Loading Events

« All Events

Event Details
17
Jul
നാലമ്പല ദര്‍ശനം (തൃശ്ശൂര്‍ ജില്ല )

നാലമ്പല ദര്‍ശനം (തൃശ്ശൂര്‍ ജില്ല )

തൃശൂര്‍ ജില്ലയിലെ തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം (ഭരതക്ഷേത്രം), എറണാകുളം ജില്ലയിലെ മൂഴിക്കുളത്തെ ലക്ഷ്മണ ക്ഷേത്രം, പയമ്മല്‍ ശത്രുഘ്ന ക്ഷേത്രം എന്നിവയാണ് നാലമ്പലങ്ങള്‍. ദശരഥന്റെ നാലു പുത്രന്മാരായ രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്നന്‍ എന്നിവര്‍ക്കായി ആണ് യഥാക്രമം ഈ നാല് അമ്പലങ്ങള്‍.

ഐതീഹ്യം

ദ്വാരകാപതിയായ ഭഗവാന്‍ വാസുദേവന്‍ ആരാധിച്ചിരുന്ന നാല് അഞ്ജനവിഗ്രഹങ്ങള്‍ ദ്വാപരയുഗാവസാനം ശ്രീകൃഷ്ണഭഗവാന്റെ സ്വര്ഗ്ഗാ രോഹണത്തോടെ കടലെടുത്തെന്നും പിന്നീട് എന്നോ ഒരു ദിവസം കടലില്‍ മീന്‍ പിടിക്കുവാന്പോ്യ മുക്കുവന്മാര്ക്ക്  ഈ വിഗ്രഹങ്ങള്‍ കിട്ടിയെന്നും അവര്‍ ആ വിഗ്രഹങ്ങള്‍ അന്നത്തെ നാട്ടുപ്രമാണിയായിരുന്ന വാക്കെയില്‍ കയ്മള്ക്ക്വ കാഴ്ചവെക്കുകയും ചെയ്തുവെന്നുമാണ് ഐതിഹ്യം. ദേവപ്രശ്‌നവിധിപ്രകാരം വിഗ്രഹങ്ങള്‍ ശ്രീരാമലക്ഷ്മണ ഭരതശത്രുഘ്‌നന്മാരുടെതാണെന്നു കണ്ടെത്തി. പിന്നീട് രാമവിഗ്രഹം തൃപ്രയാറിലും, ഭരതവിഗ്രഹം ഇരിങ്ങാലക്കുടയിലും, ലക്ഷ്മണവിഗ്രഹം മൂഴിക്കുളത്തും, ശത്രുഘ്‌നവിഗ്രഹം പായമ്മലും പ്രതിഷ്ഠിച്ചുവെന്നതാണ് ഐതിഹ്യം.

നാലമ്പലങ്ങള്‍

വിശ്വാസികള്‍ നാലമ്പലം ചുറ്റുവാന്‍ പോകുമ്പോള്‍ പോകുന്ന നാലാമത്തെ ക്ഷേത്രമാണ് ഈ ക്ഷേത്രം. ശ്രീരാമനും മറ്റു മൂന്നു സഹോദരന്മാരുമാണീ ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ളത്. മലയാള മാസമായ കര്‍ക്കിടകത്തിലെ ഒരു വിശുദ്ധമായ ആചാരമാണ് നാലമ്പലങ്ങളും സന്ദര്‍ശിക്കുന്നത്. ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ മുഖമണ്ഡപത്തിലെ ഹനുമല്‍ സങ്കല്‍പ്പത്തില്‍ തൊഴുത ശേഷമേ ഭഗവാനെ ദര്‍ശിക്കാവൂ എന്നാണ് വിശ്വാസം. തൃപ്രയാറിലെ ശ്രീരാമ ക്ഷേത്രം, ഇരിങ്ങാലക്കുടയിലെ കൂടല്‍മാണിക്യം ക്ഷേത്രം (ഭരതക്ഷേത്രം), എറണാകുളം ജില്ലയിലെ മൂഴിക്കുളത്തെ ലക്ഷ്മണ ക്ഷേത്രം, പായമ്മേല്‍ ശത്രുഘ്‌ന ക്ഷേത്രം എന്നിവയാണ് നാലമ്പലങ്ങള്‍. തൃപ്രയാറിലെ ശ്രീരാമ ക്ഷേത്രം സന്ദര്‍ശിച്ചാണ് നാ!ലമ്പലം യാത്ര തുടങ്ങുന്നത്. പായമ്മേല്‍ ശത്രുഘ്‌ന ക്ഷേത്രം സന്ദര്‍ശിച്ച് ഭക്തജനങ്ങള്‍ യാത്ര അവസാനിപ്പിയ്ക്കുന്നു

