ഇരമത്തൂര്‍ ശ്രീ ആദിച്ചവട്ടം സൂര്യ ക്ഷേത്രം


Description
ആലപ്പുഴ ജില്ലയില്‍ മാവേലിക്കര താലൂക്കില്‍ മാന്നാറില്‍ ഇരമത്തൂരില്‍ സ്ഥിതി ചെയ്യുന്ന അതിപുരാതനമായസൂര്യ ക്ഷേത്രമാണ് ഇരമത്തൂര്‍. ആദിച്ചവട്ടം സൂര്യ ക്ഷേത്രം .ഭാരതത്തിലെ അതിപ്രശസ്തമായ സൂര്യക്ഷേത്രങ്ങളില്‍ ഒന്നാണ് ഇരമത്തൂര്‍ സൂര്യക്ഷേത്രം. സമീപത്തുളള ക്ഷേത്രങ്ങളുടെ പഴക്കമനുസരിച്ച് ഇവിടുത്തെ ക്ഷേത്രം പതിമൂന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതാണെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. ചരിത്രപരമായി തെളിവുകള്‍ ഒന്നും ലഭ്യമല്ല. കേരളത്തില്‍ അപൂര്‍വ്വമാണ് ആദിത്യ പ്രതിഷ്ഠ പ്രാധാന മൂര്‍ത്തിയായുള്ള ക്ഷേത്രങ്ങള്‍ കോട്ടയം ജില്ലയില്‍ ആദിത്യപുരത്ത് സ്ഥിതി ചെയ്യുന്ന ആദിത്യപുരം സൂര്യ ക്ഷേത്രമാണ് മറ്റൊരു പ്രധാന സൂര്യ ക്ഷേത്രം.
ഐതീഹ്യം
വരരുചി പുത്രനായ നാറാണത്തു ഭ്രാന്തന്‍ തന്‍റെ ദേശസഞ്ചാരത്തിനിടെ. ഈ പ്രദേശത്ത് എത്തിചേര്‍ന്നിരുന്നതായും. അദ്ദേഹത്തിന്‍റെ ഉപാസനാ മൂര്‍ത്തിയായിട്ടുളള സൂര്യദേവക്ഷേത്രം ഉണ്ടായിരുന്നതിനാല്‍ അദ്ദേഹം ഇവിടെ താമസിച്ചിരുന്നു എന്ന ഐതീഹ്യം. അതിനുളള തെളിവുകളായി സൂര്യക്ഷേത്രത്തിന്‍റെ അല്പം അകലെ തെക്കുകിഴക്കുഭാഗത്ത് അതിവിപുലമായ ഒരു കുളവും, കുന്നും ഇപ്പോഴും ഉണ്ട്. ചുറ്റുവട്ടം താമസിച്ചിരുന്നവരുടെ കയ്യേറ്റം മൂലം കുന്നും കുളത്തിന്‍റെ കുറെ ഭാഗങ്ങളും നഷ്ടപ്പെട്ടു എന്നാല്‍ ഒരു ഏക്കറിലധികം വരുന്ന നാറാണത്തുകുളം എന്നപേരില്‍ തന്നെ ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമ പഞ്ചായത്ത് കരിങ്കല്‍ സംരക്ഷിണ ഭിത്തി നിര്‍മ്മിച്ച് സംരക്ഷിച്ചിരിക്കുന്നു. ഈ പ്രദേശത്തെ വീടുകളുടെ പേരും നാറാണത്തുകുന്നേല്‍ എന്നും കുളത്തിന് നാറാണത്തുകുളം എന്നും ഇപ്പോഴും അറിയപ്പെടുന്നത്.നാറാണത്തു ഭ്രാന്തന്‍ ഇവിടെ താമസിക്കുകയും കുളത്തില്‍ നിന്നും മീന്‍ പിടിച്ച ഭക്ഷിച്ച്, സൂര്യദേവനെ ഉപാസിച്ച് ജീവിച്ചിരുന്നു. ഈ സമയത്ത് അമ്പലപ്പുഴ ക്ഷേത്രത്തില്‍ ശ്രീകൃഷ്ണ പ്രതിഷ്ഠ നടന്നതായും പ്രതിഷ്ഠ ഉറയ്ക്കാതെ വരികയും തുടര്‍ന്ന പ്രശ്നവിധിപ്രകാരം നാറാണത്തു ദേവനെ കൂട്ടികൊണ്ടുപോയി, അദ്ദേഹം വെറ്റില മുറുക്കി തുപ്പി (താമ്പൂലം) ഇരി കൃഷ്ണാ എന്നു പറഞ്ഞ് പ്രതിഷ്ഠ ഉറപ്പിച്ചതായും ഐതീഹ്യം, താമ്പൂലപ്പുഴ ലോപിച്ച് പിന്നീട് അമ്പലപ്പുഴയായി എന്നും വിശ്വാസം.
