലകളും ചെമ്പുമേഞ്ഞിട്ടുണ്ട്. മുകളിൽ സ്വർണ്ണത്താഴികക്കുടം നിര്മ്മിച്ചിട്ടുണ്ട്. ശ്രീകോവിലിനകത്ത് രണ്ട് മുറികളാണ്.കൂടാതെ നമസ്കാര മന്ധപവും നിര്മ്മിച്ചിട്ടുണ്ട്.ഇവയാണ് ക്ഷേത്ര കാഴ്ച.

പ്രതിഷ്ഠ

മഹാവിഷ്ണുവിന്റെ മറ്റൊരു ഭാവമായ വെങ്കിടചലാപതിയാണ്  പ്രധാന പ്രതിഷ്ഠ .ചതുർബാഹുവായ ഭഗവാൻ പുറകിലെ വലതുകയ്യിൽ സുദർശനചക്രവും പുറകിലെ ഇടതുകയ്യിൽ പാഞ്ചജന്യം ശംഖും ധരിച്ച രീതിയില്‍ . വലതുകൈ അഭയമുദ്രാങ്കിതയോടെ . മുന്നിലെ ഇടതുകൈ ഇടത്തെ തുടയോട് ചേര്‍ത്ത് വച്ചിരിയ്ക്കുന്ന രീതിയില്‍ പ്രതിഷ്ഠ നടത്തിയിരിയ്ക്കുന്നു .തിരുവെങ്കിടത്തമ്മ എന്ന് ഭക്ത ജനങ്ങള്‍ വിളിയ്ക്കുന്ന ഭദ്രകാളിയാണ് മറ്റൊരു പ്രതിഷ്ഠ.

ഉപദേവതകള്

ഗണപതി അയ്യപ്പന്‍,രക്ഷസ്സ്,രാമാനുജാചാര്യന്‍ ,നാഗദൈവങ്ങള്‍ ,സരസ്വതി ദേവി,തുടങ്ങിയവയാവിടുത്തെ പ്രധാന ഉപദേവതകള്‍.

പ്രധാന വഴിപാടുകള്‍

ഗണപതി ഹോമം ,ബ്രഹ്മ കലശം(തിരുവെങ്കിട ചലാപതി),ദ്രവ്യകലശം(ദേവി )അന്നദാനം,ഭഗവതി സേവ ഗുരുതി,സര്‍പ്പബലി,കലശക്കുടം(ചെമ്പ്.വെള്ളി )സമര്‍പ്പിയ്ക്കള്‍ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന വഴിപാടുകള്‍.

 

പ്രധാന വിശേഷ ദിനങ്ങള്

ബ്രഹ്മോത്സവം,മകരച്ചൊവ്വ,നവരാത്രി,മണ്ഡലകാലം,മേടവിഷുഎന്നിവയാണിവിടുത്തെ പ്രധാന വിശേഷങ്ങള്‍ .

മകരച്ചൊവ്വ                      –         മകരമാസത്തിലെ ആദ്യ ചൊവ്വ     (ജനുവരി )

വിഷു വേല                         –   ഏപ്രില്‍ 14-15

ഉത്സവം ,കലശാരംഭം      –     മേടത്തിലെ പുണര്‍തം (ഏപ്രില്‍,മേയ് )ആദ്യദിനം

ഉത്സവ ബലി                          –  നാലാം ദിവസം

പള്ളിവേട്ട                              –    അഞ്ചാം ദിവസം

കര്‍ക്കിടക പൂജ                 –    (ജൂലായ്‌ ,ആഗസ്റ്റ്‌ , )

നവരാത്രി                            –   കന്നിമാസം  (സെപ്തംബര്‍ ഒക്ടോബര്‍ )

പാന                                      –   വൃശ്ചികം 1 മുതല്‍ ധനുമാസം 11 വരെ  (നവംബര്‍ ഡിസംബര്‍ )

അയ്യപ്പന്‍ വിളക്ക്          –   ഡിസംബര്‍ 15

ദര്‍ശന സമയം

രാവിലെ -4.30 am  -11.30 am

വൈകുന്നേരം

5.00 pm -8.00 pm

ക്ഷേത്രത്തിലേയ്ക്കുള്ള വഴി

ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ 1 കിലോമീറ്റര്‍ കിഴക്കുമാറി  കിഴക്കുമാറി റെയിൽവേ സ്റ്റേഷന്റെ എതിർവശത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . റെയിൽവേ ഗേറ്റിന് സമീപമുള്ള വഴിയിലൂടെ ഏതാണ്ട് 500 മീറ്റർ സഞ്ചരിച്ചാൽ യഥാക്രമം ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്തെത്താം.

അടുത്ത റെയില്‍വേ സ്റ്റേഷന്‍- ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷന്‍ ക്ഷേത്രത്തിനു സമീപമായി സ്ഥിതി ചെയ്യുന്നു.

അടുത്ത വിമാനത്താവളം –കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം 80 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നു

ക്ഷേത്ര മേല്വിലാസം

തിരുവെങ്കിടചലാപതി ക്ഷേത്രം ഗുരുവായൂര്‍ ,തൃശ്ശൂര്‍ജില്ല- 680101

ഫോണ്‍:0487-255394