Loading Events

« All Events

Event Details
17
Jul
നാലമ്പല ദര്‍ശനം (കോട്ടയം ജില്ല )

നാലമ്പല ദര്‍ശനം (കോട്ടയം ജില്ല )

രാമയണ മഹാകാവ്യത്തിലെ ശ്രീരാമ ലക്ഷമണ ഭരതശത്രുഘ്‌നന്‍മാര്‍ കുടിയിരിക്കുന്ന നാലു ക്ഷേത്രങ്ങള്‍ നാലമ്പലം എന്ന അപരനാമത്തില്‍ അറിയപ്പെടുന്നു.ശ്രീരാമ ലക്ഷ്മണ ഭരത ശത്രുഘ്‌ന ക്ഷേത്രങ്ങള്‍ ഒരുദിവസം ഉച്ചപൂജയ്ക്ക് മുമ്പ് സന്ദര്‍ശിച്ച് ദര്‍ശനം നടത്തുന്നതിലൂടെയാണ് നാലമ്പലദര്‍ശനമെന്ന ഭാഗ്യം ഭക്തരില്‍ സമാഗതമാകുന്നത്. രാമായണ മഹാകാവ്യം ഒരു പ്രാവശ്യം വായിച്ചു തീര്‍ക്കുന്നതിന് തുല്യമാണ് ഈ നാലമ്പല ദര്‍ശനം. രാമപുരത്തെ ശ്രീരാമക്ഷേത്രം, കൂടപ്പൂലം ശ്രീലക്ഷ്മണക്ഷേത്രം, അമനക്കര ശ്രീഭരതക്ഷേത്രം, മേതിരി ശ്രീശത്രുഘ്‌ന ക്ഷേത്രം എന്നിവയാണ് നാലമ്പല ദര്‍ശന പരിധിയില്‍ വരുന്ന ക്ഷേത്രങ്ങള്‍. ഈ ക്ഷേത്രങ്ങളെല്ലാം മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥിതിചെയ്യുന്നവയാണ്.

രാമപുരത്തെ ശ്രീരാമസ്വാമി ക്ഷേത്രത്തിലും തുടര്‍ന്ന് കൂടപ്പലം ശ്രീലക്ഷണണ സ്വാമി ക്ഷേത്രത്തിലും അമനകര ശ്രീഭരത സ്വാമിക്ഷേത്രത്തിലും മേതിരി ശ്രീശത്രുഘ്‌നസ്വാമി ക്ഷേത്രത്തിലും ദര്‍ശനം നടത്തിയതിനു ശേഷം വീണ്ടും ശ്രീരാമസ്വാമിയെ ദര്‍ശിക്കുന്നതോടെ സവിശേഷമായ നാലമ്പല ദര്‍ശനം പൂര്‍ത്തിയാവുന്നു. രാമായണമാസമായ കര്‍ക്കടക മാസത്തില്‍ നാലമ്പല ദര്‍ശനം നടത്തുന്നത് ഉദിഷ്ടകാര്യത്തിനും മുന്‍ജന്‍മ ദോഷ പരിഹാരത്തിനും ദുരിത നിവാരണത്തിനും
സന്താനലബ്ധിക്കും അത്യുത്തമമാണെന്നാണ് വിശ്വാസം.ക്ഷേത്രങ്ങള്‍ തമ്മിലുള്ള ദൂരം ഏതാണ്ട് മൂന്നു കിലോമീറ്റര്‍ മാത്രമായതിനാല്‍ ആചാരവിധി അനുസരിച്ച് ചുരുങ്ങിയ സമയം കൊണ്ട് ഉച്ചപൂജയ്ക്കു മുമ്പ് ദര്‍ശനം നടത്തുവാന്‍ സാധിക്കുമെന്നതിനാലും ഈ കേരളത്തിലെന്നല്ല ഇന്ത്യയില്‍ തന്നെ മറ്റൊരിടത്തും ഈ സൗകര്യം ലഭ്യമല്ലാത്ത സാഹചര്യം രാമപുരത്ത് നിലനല്‍ക്കുന്നതിനാലുമാണ് രാമപുരത്തെ നാലമ്പല ദര്‍ശനത്തിന് പ്രസക്തിയേറുന്നത്.