പ്രതിഷ്ഠ
വെണ്‍പവിഴ ശിലയില്‍ നിര്‍മ്മിച്ച മൂന്നടി ഉയരമുള്ള ചതുര്‍ ബാഹുവായ സൂര്യ ദേവനാണ് പ്രധാന പ്രതിഷ്ഠ.
ഇവിടെ ഉപദേവ പ്രതിഷ്ഠകളില്ല.
ചരിത്രം
സൂര്യക്ഷേത്രത്തില്‍ കൊടിയേറി ഉത്സവം നടന്നീട്ടുളളതിന്‍റെ അടയാളങ്ങള്‍ കാണുന്നുണ്ട്. ബലിക്കല്ലുകളും അഷ്ടദിക്ക്പാലകര്‍ക്ക് തൂവുന്ന കല്ലുകള്‍ ശീവേലിക്കല്ലുകള്‍ ക്ഷേത്രത്തിനു ചുറ്റും ഉണ്ട്. എന്നാല്‍ ഉപദേവതാ പ്രതിഷ്ഠകളില്ല. ദേവപ്രശ്നത്തില്‍ നാറാണത്തു ദേവന്‍റെ സാന്നിദ്ധ്യം ഉളളതായി ദേവപ്രശ്നത്തില്‍ പണ്ഡിതന്മാര്‍ സ്ഥിതികരിച്ചിട്ടുണ്ട്.
ക്ഷേത്ര തന്ത്രം
അടിമുറ്റത്ത് മഠത്തിനാണ് ക്ഷേത്ര തന്ത്രം.ഇപ്പോള്‍ ബ്രഹ്മശ്രീ സുരേഷ് നമ്പൂതിരിപ്പാടാന് തന്ത്ര സ്ഥാനീയന്‍.
പ്രധാന വിശേഷ ദിനങ്ങള്‍
സൂര്യക്ഷേത്രത്തില്‍ നവകം
ആദിത്യപൊങ്കാല – മേടം 10 – (തുടര്‍ന്ന 6 ദിവസം പറയ്ക്ക് എഴുന്നെള്ളിപ്പ് ഉത്സവം)
വിഷു – പത്താമുദയം
വൃശ്ചികം 1-7 സൂര്യക്ഷേത്രത്തില്‍ സപ്താഹം
ആട്ടവിശേഷം – വിശേഷാല്‍ പൂജകളും എല്ലാവര്‍ഷവും വൃശ്ചികം 1 -മുതല്‍ 7 വരെ സപ്താഹ യജ്ഞ പാരായണവും, മേടമാസത്തിലെ പത്താമുദയ നാളില്‍ ആദിത്യപൊങ്കാല – ലക്ഷാര്‍ച്ചന – ഇവ അതീവ പ്രാധാന്യത്തോടുകൂടി സൂര്യക്ഷേത്രത്തില്‍ നടന്നു വരുന്നു. എല്ലാ മലയാളമാസവും ഒന്നാം തീയതി അഷ്ടദ്രവ്യ ഗണപതിഹോമം, ശനീശ്വരപൂജയും എല്ലാമലയാള മാസത്തിലെ അവസാന ശനിയാഴ്ചയും, രാഹുര്‍പൂജ എല്ലാ മലയാള മാസത്തിലെ അവസാനത്തെ ഞായറാഴ്ചയും നടന്നുവരുന്നു.
