Loading Events

« All Events

Event Details
09
Mar
ഭരണി മഹോത്സവം 

ഭരണി മഹോത്സവം 

മറ്റു ഭഗവതി ക്ഷേത്രങ്ങളില്‍ ഭരണി നക്ഷത്രനാളിലാണ് ഭരണി മഹോത്സവം നടക്കുന്നതെങ്കില്‍ നാളോ തിഥിയോ നോക്കാതെ പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ ഭരണി മഹോത്സവം നടക്കുന്നത്. തൃക്കണ്ണാട് ക്ഷേത്രവുമായുള്ള ഈ അഭേദ്യ ബന്ധം കാരണമായതു കൊണ്ട് ഭരണി നാളില്‍ ജനിച്ച ഒരു ബാലികയുടെ സാന്നിദ്ധ്യത്തിലാണ് ഭരണി മഹോത്സവ ചടങ്ങുകള്‍ നടക്കുക.

മറ്റു ഉത്സവങ്ങള്‍ക്കെന്ന പോലെ ഭണ്ഡാര വീട്ടില്‍ നിന്നും ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത് നടക്കുന്നതോടെ ഉത്സവം ആരംഭിക്കുന്നു. കൊടിയേറ്റം കണ്ഠാ കര്‍ണ്ണന്‍ ദേവന്റെ ഉത്സവമാണ്. അന്ന് ബലികര്‍മ്മങ്ങളില്ല. രണ്ടാം ദിനമായ ഭൂതബലി ഉത്സവം ദണ്ഡന്‍ ദേവന്റേയും, താലപ്പൊലി ഉത്സവം ഇളയഭഗവതിയു ടെയും ആയിരത്തിരി ഉത്സവം മൂത്ത ഭഗവതിയുടേതുമാണ്. ഈ മൂന്ന് ദിവസങ്ങളിലും ബലികര്‍മ്മങ്ങള്‍ ഉണ്ടാകാറുണ്ട്.

ഭരണി മഹോത്സവനാളുകളില്‍ മൂന്നു ദിവസം ക്ഷേത്ര തിരുമുറ്റത്ത് ദാരികാസുരവധം ചിത്രീകരിക്കുന്ന നാഗക്കളം പ്രത്യേകം വരച്ചുണ്ടാക്കുകയും എഴുന്നള്ളത്തോടുകൂടി കെട്ടിചുറ്റിയ ചീരുബാ നാല്‍വരുടെയും, വിഷ്ണുമൂര്‍ത്തിയുടെയും നര്‍ത്തകന്‍മാര്‍ കളം കൈയ്യേല്‍ക്കാന്‍ (കളം മായ്ക്കല്‍) ചടങ്ങ് നടത്തും. ദേവിയും ദാരികനും തമ്മിലുള്ള ഘോരയുദ്ധത്തില്‍ ദാരികന്‍ വധിക്കപ്പെടും എന്ന ഘട്ടത്തില്‍ മായയാല്‍ സര്‍പ്പരൂപം പൂണ്ട് മറഞ്ഞ് നില്‍ക്കുന്നു. ഇതുകണ്ട വേതാളം ആദ്യ ദിവസം ഒരുതലയുള്ള സര്‍പ്പത്തേയും രണ്ടാം ദിവസം ഇതുതലയുള്ളതും മൂന്നാം ദിവസം മൂന്ന് തലയുള്ള സര്‍പ്പത്തേയും ദേവിക്ക് കാണിച്ചു കൊടുക്കുന്നത് അനുസ്മരിക്കുന്നതാണ് മൂന്ന് ദിവസങ്ങളില്‍ വരച്ചുണ്ടാക്കുന്ന നാഗക്കളവും നാഗക്കളവും ‘കളം മായ്ക്കലും’ മൂന്നാം ദിവസം കോപിഷ്ഠയായ ദേവി ദാരികനെ വധിച്ചശേഷം ആയിരത്തിരിയോടുകൂടി വിജയാഘോഷം നടത്തുന്നു. ഭരണിമഹോത്സവത്തോടനുബന്ധിച്ച് വൈവിധ്യങ്ങളായ കാഴ്ച വരവും വെടിക്കെട്ടും നടത്തുന്നത് ഇതിനെ അനുസ്മരിച്ചാണ്.

ഭരണി മഹോത്സവത്തിന്റെ മറ്റൊരു ആകര്‍ഷണീയമായ ചടങ്ങാണ് താലപ്പൊലിയെഴുന്നള്ളത്ത്. രോഗശാന്തിക്കും മഹാവ്യാധികളില്‍ നിന്നും രക്ഷ ആയൂരാരോഗ്ത്തിനും അഭീഷ്ടകാര്യ സിദ്ധിക്കും ‘നോറ്റിരത്താന്‍’ പ്രാര്‍ത്ഥിക്കുന്ന ബാലികാബാലന്‍മാര്‍ക്ക് പ്രധാനമായും താലപ്പൊലി എഴുന്നള്ളത്തില്‍ പങ്കെടുക്കുന്നത്. താലപ്പൊലി ദിവസം കിണ്ണത്തിലും ആയിരത്തിരി ദിവസം മണ്‍കലത്തിലും അരി, തേങ്ങ, അടക്ക, വെറ്റില, എന്നിവ യും ഒരുമുറി തേങ്ങയില്‍ തിരശ്ശീല ചുറ്റിക്കത്തിക്കുന്ന ദീപവുമായി നോറ്റിരിക്കുന്നവര്‍ എഴുന്നള്ളത്തിന്റെ ഭാഗമായി ക്ഷേത്രത്തില്‍ വലംവെക്കുന്നു.

ഈ വര്‍ഷത്തെ ഭരണി മഹോത്സവവും അനുബന്ധ ചടങ്ങുകളും

09 Mar, 2018 1193-കുംഭം-26ഭരണി കുറിക്കല്‍

11 Mar, 2018 1193-കുംഭം-27തൃക്കണ്ണാട് പള്ളിവേട്ട

12 Mar, 2018 1193-കുംഭം-28തൃക്കണ്ണാട് ആറാട്ട്‌

13 Mar, 2018 1193-കുംഭം-29ഭരണിമഹോത്സവം കൊടിയേറ്റം

14 Mar, 2018 1193-കുംഭം-30ഭൂതബലി ഉത്സവം

14 Mar, 2018 1193-കുംഭം-30മീന സംക്രമം

15 Mar, 2018 1193-മീനം-1താലപ്പൊലി ഉത്സവം

16 Mar, 2018 1193-മീനം-2ആയിരത്തിരി ഉത്സവം

17 Mar, 2018 1193-മീനം-3ഭരണിമഹോത്സവം കൊടിയിറക്കം

22 Mar, 2018 1193-മീനം-8പൂരോത്സവത്തിനു കുലകൊത്തല്‍

24 Mar, 2018 1193-മീനം-10പൂരോത്സവാരംഭം, രാത്രി എഴുന്നള്ളത്ത്, രാത്രി പൂരക്കളി

25 Mar, 2018 1193-മീനം-11രാത്രി പൂരക്കളി

26 Mar, 2018 1193-മീനം-12രാത്രി പൂരക്കളി

27 Mar, 2018 1193-മീനം-13പകല്‍ പൂരക്കളി, മറത്തുകളി

Event Start date: 09/03/2018, 8:00 am

Event End date: 27/03/2018, 5:00 pm