രാമപുരം ശ്രീരാമ ക്ഷേത്രം

കോട്ടയം ജില്ലയില്‍ പാലായില്‍ നിന്ന് 17 കിലോമീറ്റര്‍ അകലെ രാമപുരത്ത് സ്ഥിതി ചെയ്യുന്ന പുരാതനവും പ്രസിദ്ധവുമായ ക്ഷേത്രമാണ് രാമപുരം ശ്രീരാമ ക്ഷേത്രം .കോട്ടയം ജില്ലയിലെ നാലമ്പല ക്ഷേത്രങ്ങളിലൊന്നാണിത്.

ക്ഷേത്രത്തിലേയ്ക്കുള്ള വഴി
എംസി റോഡില്‍ കൂത്താട്ടുകുളത്തു നിന്നും അമനകര വഴി രാമപുരത്തെത്താം.
പാലായില്‍ നിന്ന് മുണ്ടുപാലം, ചക്കാമ്പുഴ വഴിയും പാലാ തൊടുപുഴ റോഡില്‍
നിന്ന് പിഴക് വഴിയും രാമപുരത്തെത്താം. രാമപുരത്തു നിന്നും മൂന്നു കിലോമീറ്റര്‍ ചുറ്റളവിലാണ് നാലു ക്ഷേത്രങ്ങളും സ്ഥിതി ചെയ്യുന്നത്

അടുത്ത റെയില്‍വേ സ്‌റ്റേഷന്‍ കോട്ടയം റെയില്‍വേ സ്‌റ്റേഷന്‍ ക്ഷേത്രത്തില്‍ നിന്നും 35 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നു.

അടുത്ത വിമാനത്താവളം –കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ക്ഷേത്രത്തില്‍ നിന്ന് 106 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നു.

ക്ഷേത്ര മേല്‍വിലാസം

രാമപുരം ശ്രീരാമ ക്ഷേത്രം ,രാമപുരം പി.ഓ.പാല ,കോട്ടയം ജില്ല 686591. ഫോണ്‍ – 04822 263100

കൂടപ്പുലം ലക്ഷ്മണസ്വാമി ക്ഷേത്രം

കോട്ടയം ജില്ലയില്‍ ◊പാലായില്‍ നിന്ന് ഏകദേശം 20 കിലോമീറ്റര്‍ അകലെ ഉഴവൂര്‍ റോഡില്‍ വെള്ളിലപ്പള്ളിയില്‍ സ്ഥിതി ചെയ്യുന്ന പുരാതനവും പ്രസിദ്ധവുമായ ലക്ഷ്മണ സ്വാമി ക്ഷേത്രമാണ് കുടപ്പുലം ലക്ഷ്മണ സ്വാമി ക്ഷേത്രം .കോട്ടയം ജില്ലയിലെ അതി പ്രസിദ്ധമായ നാലമ്പല ക്ഷേത്രങ്ങളിലൊന്നാണീ ക്ഷേത്രം .

ക്ഷേത്രത്തിലേയ്ക്കുള്ള വഴി
പാലായില്‍ നിന്നും ഏകദേശം 17 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ രാമപുരത്ത് എത്തിച്ചേരാം. അവിടെ നിന്ന് ഉഴവൂര്‍ റോഡില്‍ 3 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കുടപ്പുലം ലക്ഷ്മണ സ്വാമി ക്ഷേത്രത്തില്‍ എത്തിച്ചേരാം .

രാമപുരത്തു നിന്നും മൂന്നു കിലോമീറ്റര്‍ ചുറ്റളവിലാണ് നാലു ക്ഷേത്രങ്ങളും സ്ഥിതി ചെയ്യുന്നത്

അടുത്ത റെയില്‍വേ സ്‌റ്റേഷന്‍ കോട്ടയം റെയില്‍വേ സ്‌റ്റേഷന്‍ ക്ഷേത്രത്തില്‍ നിന്നും 38 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നു.
അടുത്ത വിമാനത്താവളം –കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ക്ഷേത്രത്തില്‍ നിന്ന് 109 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നു.
ക്ഷേത്ര മേല്‍വിലാസം

