Loading Events

« All Events

  • This event has passed.
Event Details
25
Feb
കടയ്ക്കല്‍ തിരുവാതിര

കടയ്ക്കല്‍ തിരുവാതിര

കൊല്ലം ജില്ലയില്‍ കടയ്ക്കല്‍ പഞ്ചായത്തില്‍ ആല്‍ത്തറമൂട്ടില്‍ സ്ഥിതി ചെയ്യുന്ന കേരളത്തിലെ അതി പ്രസിദ്ധമായ ദേവീ ക്ഷേത്രമാണ് കടയ്ക്കല്‍ ദേവീ ക്ഷേത്രം.ഇവിടെ വിഗ്രഹ പ്രതിഷ്ഠ ഇല്ലയെന്നതാണ് പ്രത്യേകത, കുംഭമാസത്തിലെ തിരുവാതിര കടയ്ക്കൽ ദേവിയുടെ തിരുനാളായി ആഘോഷിക്കുന്നു.

കുത്തിയോട്ടം

ഏഴ് ദിവസം നീ‍ണ്ടു നിൽക്കുന്ന തിരുവാതിര ഉത്സവം വ്രതാനിഷ്ടികളായ ബാലന്മാരുടെ കുത്തിയോട്ടത്തോടേ ആരംഭിയ്ക്കുന്നു അനുഷ്ഠാനവിശുദ്ധിയുടെ മഹത്ത്വം വിളിച്ചോതുന്ന കുത്തിയോട്ടങ്ങള്‍ വെളുപ്പിനുമുതല്‍ ക്ഷേത്രത്തിലെത്തിച്ചേരുന്നു. ചെറുതും വലുതുമായ കുത്തിയോട്ടസംഘങ്ങള്‍ വീഥികളെ ഭക്തിസാന്ദ്രമാക്കി പല വര്‍ണങ്ങള്‍കൊണ്ട് മുഖത്ത് ചുട്ടികുത്തി പീലിത്തൊപ്പിയും പൂമാലയും അണിഞ്ഞെത്തിയ ബാലന്മാര്‍ ഉള്‍പ്പെട്ട നൂറുകണക്കിന് കുത്തിയോട്ടങ്ങള്‍ ദേവിക്കു മുന്നില്‍ ആചാരപരമായ വഴിപാട് നടത്തി മടങ്ങുന്നു

കുതിരയെടുപ്പ്

മഹാശിവക്ഷേത്രത്തില്‍നിന്നുള്ള എഴുന്നള്ളിപ്പ് എത്തുന്നതോടെ  വൈകീട്ട് നാലിന് കുതിരയെടുപ്പിന് തുടക്കമാകുന്നു. 40 മുതൽ 80 അടി വരെ ഉയരവും 10 അടി വീതിയും ഉള്ള കൂറ്റൻ കുതിരകളെ തോ‍ളിലേറ്റി അമ്പലം പ്രദക്ഷിണവും എഴുന്നുള്ളത്തും നടത്തുന്നത് വ്രതാനുഷ്ടികളായ. നാനാജാതി വിഭാഗങ്ങളില്‍പ്പെട്ട നൂറുകണക്കിനുപേര്‍ ഭക്തന്മാര്‍ വ്രതാനുഷ്ഠാനത്തോടെയാണ്  കുതിരയെടുപ്പിന് നേതൃത്വം നല്‍കുന്നത്  ഇത് മതസൗഹാര്‍ദ്ദത്തിന് മാതൃകയായി നിലകൊള്ളുന്നു. കടയ്ക്കൽ ക്ഷേത്രത്തിൽ നിന്നും എഴുന്നുള്ളത്ത് പുറപ്പെട്ട് പീ‍ടിക ദേവി ക്ഷേത്രത്തിലെത്തി , അവിടെ നിന്നും മൂന്നാമത്തെ കുതിരയെ കെട്ടുന്ന കിളിമരം കാവിലെത്തി നാളികേരമുടച്ചതിനു ശേഷമാണ് കുതിരയെടുപ്പ് ആരംഭിക്കുന്നത് മഹാശിവക്ഷേത്രത്തെയും ദേവീക്ഷേത്രത്തെയും വലംവച്ച് രാത്രി ഏഴുമണിയോടെ എടുപ്പുകുതിര എഴുന്നള്ളത്ത് സമാപിയ്ക്കും.. അവസാന ദിവസം, പണ്ട് നടന്നിരുന്ന മൃഗബലിയ്ക്ക് പ്രതീകമായി കുബളങ്ങ വെട്ടി അർപ്പിക്കുന്ന ഗുരുതിയോടെ ഉത്സവം സമാ‍പിക്കുന്നു.

കെട്ടുകാഴ്ചകള്‍
രാത്രി 10 മണിയോടെ വിവിധ കരകളില്‍നിന്നുള്ള കെട്ടുകാഴ്ചകള്‍ എത്തിത്തുടങ്ങുന്നു. ഭക്തിയും കലയും കരവിരുതും സമന്വയിപ്പിച്ച്ഒരുക്കിയ ഫേ്‌ളാട്ടുകളിലേക്ക് പ്രകാശകിരണങ്ങള്‍ പതിയുമ്പോള്‍  ഭക്തര്‍ക്ക് അത് വിസ്മയക്കാഴ്ചയായി മാറുന്നു. നാടന്‍ കലാരൂപങ്ങള്‍ ഉള്‍പ്പെടെയുള്ളവ കെട്ടുകാഴ്ചയ്ക്ക് അകമ്പടിയേകുന്നു.പതിനഞ്ചോ അതിലേറെയോ അതിലേറെയോ കെട്ടുകാഴ്ചകള്‍ അരങ്ങേറാറുണ്ട്..

കടയ്ക്കല്‍ പൊങ്കാല മഹോത്സവം.

മകയിരം നാളിലെ പൊങ്കാലയ്ക്ക് നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വരുന്ന സ്ത്രീക്കൾ പൊങ്കാലയിട്ട് കടയ്ക്കലമ്മയുടെ അനുഗ്രഹം നേടുന്നു. കടയ്ക്കൽ പീടിക ക്ഷേത്രത്തിന് മുന്നിൽ പ്രകൃതി ദത്ത നിറങ്ങൾ ഉപയോഗിച്ച് ഭദ്രകാളി രൂപം വരയ്ക്കുന്ന കളമെഴുത്തും ഉത്സവാഘോഷത്തിൽ പെടുന്നു.

Event Timings: 4:00 am To  7:00 pm