ദര്‍ശന ക്രമം

മലയാള മാസമായ കര്‍ക്കിടകത്തിലെ ഒരു വിശുദ്ധമായ ആചാരമായാണ്‌ നാലമ്പലങ്ങള്‍ ക്രമമായി സന്ദര്‍ശിക്കുന്നതിനെ മധ്യകേരളത്തിലെ ഹിന്ദുക്കള്‍‍ കണക്കാക്കുന്നത്. തൃപ്രയാറിലെ ശ്രീരാമ ക്ഷേത്രം സന്ദര്‍ശിച്ചാണ് നാ‍ലമ്പലം യാത്ര തുടങ്ങുന്നത്. പയമ്മേല്‍ ശത്രുഘ്ന ക്ഷേത്രം സന്ദര്‍ശിച്ച് ഭക്തജനങ്ങള്‍‍ യാത്ര അവസാനിപ്പിക്കുന്നു.

നാലമ്പല ദര്‍ശന പുണ്യം

രാമയണ മഹാകാവ്യത്തിലെ ശ്രീരാമ ലക്ഷമണ ഭരതശത്രുഘ്‌നന്‍മാര്‍ കുടിയിരിക്കുന്ന നാലു ക്ഷേത്രങ്ങള്‍ നാലമ്പലം എന്ന അപരനാമത്തില്‍ അറിയപ്പെടുന്നു.ശ്രീരാമ ലക്ഷ്മണ ഭരത ശത്രുഘ്‌ന ക്ഷേത്രങ്ങള്‍ ഒരുദിവസം ഉച്ചപൂജയ്ക്ക് മുമ്പ് സന്ദര്‍ശിച്ച് ദര്‍ശനം നടത്തുന്നതിലൂടെയാണ് നാലമ്പലദര്‍ശനമെന്ന ഭാഗ്യം ഭക്തരില്‍ സമാഗതമാകുന്നത്. രാമായണമാസമായ കര്‍ക്കടക മാസത്തില്‍ നാലമ്പല ദര്‍ശനം നടത്തുന്നത് ഉദിഷ്ടകാര്യത്തിനും മുന്‍ജന്‍മ ദോഷ പരിഹാരത്തിനും ദുരിത നിവാരണത്തിനും സന്താനലബ്ധിക്കും അത്യുത്തമമാണെന്നാണ് വിശ്വാസം.

ഐതീഹ്യം

ദ്വാരകാപതിയായ ഭഗവാന്‍ വാസുദേവന്‍ ആരാധിച്ചിരുന്ന നാല് അഞ്ജനവിഗ്രഹങ്ങള്‍ ദ്വാപരയുഗാവസാനം ശ്രീകൃഷ്ണഭഗവാന്റെ സ്വര്‍ഗ്ഗാരോഹണത്തോടെ കടലെടുത്തെന്നും പിന്നീട് എന്നോ ഒരു ദിവസം കടലില്‍ മീന്‍ പിടിക്കുവാന്‍പോയ മുക്കുവന്മാര്‍ക്ക് ഈ വിഗ്രഹങ്ങള്‍ കിട്ടിയെന്നും അവര്‍ ആ വിഗ്രഹങ്ങള്‍ അന്നത്തെ നാട്ടുപ്രമാണിയായിരുന്ന വാക്കെയില്‍ കയ്മള്‍ക്ക് കാഴ്ചവെക്കുകയും ചെയ്തുവെന്നുമാണ് ഐതിഹ്യം. ദേവപ്രശ്‌നവിധിപ്രകാരം വിഗ്രഹങ്ങള്‍ ശ്രീരാമലക്ഷ്മണ ഭരതശത്രുഘ്‌നന്മാരുടെതാണെന്നു കണ്ടെത്തി. പിന്നീട് രാമവിഗ്രഹം തൃപ്രയാറിലും, ഭരതവിഗ്രഹം ഇരിങ്ങാലക്കുടയിലും, ലക്ഷ്മണവിഗ്രഹം മൂഴിക്കുളത്തും, ശത്രുഘ്‌നവിഗ്രഹം പായമ്മലും പ്രതിഷ്ഠിച്ചുവെന്നതാണ് ഐതിഹ്യം.

