Loading Events

« All Events

Event Details
27
Feb
ഉത്രാളിക്കാവ് പൂരം

ഉത്രാളിക്കാവ് പൂരം

തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരിക്കടുത്തുള്ള പ്രശസ്തമായ ഒരു അമ്പലമാണ് ഉത്രാളിക്കാവ് അമ്പലം അഥവാ രുധിരമഹാകാളിക്കാവ് ക്ഷേത്രം. ആദിപരാശക്തിയുടെ(ദുർഗ്ഗ) ഉഗ്രരൂപമായ “രുധിര മഹാകാളി” ആണ് പ്രതിഷ്ഠ. മദ്ധ്യകേരളത്തിലെ പ്രശസ്തമായ വേല ഉത്സവങ്ങളിൽ ഏറ്റവും പ്രധാനമാണു് വെടിക്കെട്ടിനു പ്രാധാന്യമുള്ള ഉത്രാളിക്കാവ് പൂരം.ഈ പ്രദേശത്തെ ഏറ്റവും പ്രമുഖമായ ഉത്സവമാണ്. എട്ടു ദിവസം നീളുന്ന ഉത്സവത്തില്‍ എല്ലാ ദിവസവും പകലും രാത്രിയും ആനയെഴുന്നെള്ളിപ്പുണ്ടാവും. സമാപന ദിവസം നെറ്റിപ്പട്ടം കെട്ടി ആലവട്ടവും വെഞ്ചാമരവും വീശി മുത്തുക്കുടയുമേന്തിയ 21 ഗജവീരന്മാരാണ് എഴുന്നെള്ളിപ്പിന്്്അണി നിരക്കുന്നത്. പഞ്ചവാദ്യവും പാണ്ടിമേളവും ഈ ദൃശ്യപൊലിമയ്ക്ക് താളത്തിന്റെ അകമ്പടി നല്‍കും. ഒട്ടനവധി ക്ഷേത്ര കലാരൂപങ്ങളും നാടന്‍ കലകളും ഉത്സവനാളുകളില്‍ അരങ്ങേറും.

പ്രത്യേകതകള്‍

കുന്നുകൾക്കിടയിൽ സ്ഥിതിചെയ്യുന്ന ഉത്സവപ്പറമ്പിന്റെ ഭൂപ്രകൃതിയിലുള്ള പ്രത്യേകത മൂലം അസാമാന്യമായ ശബ്ദഗാംഭീര്യം ജനിപ്പിക്കുന്ന വെടിക്കെട്ടാണു് ഉത്രാളിക്കാവ് പൂരത്തിന്റെപ്രത്യേകത. പൂരദിവസം സന്ധ്യയ്ക്കും പിറ്റേന്നു പുലർച്ചേ നാലുമണിക്കും മത്സരാടിസ്ഥാനത്തിൽ നടക്കുന്ന വെടിക്കെട്ട് സുരക്ഷിതമായും സൌകര്യപ്രദമായും കാണാന്‍ സഹായിയ്ക്കുന്നു.

മറ്റു പരിപാടികള്‍

എങ്കക്കാവ്, കുമരനെല്ലൂർ, വടക്കാഞ്ചേരി എന്നീ ദേശങ്ങളിൽ നിന്നുള്ള മൂന്നു ദേശക്കാരാണ് ഉത്രാളിക്കാവ് വേലയുടെ പ്രധാന നടത്തിപ്പുകാർ. സാധാരണ, ഓരോ ദേശക്കാരും പതിനൊന്നു്.ആനകൾ വീതം മൊത്തം 33 ആനകളെയാണ് പൂരത്തിന് എഴുന്നെള്ളിയ്ക്കുന്നത്. ഇതുകൂടാതെ വിവിധ സമുദായക്കാരുടേതായി കുതിരവേല, കാളവേല, ഹരിജൻ വേല എന്നീ പരിപാടികളും മുട്ടിറക്കൽ എന്ന വഴിപാടുചടങ്ങും നടത്തിവരുന്നു.തൃശ്ശൂര്‍ പൂരത്തിന്റെ ഇലഞ്ഞിത്തറ മേളം പോലെ പ്രസിദ്ധിയാര്‍ജ്ജിച്ചതാണ് ഇവിടുത്തെ നടപ്പുര പഞ്ചവാദ്യം

കുംഭമാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച കഴിഞ്ഞുള്ള ചൊവ്വാഴ്ചയാണ് ഉത്സവം കൊടിയേറുന്നതു്. ഒരാഴ്ച നീണ്ടുനിൽക്കുന്ന ഉത്സവത്തിന്റെ സമാപനദിവസമാണു് പൂരവും അതിനോടനുബന്ധിച്ച മറ്റു പരിപാടികളും

   ഈ വര്‍ഷത്തെ ഉത്രാളിക്കാവ് പൂരം

  • കൊടിയേറ്റം- 2018 ഫെബ്രുവരി 20 ചൊവ്വാഴ്ച(കുംഭം 8 )
  • ഉത്രാളിക്കാവ് പൂരം  2018 ഫെബ്രുവരി 27  ചൊവ്വാഴ്ച(കുംഭം 15 )

എത്തിച്ചേരാനുള്ള വഴി

  • അടുത്ത റെയില്‍വേ സ്റ്റേഷന്‍ -തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന്‍ (20km )
  • അടുത്ത വിമാനത്താവളം –കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം(55km)

Event Start date: 27/02/2018, 5:00 am

Event End date: 28/03/2018, 5:00 pm