Loading Events

« All Events

Event Details
27
Feb
ഗുരുവായൂര്‍ ആനയോട്ടം

ഗുരുവായൂര്‍ ആനയോട്ടം

ഗുരുവായൂർ ശ്രീ കൃഷ്ണക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങളോടനുബന്ധിച്ചുള്ള പ്രത്യേക ചടങ്ങാണ് ഗുരുവായൂർ ആനയോട്ടം. ഉത്സവകാലത്ത് ഭഗവാന്റെ സ്വർണ്ണതിടമ്പ് എഴുന്നള്ളിക്കുന്നതിനുള്ള ആനയെ തിരഞ്ഞെടുക്കുന്നത് ആനയോട്ടത്തിലൂടെയാണ്. ക്ഷേത്രത്തിന്റെ കിഴക്കുള്ള മഞ്ജുളാൽ പരിസരത്ത് നിന്ന് ആരംഭിക്കുന്ന ആനയോട്ടം അമ്പലത്തിന്റെ ഉള്ളിൽ ഏഴു പ്രദക്ഷിണത്തോടെ അവസാനിക്കുന്നു. ആദ്യം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരം കടക്കുന്ന ആനയെ വിജയിയായി പ്രഖ്യാപിക്കും.

ഐതിഹ്യം

ഗുരുവായൂരമ്പലത്തിൽ ആനയില്ലാതിരുന്ന കാലത്ത് ഉത്സവ എഴുന്നള്ളിപ്പിന് മറ്റുള്ള ക്ഷേത്രത്തിൽനിന്നും ആനകളെ കൊണ്ടുവരുമായിരുന്നു. എന്തോ കാരണങ്ങൾകൊണ്ട് ഒരു വർഷം ആനകളെ കൊണ്ടുവരാൻ കഴിഞ്ഞില്ല. അന്ന് ഉച്ചക്ക് ശേഷം തൃക്കണാമതിലകം ക്ഷേത്രത്തിൽനിന്ന് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ആനകൾ ഓടിയെത്തി എന്നാണ് ഐതിഹ്യം[1]. ഇതിന്റെ ഓർമ്മയ്ക്കായി എല്ലാവർഷവും ഗുരുവായൂർ ഉത്സവം ആരംഭിക്കുന്നത് ആനയോട്ടത്തോടെയാണ്. ആനകൾ ഓടിവന്ന സമയത്തെ അനുസ്മരിച്ചുകൊണ്ട് ഉച്ചതിരിഞ്ഞ് മൂന്നുമണിക്കാണ് ആനയോട്ടം നടത്തുന്നത്.

ചടങ്ങുകൾ

ക്ഷേത്രത്തിലെ നാഴികമണി മൂന്നടിച്ചാൽ ആനയോട്ടചടങ്ങുകൾ ആരംഭിക്കും. തെരഞ്ഞെടുക്കപ്പെട്ട ആനകളെ കുളിപ്പിച്ച് വൃത്തിയാക്കി മഞ്ജുളാലിന്റെ സമീപം തയ്യാറാക്കി നിര്‍ത്തുന്നു.അതിനു ശേഷം  പാരമ്പര്യ അവകാശികൾ എടുത്തുകൊടുക്കുന്ന കുടമണികളുംകൊണ്ട് പാപ്പാന്മാർ ക്ഷേത്രത്തിൽനിന്നും മഞ്ജുളാൽ പരിസരത്തേക്കു ഓടിയെത്തി ആനകളെ അണിയിക്കും. ക്ഷേത്രം മാരാർ ശംഖുവിളിക്കുന്നതോടെ ആനയോട്ടം ആരംഭിക്കും. ആദ്യം ഓടിയെത്തി കിഴക്കേ ഗോപുരം കടക്കുന്ന ആനയെ വിജയിയായി പ്രഖ്യാപിക്കും. മുന്നിലെത്തുന്ന മൂന്നാനകളെ മാത്രമേ ക്ഷേത്രമതിലകത്തിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. ആനകൾ ക്ഷേത്രത്തിനകത്ത് ഏഴ് പ്രദക്ഷിണം വച്ച് കൊടിമരം വണങ്ങുന്നതോടെ ആനയോട്ടചടങ്ങുകൾ പൂർത്തിയാകും[2]. ആനയോട്ടത്തിലെ വിജയിക്ക് ഉത്സവം കഴിയുന്നതുവരെ ക്ഷേത്രത്തിൽ പ്രത്യേക പരിഗണനയുണ്ടാവും

 

ഈ വര്‍ഷത്തെ ഗുരുവായൂര്‍ കൊടിയേറ്റം 27.02.2018 ഉത്സവം കൊടിയേറ്റം. ഉച്ചയ്ക്ക് 3ന് ആനയോട്ടം

Event Timings: 4:00 am To  5:00 pm