————————————————————————————————————————————–

തൃപയാര്‍ ശ്രീരാമ സ്വാമി ക്ഷേത്രം

തൃശ്ശൂര്‍ ജില്ലയില്‍ നിന്നും ഏകദേശം 24 കിലോമീറ്റര്‍  അകലെ തൃപയാറില്‍ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ചിരപുരാതനമായ ഒരു ശ്രീരാമ ക്ഷേത്രമാണ് തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രം .

എത്തിച്ചേരാനുള്ള വഴി

തൃശ്ശൂര്‍ ശക്തന്‍ സ്റ്റാന്റില്‍ നിന്നും  ഏകദേശം 24  കിലോമീറ്റര്‍ അകലെ ക്ഷേത്രം സ്ഥിതി ചെയ്യുന്നു തൃശ്ശൂര്‍ ശക്തന്‍ സ്റ്റാന്റില്‍ നിന്നും ക്ഷേത്രത്തിലേയ്ക്ക്  ബസ് സൗകര്യം ലഭിയ്ക്കും

അടുത്തുള്ള പ്രധാന റെയില്‍വേ സ്‌റ്റേഷന്‍ -തൃശ്ശൂര്‍റെയില്‍വേ സ്റ്റേഷന്‍ (24  km )

അടുത്ത വിമാനത്താവളം-കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം(78 km)

ക്ഷേത്ര വിലാസം
തൃപ്പയാര്‍ ശ്രീരാമ ക്ഷേത്രം ത്രിപ്പയാര്‍ പി.ഓ.തൃശ്ശൂര്‍ , കേരള , 680567 India
ഫോണ്‍: +914872391375

**********************************************************************************

കൂടല്‍മാണിക്യം ഭരതസ്വാമിക്ഷേത്രം

തൃശ്ശൂര്‍ ജില്ലയില്‍ ജില്ലാ ആസ്ഥാനത്ത് നിന്നും 21 കിലോമീറ്റര്‍ അകലെ ഇരിങ്ങാലക്കുടയില്‍ സ്ഥിതി ചെയ്യുന്ന ചരിത്ര പ്രസിദ്ധവും പുരാതനവുമായ ക്ഷേത്രമാണ് കൂടല്‍ മാണിക്യം ക്ഷേത്രം.

ക്ഷേത്രത്തിലേയ്ക്കുള്ള വഴി

തൃശ്ശൂര്‍ ജില്ലയില്‍ ജില്ലാ ആസ്ഥാനത്ത് നിന്നും 21 കിലോമീറ്റര്‍ അകലെ ഇരിങ്ങാലക്കുടയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍ -ഇരിഞ്ഞാലക്കുട 10 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നു.

പ്രധാന റെയില്‍വേ സ്‌റ്റേഷന്‍ തൃശ്ശൂര്‍ 21 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നു.

അടുത്ത വിമാനത്താവളം- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 40 കിലോമീറ്റര്‍ അകലെസ്ഥിതി ചെയ്യുന്നു.