പ്രധാന വഴിപാടുകള്‍
ദുഃഖ ഹരണ സൂര്യനാരായണ പൂജ ( കാര്യസിദ്ധി പൂജ)
( ആദിത്യസഹസ്രനാമ സ്തോത്രം ജപം)
ഭഗവാന്‍റെ തിരുസന്നിധിയില്‍ അതിവിശിഷ്ടമായ ദുഃഖഹരണ പൂജയില്‍ നാടിന്‍റെ നാനാദേശത്തുനിന്നും നിരവധി ഭക്തജനങ്ങള്‍ എത്തിചേരുന്നതും. അത്ഭുതകരമായ ഫലസിദ്ധി ഉണ്ടായിക്കൊണ്ടിരിക്കുന്നതുമായ സൂര്യനാരായണ പൂജ വര്‍ഷങ്ങളായി നടന്നുവരുന്നു. എല്ലാ മലയാള മാസവും ആദ്യത്തെ ഞായറാഴ്ച രാവിലെ 7 മൂതല്‍ 9 വരെ ആചാര്യ കൊല്ലം (മാമി) പൊന്നമ്മാളുടെ മുഖ്യകാര്‍മ്മികത്തില്‍ നടന്നുവരുന്നു.
സന്താനലബ്ദ്ധി, വിവാഹതടസ്സം, ഉദ്യോഗലബ്ദ്ധി, ഋണമുക്തി, വ്യവസായ അഭിവൃദ്ധി, വിദ്യാതടസ്സം, രോഗമുക്തിക്കും ഈ പൂജ അത്യന്തം ഫലസിദ്ധിയുളളതാകുന്നു. ഈ പൂജയില്‍ പങ്കെടുക്കുന്ന ഭക്തജനങ്ങള്‍ ഒരു ദിവസത്തെ വ്രതം എടുത്തിരിയ്ക്കണം. 21 മാസം പൂജയില്‍ പങ്കെടുത്ത പുഷ്പാഭിഷേകം ദര്‍ശിച്ച് തൊഴുത് സൂര്യഭഗവാന്‍റെ ലോക്കറ്റ് സ്വീകരിച്ച് ഭഗവാന്‍റെ അനുഗ്രഹം വാങ്ങുമ്പോള്‍ സര്‍വ്വ ഐശ്വര്യങ്ങളും ഉദ്ദിഷ്ട കാര്യങ്ങളും സാധിക്കുന്നതായി ഭക്തജനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
പൂജകള്‍
രാവിലെ
5 .00am – പള്ളിയുണര്‍ത്തല്‍
5.30 – നടതുറക്കല്‍, അഭിഷേകം, നിത്യപൂജ
9.30 am – നിവേദ്യ പൂജ
10.00am -നട അടയ്ക്കല്‍
വൈകിട്ട്
5.30 pm – നടതുറക്കല്‍
6.45 pm – ദീപാരാധന
7.00 – അത്താഴപൂജ
7.30 pm -നട അടയ്ക്കല്‍
ക്ഷേത്രത്തിലേയ്ക്കുള്ള വഴി
ആലപ്പുഴ ജില്ലയില്‍ മാവേലിക്കരയില്‍ നിന്നും പത്തനംതിട്ടയിലെ തിരുവല്ലയില്‍ നിന്നും 10 കിലോമീറ്റര്‍ അകലമുണ്ട് ക്ഷേത്രത്തിലേയ്ക്ക്.തിരുവല്ല-മാവേലിക്കര പാതയില്‍ മാന്നാറില്‍ ഇറങ്ങി അവിടെനിന്നും 1 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇരമത്തൂരിലുള്ള ക്ഷേത്രത്തിലെത്തിച്ചേരാം.മാവേലിക്കര ഭാഗത്ത്‌നിന്ന് വരുന്നവര്‍ മാവേലിക്കര -തിരുവല്ല പാതയില്‍ മാന്നാറില്‍ ഇറങ്ങി അവിടെനിന്നും ക്ഷേത്രത്തിലെത്താം.
അടുത്ത റെയില്‍വേ സ്റ്റേഷന്‍- തിരുവല്ല റെയില്‍വേ സ്റ്റേഷന്‍ ക്ഷേത്രത്തില്‍ നിന്നും 10 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നു.മാവേലിക്കര റെയില്‍വേ സ്റ്റേഷനില്‍ നിന്നും പത്ത് കിലോമീറ്റര്‍ അകലമുണ്ട് ക്ഷേത്രത്തിലേയ്ക്ക്.
അടുത്ത വിമാനത്താവളം-കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം (92 km)
തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം –(95 km )
ക്ഷേത്ര മേല്‍വിലാസം
ആദിച്ചവട്ടം സൂര്യ ക്ഷേത്രം,ഇരമത്തൂര്‍ പി.ഓ.,മാന്നാര്‍,ആലപ്പുഴ ജില്ല – 689622
ഫോണ്‍: 0479 2316420