Loading Events

« All Events

  • This event has passed.
Event Details
05
Apr
പെരുവനം പൂരം

പെരുവനം പൂരം

തൃശ്ശൂര്‍ ജില്ലയിലെ ചേര്‍പ്പ് പഞ്ചായത്തിലാണ് മൂവായിരത്തില്‍ ഏറെ പഴക്കമുള്ള പെരുവനം മഹാദേവക്ഷേത്രം.ഇരട്ടയപ്പന്‍ ക്ഷേത്രമെന്നും പേരുണ്ട്.100 അടിയിലേറെ ഉയരമുള്ളതാണ് ഇവിടത്തെ ശ്രീകോവില്‍. മീനത്തിലെ പൂയ്യം നാളിലാണ് ഇവിടത്തെ പൂരം. ഇതിനു തൊട്ടു മുമ്പാണ് ആറട്ടുപുഴ പൂരം. വാദ്യങ്ങളുടെ ,മേളങ്ങളുടെ പൂരമാണ് പെരുവനം പൂരം എന്നു പറയാം. യഥാർഥത്തിൽ പെരുവനത്തപ്പൻറെ ഉത്സവമല്ല. ഭഗവാനെ കണ്ട് വണങ്ങിപ്പോകാൻ പെരുവനം ഗ്രാമത്തിലെ ദേവിദേവന്മാർ എത്തുന്ന ചടങ്ങുമാത്രമാണ്‌‍. എന്നാൽ പണ്ട് ക്ഷേത്രത്തിൽ 28 ദിവസത്തെ ഉത്സവം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. അന്ന് 108 ദേവിദേവന്മാർ പങ്കെടുത്തതായും പറയുന്നു.
ചരിത്രം

എ.ഡി 583ലാണ്‌ പെരുവനം പൂരം ആരംഭിച്ചതെന്ന്‌ പറയപ്പെടുന്നുണ്ടെങ്കിലും അതിനും മുമ്പ്‌ തന്നെ ഇത്‌ ഉണ്ടായിരുന്നു എന്നും ഇടക്കാലത്ത്‌ മുടങ്ങിപ്പോയ പൂരം എ.ഡി. 583ല്‍ പുനരാരംഭിക്കുക മാത്രമാണ്‌ ചെയ്‌തത്‌ എന്നും അഭിപ്രായമുള്ളവര്‍ ഉണ്ട്‌. ആദ്യകാലങ്ങളില്‍ 108 ക്ഷേത്രങ്ങളില്‍ നിന്ന്‌ ദേവീദേവന്മാര്‍ ആറാട്ടുപുഴ പൂരത്തിനെത്തിയിരുന്നു. കേരളത്തിലെ 56 നാട്ടുരാജാക്കന്മാരും, പ്രഭുക്കന്മാിരും പങ്കെടുക്കുമായിരുന്നു. 108 ആനകള്‍ ഓരോന്നും വെവ്വേറെ ക്ഷേത്രങ്ങളില്‍ നിന്നാണു വരുന്നത്‌. ഓരോ ആനകളും ഓരോ ദേവതകളെ പ്രതിനിധീകരിച്ചാണ്.ആറാട്ടുപുഴ ശാസ്‌താവാണ് ആതിഥേയന്‍. എല്ലാ ദേവന്മാധരും ദേവതമാരും ഈ ഉത്‌സവത്തിന്‌ ഒത്തുകൂടാറുണ്ടെന്നാണ്‌ വിശ്വാസംപെരുവനത്ത്‌ കൊടിയേറ്റിനുമുമ്പ്‌, നാടുവാഴികളുടെയും നാട്ടുകാരുടേയുമൊക്കെ പ്രശ്‌നങ്ങളും  തര്ക്ക്ങ്ങളും ചോദിച്ചു പരിഹാരം നിര്ദ്ദേ ശിച്ചേ അതു പതിവുള്ളൂ. ഒരിക്കല്‍. ബാലവിവാഹത്തിന്റെ ആ കാലത്ത്‌ കന്യക രജസ്വലയായി. അതിനെ ചുറ്റിയുണ്ടായ പ്രശ്‌നങ്ങള്ക്ക്ന‌ പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞില്ല അതോടെ പെരുവനത്തപ്പന്‍ പുറത്തിറങ്ങാതെയുമായി. തുടര്ന്നാ ണ്‌ വിശ്വപ്രസിദ്ധമായ ആറാട്ടുപുഴ പൂരം പരിണാമപ്പെടുന്നത്‌പറയപ്പെടുന്നു. അന്ന് 108 ദേവിദേവന്മാർ പങ്കെടുത്തതായും പറയുന്നു.