ക്ഷേത്ര മേല്‍വിലാസം: കാര്യദര്‍ശി,കൂടല്‍ മാണിക്യം ദേവസ്വം,ഇരിഞ്ഞാലക്കുട,തൃശ്ശൂര്‍ ജില്ല-680121

ഫോണ്‍: 0480-2826631 (Office)

0480-2822631 (Temple)

**********************************************************************************

തിരുമൂഴിക്കുളം ലക്ഷ്മണപെരുമാള്‍ ക്ഷേത്രം

എര്‍ണാകുളം ജില്ലയില്‍ ജില്ലാ ആസ്ഥാനത്ത് നിന്നും ഏകദേശം 26 കിലോമീറ്റര്‍ അകലെ ആലുവ താലുക്കില്‍ അങ്കമാലിയില്‍ ചാലക്കുടി പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന അതിപുരാതനവും ചരിത്രപ്രസിദ്ധവുമായ ലക്ഷ്മണസ്വാമി ക്ഷേത്രമാണ് തിരുമൂഴിക്കുളം ശ്രീലക്ഷ്മണപെരുമാള്‍ ക്ഷേത്രം.ഭാരതത്തിലെ നൂറ്റിയെട്ട് വൈഷ്ണവ തിരുപ്പതികളില്‍ മലയാളനാട്ടിലുള്ള പതിമൂന്നു എണ്ണത്തില്‍ ഒരു തിരുപ്പതിയാണ് തിരുമൂഴിക്കുളം ക്ഷേത്രം. ഈ 108 വൈഷ്ണവ ക്ഷേത്രങ്ങളില്‍ ലക്ഷ്മണസ്വാമിയുടെ സങ്കല്പത്തിലുള്ള പ്രതിഷ്ഠ ഇവിടെ മാത്രമാണ്.

ക്ഷേത്രത്തിലേയ്ക്കുള്ള വഴി 

ജില്ലാ ആസ്ഥാനമായ എറണാകുളത്തു നിന്നും 26  കിലോമീറ്റര്‍ അകലെ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ഏറ്റവുമടുത്ത പട്ടണമായ  ആലുവ ക്ഷേത്രത്തില്‍ നിന്നും  16 k  അകലെ സ്ഥിതി ചെയ്യുന്നു

അടുത്ത റെയില്‍വേ സ്‌റ്റേഷന്‍ -അങ്കമാലി  റെയില്‍വേ സ്റ്റേഷന്‍ – (10  km)

ഏറ്റവും അടുത്ത വിമാനത്താവളം -കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം( 12 km)അകലെ

ക്ഷേത്ര വിലാസം

ശ്രീ ലക്ഷമണപ്പെരുമാള്‍ ക്ഷേത്രം .തിരുമൂഴിക്കുളം ,അങ്കമാലി ,എറണാകുളം ജില്ല .

ഫോണ്‍ :+91 484 247 3996

**********************************************************************************

പായമ്മല്‍ ശത്രുഘ്നസ്വാമി ക്ഷേത്രം

തൃശൂര്‍ ജില്ലയിലെ പായമ്മല്‍ എന്ന സ്ഥലത്താണ് നാലമ്പലങ്ങളില്‍പ്പെട്ട ഈ ശത്രുഘ്‌ന ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കേരളത്തിലെ ചുരുക്കം ചില ശത്രുഘ്‌ന ക്ഷേത്രങ്ങളില്‍ ഒന്നാണിത്
ക്ഷേത്രത്തിലേയ്ക്കുള്ളവഴി.
തൃശ്ശൂര്‍ നഗരത്തില്‍ നിന്ന് 29 കിലോമീറ്റര്‍ ദൂരവും ഇരിങ്ങാലക്കുടയില്‍ നിന്ന് 6 കിലോമീറ്റര്‍ ദൂരവുമുണ്ട് ക്ഷേത്രത്തിലേയ്ക്ക്
അടുത്ത റെയില്‍വേ സ്‌റ്റേഷന്‍ ഇരിങ്ങാലക്കുട റെയില്‍വേ സ്‌റ്റേഷന്‍ (6 km )
അടുത്തവിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം(56 km )
ക്ഷേത്ര മേല്‍വിലാസം
പായമ്മല്‍ ശതുഘ്‌ന ക്ഷേത്രം ,പൂമംഗലം,തൃശ്ശൂര്‍ 680688
ഫോണ്‍:0480 3291396 )

**********************************************************************************

Event Start date: 17/07/2018, 8:00 am

Event End date: 16/08/2018, 5:00 pm