Loading Events

« All Events

  • This event has passed.
Event Details
27
May
കൊട്ടിയൂര്‍ വൈശാഖ ഉത്സവം

കൊട്ടിയൂര്‍ വൈശാഖ ഉത്സവം

വടക്കേ മലബാറിലെ പ്രസിദ്ധമായ ഒരു ക്ഷേത്രമാണ്‌ കൊട്ടിയൂർ ക്ഷേത്രം. കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ ഗ്രാമത്തിലാണ്‌ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്, ഈ ക്ഷേത്രത്തിനെ ദക്ഷിണ കാശി എന്ന പേരിലും വിശേഷിപ്പിക്കാറുണ്ട്‌. ഇക്കരെ കൊട്ടിയൂർ ക്ഷേത്രവും അക്കരെ കൊട്ടിയൂർ ക്ഷേത്രവുമുണ്ട്. ഇവിടെ ഇടവത്തിലെ ചോതി നക്ഷത്രം തൊട്ട്‌ മിഥുനം മാസത്തിലെ ചിത്തിര നക്ഷത്രം വരെയുള്ള (മേയ് മാസം മദ്ധ്യത്തോടെ തുടങ്ങി ജൂൺ മദ്ധ്യത്തോടെ) ദിവസങ്ങളിൽനടക്കുന്ന ഉത്സവമാണ് കൊട്ടിയൂര്‍ വൈശാഖ ഉത്സവം.

പ്രത്യേകതകള്‍

കേരളത്തില്‍ ശബരിമല കഴിഞ്ഞാല്‍ ഉല്‍സവകാലത്ത്കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന ക്ഷേത്രമാണ് അക്കരെ കൊട്ടിയൂര്‍. കണ്ണൂര്‍ ജില്ലയുടെ കിഴക്ക്, വയനാട് ജില്ലയോട് ചേര്‍ന്നാണ് കൊട്ടിയൂര്‍ ദേശം. വളപ്പട്ടണം പുഴയുടെ കൈവഴിയായ ബാവലിപ്പുഴ കൊട്ടിയൂരിനെ രണ്ടായി മുറിയ്ക്കുന്നു. പുഴയുടെ തെക്കുഭാഗത്താണ് ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രം. ഇവിടെ സ്ഥിരം ക്ഷേത്രമുണ്ട്. വടക്കുഭാഗത്താണ് അക്കരെ കൊട്ടിയൂര്‍ ക്ഷേത്രം. വൈശാഖ ഉത്സവം നടക്കുന്ന അക്കരെ കൊട്ടിയൂരില്‍ ഉത്സവകാലത്തേക്ക് മാത്രമായി ക്ഷേത്രം കെട്ടിയുണ്ടാക്കും. ഉത്സവകാലത്ത് ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ പൂജകള്‍ ഉണ്ടാവില്ല. മേടമാസം വിശാഖം നാളില്‍ ഉത്സവത്തെക്കുറിച്ച് ആലോചിക്കുന്നതിന് ഇക്കരെ കൊട്ടിയൂരില്‍ പ്രാക്കൂഴം ചടങ്ങോടെയാണ് ഉത്സവവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ ആരംഭിക്കുന്നത്. ഇരുപത്തിയെട്ടു ദിവസം നീളുന്ന വൈശാഖ ഉത്സവം തീരുമ്പോള്‍ പൂജകള്‍ മുഴുവനാകരുതെന്നാണ് വൈദികവിധി. ഉത്സവം തുടങ്ങുന്നത് കഴിഞ്ഞ കൊല്ലം മുഴുവനാകാതിരുന്ന പൂജകള്‍ പൂര്‍ത്തിയാക്കിക്കൊണ്ടാണ്. ഇടവത്തിലെ ചോതി നക്ഷത്രം തൊട്ട് മിഥുനത്തിലെ ചിത്തിര നക്ഷത്രം വരെയുള്ള ദിവസങ്ങളിലാണ് ഉത്സവം നടക്കുന്നത്. 28 ദിവസങ്ങളിലായാണ് ഉത്സവം. ഭണ്ഡാരം എഴുന്നള്ളത്തുനാള്‍ മുതല്‍ ഉത്രാടം നാളുവരെ ദേവന്മാരുടെ ഉത്സവം. തിരുവോണം മുതല്‍ ആയില്യം വരെ മനുഷ്യരുടെ ഉത്സവം. മകം മുതല്‍ ഭൂതഗണങ്ങളുടെ ഉത്സവം എന്നാണ് വിശ്വാസം. ദക്ഷിണകാശിയെന്നറിയപ്പെടുന്ന കൊട്ടിയൂര്‍, ദക്ഷന്‍ യാഗം നടത്തിയ സ്ഥലമാണെന്ന് വിശ്വസിച്ചു പോരുന്നു.