കുടപ്പുലം ലക്ഷ്മണ സ്വാമി ക്ഷേത്രം ,ഉഴവൂര്‍ റോഡ് രാമപുരം പി.ഓ.പാലാ,കോട്ടയം ജില്ല 686 576

ഫോണ്‍: +91 4822240540

 

 

അമനകര ഭരതസ്വാമി ക്ഷേത്രം

കോട്ടയം ജില്ലയില്‍ പാലായില്‍ നിന്ന് ഏകദേശം 20 കിലോമീറ്റര്‍ അകലെ രാമപുരം കൂത്താട്ടുകുളം വഴിയിലാണ് കോട്ടയം ജില്ലയിലെ പ്രമുഖ നാലമ്പല ക്ഷേത്രങ്ങളിലൊന്നായ അമനകര ഭരത സ്വാമി ക്ഷേത്രം

ക്ഷേത്രത്തിലേയ്ക്കുള്ള വഴി

കൂത്താട്ടുകുളം രാമപുരം പാല റൂട്ടില്‍ അമനകര എന്ന പ്രശാന്ത സുന്ദര ഗ്രാമത്തില്‍ അമനകര ഭരതസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
അടുത്ത റെയില്‍വേ സ്‌റ്റേഷന്‍ കോട്ടയം റെയില്‍വേ സ്‌റ്റേഷന്‍ ക്ഷേത്രത്തില്‍ നിന്നും 38 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നു.
അടുത്ത വിമാനത്താവളം –കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ക്ഷേത്രത്തില്‍ നിന്ന് 109 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നു.

ക്ഷേത്ര മേല്‍വിലാസം

അമനകര ഭരതസ്വാമി ക്ഷേത്രം അമനകര പി.ഓ. രാമപുരം,പാലാ ,കോട്ടയം ജില്ല686576

ഫോണ്‍: +91 4822264200

 

 

മേതിരി ശതുഘ്നസ്വാമി ക്ഷേത്രം

കോട്ടയം ജില്ലയില്‍ പാലായില്‍ നിന്ന് ഏകദേശം 17 കിലോമീറ്റര്‍ അകലെ മേതിരിയില്‍ സ്ഥിതി ചെയ്യുന്ന പ്രസിദ്ധവും പുരാതനവുമായ ക്ഷേത്രമാണ് മേതിരി ശത്രുഘ്‌ന ക്ഷേത്രം .കോട്ടയം ജില്ലയിലെ പ്രസിദ്ധമായ നാലമ്പല ക്ഷേത്രങ്ങളിലൊന്നാണിത്.

ക്ഷേത്രത്തിലേയ്ക്കുള്ള വഴി

കോട്ടയം –പാലാ –രാമപുരം –വഴിയും

എംസി റോഡില്‍ കൂത്താട്ടുകുളത്തു നിന്നും അമനകര വഴിയും .

പാലായില്‍ നിന്ന് മുണ്ടുപാലം, ചക്കാമ്പുഴ വഴിയും ക്ഷേത്രത്തിലെത്താം

രാമപുരത്തു നിന്നും മൂന്നു കിലോമീറ്റര്‍ ചുറ്റളവിലാണ് നാലു ക്ഷേത്രങ്ങളും സ്ഥിതി ചെയ്യുന്നത്

എത്തിച്ചേരാനുള്ള വഴി 

അടുത്ത റെയില്‍വേ സ്‌റ്റേഷന്‍ കോട്ടയം റെയില്‍വേ സ്‌റ്റേഷന്‍ ക്ഷേത്രത്തില്‍ നിന്നും 38 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നു.

അടുത്ത വിമാനത്താവളം –കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ക്ഷേത്രത്തില്‍ നിന്ന് 109 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നു.

ക്ഷേത്ര മേല്‍വിലാസം

മേതിരി ശതുഘ്‌ന സ്വാമി ക്ഷേത്രം ,മേതിരി .പി.ഓ. രാമപുരം ,പാലാ ,കോട്ടയം ജില്ല 686 576

ഫോണ്‍ : +91 4822264235

Event Start date: 17/07/2018, 8:00 am

Event End date: 17/08/2018, 5:00 pm