പെരുവനം പൂരം

പൂരംനാള്‍ രാത്രി ഏഴിന് പെരുവനത്തപ്പന്‍റെ തിരുസന്നിധിയില്‍ നടക്കുന്ന പൂരത്തില്‍ 18 ദേവീദേവന്മാര്‍ പങ്കെടുക്കും. ഇതില്‍ ആറാട്ടുപുഴ, ചാത്തക്കുടം, ഊരകം, ചേര്‍പ്പ് തുടങ്ങി നാല് ക്ഷേത്രങ്ങളിലെ എഴുന്നള്ളിപ്പുകളാണ് പ്രധാനം

വൈകിട്ട് നാലുമണിക്ക് ആരംഭിക്കുന്ന ഈ എഴുന്നള്ളിപ്പിന് മൂന്ന് ആന പഞ്ചാരിമേളം എന്നിവ അകന്പടിയേകും. പിഷാരിക്കല്‍ ഭഗവതി ക്ഷേത്രപ്രദക്ഷിണം നടത്തുന്നതോടെ, ആറാട്ടുപുഴ ശാസ്താവിന്‍റെ സുപ്രസിദ്ധമായ ഇറക്കപ്പാണ്ടിക്ക് കോലുയരും.

ആറാട്ടുപുഴ ശാസ്താവിനഭിമുഖമായി ചാത്തക്കുടം ശാസ്താവിന്‍റെ പഞ്ചാരി ഇതിനകം ആരംഭിച്ചിട്ടുണ്ടാകും. ഭഗവതി യോടൊപ്പമുള്ള ഈ എഴുന്നള്ളിപ്പിന് ഏഴ് ആനകളാണ് അകന്പടി നല്‍കുന്നത്.

പ്രശസ്തരായ കലാകാരന്മാര്‍ തീര്‍ക്കുന്ന പാണ്ടി-പഞ്ചാരി മേളങ്ങള്‍ ആസ്വദിച്ചനുഭവിക്കാന്‍ കേരളത്തിന്‍റെ നാനാഭാഗത്തുനിന്നും ആയിരക്കണക്കിനു മേളഭ്രാന്തന്മാര്‍ പെരുവനത്തെത്തുന്നു.

മേളം ഹൃദയതാളമാക്കിയ പെരുവനം നടവഴിയില്‍, ശാസ്താവിന്‍റെ തിരുമുന്പില്‍ നിന്നു മേളപെരുമാക്കള്‍ തീര്‍ക്കുന്ന ഈ ഇറക്കപ്പാണ്ടി കാണികളുടെ ഹൃദയത്തിലേക്ക് കുടിയിറങ്ങുന്നു.

ആറട്ടുപുഴത്തേവര്‍ കിഴക്കോട്ടാണിറങ്ങുക.ഏഴു മണിക്ക് കിഴക്കുനിന്ന് പടിഞ്ഞാട്ട് ചാത്തക്കുടം ശാസ്താവ് തൊട്ടിപ്പാള്‍ ഭഗവതിയോടൊപ്പം പഞ്ചാരി മേളത്തോടെ കയറുന്നു . തൊട്ടുപിന്നാലെ ഊരകത്തമ്മ ഉണ്ടാവും. പിന്നെ ചേര്‍പ്പ് ഭഗവതി പഞ്ചാരി മേളത്തോടെ പടിഞ്ഞാറേ നടയിലെത്തും.

തുടര്‍ന്നുള്ള പൂരം ഊരകത്തമ്മതിരുവടിയുടേതാണ്. ഏഴ് ആനകളുടെ അകന്പടിയോടെ പഞ്ചാരിമേളത്തോടെ പ്രൗഢഗംഭീരമായാണ് ദേവിയുടെ എഴുന്നള്ളത്ത്. പഞ്ചാരിയുടെ മൂന്നാംകാലത്തിനോടടുത്ത സമയത്ത് പെരുവനം ക്ഷേത്രമതില്‍ക്കകത്ത് കൂട്ടിയെഴുന്നള്ളിപ്പുണ്ട്.

 

ഈ വര്‍ഷത്തെ പെരുവനം പൂരം-2018 ഏപ്രില്‍- 5 വ്യാഴം (മലയാളമാസം  മീനം-22)

Event Timings: 5:00 am To  5:00 pm