ചടങ്ങുകള്‍

ശുദ്ധിയോടെ കൊണ്ടു വരുന്ന നെയ്യ് സ്വയംഭൂലിംഗത്തില്‍ അര്‍പ്പിക്കുന്നതോടെ ആരംഭിക്കുകയായി..കോഴിക്കോട് കുറ്റ്യാടി മരുതോങ്കരയിലെ ജാതി മഠത്തില്‍ നിന്ന് അഗ്നിയും, വയനാട്ടിലെ തലപ്പുഴയ്ക്കടുത്ത് നിന്ന് വാളും എഴുന്നെളളിച്ച് ഉത്സവ സ്ഥലത്തെത്തിക്കുന്നു.
വിശാഖം നാളില്‍ തിരുവാഭരണങ്ങള്‍,സ്വര്‍ണ്ണ, വെള്ളിപ്പാത്രങ്ങള്‍ എന്നിവ സകല വാദ്യാഘോഷത്തോടെയും എഴുന്നെള്ളിച്ച് ക്ഷേത്രത്തിലെത്തിക്കുന്നു. ഇതോടെ പൂജാദികര്‍മ്മങ്ങള്‍ ആരംഭിക്കുന്നു. ഇതിനുശേഷം മാത്രമേ സ്ത്രീകള്‍ക്ക് ക്ഷേത്ര സന്നിധിയില്‍ പ്രവേശിക്കാന്‍ അനുവാദമുള്ളൂ. ക്ഷേത്രത്തിനു ചേര്‍ന്ന മന്ദിരങ്ങളൊന്നും ഇവിടെയില്ല. തിരുവഞ്ചിറക്കു നടുവില്‍ ശിവലിംഗവും പരാശക്തിയുടെ ആസ്ഥാനമായ അമ്മാറക്കല്ലു തറയുമാണ് കൊട്ടിയൂര്‍ ക്ഷേത്രം. ‘അക്കരെ കൊട്ടിയൂര്‍ എന്നറിയപ്പെടുന്ന ഈ പ്രധാനക്ഷേത്രത്തില്‍ വൈശാഖോത്സവത്തില്‍ മാത്രമെ പ്രവേശനമുള്ളൂ. പുഴയ്ക്ക് ഇക്കരെയുള്ള പ്രദേശം ഇക്കരെ കൊട്ടിയൂരാണ്. അവിടെയാണ് ഉപദേവതകളും മറ്റുമുള്ളത്‌ സാധാരണ ആളുകളെ ആകര്‍ഷിക്കുന്ന വര്‍ണ്ണങ്ങളോ മറ്റ് ആര്‍ഭാടങ്ങളോ ഒന്നും ഇവിടെയില്ലെന്നത് പ്രത്യേകതയാണ്.ഉത്സവകാലത്തേയ്ക്ക് മാത്രം കാട്ടുപുല്ലും മുളയും കൊണ്ടു പര്‍ണശാലകള്‍ നിര്‍മ്മിക്കുന്നു.പ്രധാന പൂജാസ്ഥലമായ മണിത്തറയില്‍ സ്വയംഭൂ ആയി കരുതപ്പെടുന്ന ശിവലിംഗമാണ് മുഖ്യ പ്രതിഷ്ഠ.ബാവലിപ്പുഴയില്‍ കുളിച്ച് തിരുവിഞ്ചിറയിലൂടെ മണിത്തറയിലെത്തി പ്രതിഷ്ഠകളെല്ലാം വലം വച്ച് തൊഴുത്. വഴിപാടുകളര്‍പ്പിച്ച് പ്രസാദം വാങ്ങുകയും ഭണ്ഡാരം പെരുകുകയും ചെയ്താല്‍ തീര്‍ത്ഥാടനം കഴിഞ്ഞു. ഇളനീര്‍വെപ്പ്, ഇളനീരാട്ടം, അഷ്ടമി ആരാധന, രേവതി ആരാധന, രോഹിണിയാരാധന, കലംവരവ്, കലശപൂജ, കലശാട്ട് എന്നിവയാണ് മറ്റു പ്രധാന ചടങ്ങുകള്‍.

ഓടപ്പൂവ്
ദക്ഷപ്രജാപതിയുടെ യാഗസ്മരണ പുതുക്കുന്ന വൈശാഖ മഹോത്സവത്തില്‍ ഓടമുള മുറിച്ചെടുത്ത് വെള്ളത്തിലിട്ട് മൃദുവക്കി അടിച്ചു ചതച്ചു ചോറു കളഞ്ഞ് ചേകിമിനുക്കി ഏറ്റുക്കുന്നു. ഇതാണ് ഓടപ്പൂ. ദക്ഷന്റെ പ്രതീകമാണിത് .പതം വന്ന അഹന്തയുടേയും അഹങ്കാരത്തിന്റേയും പ്രതീകം. ഭക്തര്‍ പ്രസ്സാദമെന്നോണം ഓടപ്പൂ വാങ്ങി വാങ്ങി വീട്ടില്‍ കൊടുപോയി സൂക്ഷിക്കുന്നു.

ഈ വര്‍ഷത്തെ കൊട്ടിയൂര്‍ വൈശാഖ ഉത്സവം

2018 മേയ് 25 മുതല്‍  (മിഥുനം 13 ചോതി മുതല്‍ )2018-ജൂണ്‍ 22 (മിഥുനം 8 വരെ)  

എത്തിച്ചേരാനുള്ള വഴി

കണ്ണൂരിൽ നിന്ന് 70 കിലോമീറ്റർ തെക്കുകിഴക്കും തലശേരിയിൽ നിന്ന് 64 കിലോമീറ്റർ വടക്കുകിഴക്കുമാണ് കൊട്ടിയൂർ. രണ്ടിടത്തു നിന്നും കൂത്തുപറമ്പ്- നെടുമ്പൊയിൽ -കേളൂകം വഴി കൊട്ടിയൂരിൽ എത്തിച്ചേരാം

വയനാടുനിന്നും വരുന്നവർ ബത്തേരി – മാനന്തവാടി – ബോയ്സ് ടൗൺ -പാൽച്ചുരം- അമ്പയത്തോടു് വഴി കൊട്ടിയൂർ എത്തിച്ചേരാം

അടുത്ത റെയില്‍വേ സ്റ്റേഷന്‍ -കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ (70km )

അടുത്ത വിമാനത്താവളം –കോഴിക്കോട് –കരിപ്പൂര്‍ വിമാനത്താവളം(129 km)

 

Event Start date: 27/05/2018, 4:00 am

Event End date: 22/06/2018, 5:00 pm