Loading Events

« All Events

  • This event has passed.
Event Details
31
Jul
ആറന്മുള വള്ളസദ്യ

                  ആറന്മുള വള്ളസദ്യ

ആറന്മുള ശ്രീ പാർത്ഥസാരഥിക്ഷേത്രത്തിൽ നടത്തുന്ന ആചാരനിബിഡമായ ചടങ്ങാണ് വള്ളസദ്യ.  കർക്കിടകം 15 മുതൽ കന്നി 15 വരെ അഭീഷ്ടസിദ്ധിക്കു നടത്തുന്ന വഴിപാടാണ്.പാണ്ഡവരിൽ മദ്ധ്യമനായ അർജ്ജുനൻ ഭഗവാൻ കൃഷ്ണനു സമർപ്പിച്ചതായി വിശ്വസിക്കുന്ന ഈ ക്ഷേത്രം ഏറ്റവും പുരാതനവും പ്രസിദ്ധവുമാണ്.അന്നദാനപ്രഭുവായ ആറന്മുളേശന്റെ മുമ്പിൽ ഭക്തൻ സമർപ്പിക്കുന്ന ഏറ്റവും വലിയ വഴിപാട് കൂടിയാണിത്.

വള്ള സദ്യയിലെ ചടങ്ങുകൾ

വള്ളസദ്യ വഴിപാട് നിരവധി ആചാര നിബിഡമായ ചടങ്ങുകളോടെയാണ് ആരംഭിക്കുന്നത്. വഴിപാട് സമർപ്പിക്കുന്ന പള്ളിയോടകരയിൽ നിന്നും അനുവാദം വാങ്ങിയാണ് സദ്യയ്ക്ക് ഒരുക്കങ്ങൾ തുടങ്ങുന്നത്. വഴിപാട് നടത്തുന്ന ഭക്തൻ അന്നേദിവസം രാവിലെ ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിലെത്തി കൊടിമരച്ചുവട്ടിൽ നിറപറ സമർപ്പിക്കുന്നതോടെ ചടങ്ങുകൾ ആരംഭിക്കും.

നിറപറ

രണ്ട് പറകളാണ് നിറയ്ക്കുന്നത്. ഒരു പറ ഭഗവാനും മറ്റൊന്ന് പള്ളിയോടത്തിനും എന്നാണ് സങ്കല്പം. ക്ഷേത്ര ശ്രീകോവലിൽ നിന്നും മേൽശാന്തി പൂജിച്ചു നൽകുന്ന മാലയും വെറ്റിലയും പുകയിലയുമായി അതാത് പള്ളിയോട കടവിലെത്തി പള്ളിയോടത്തെ യാത്രയാക്കുന്നു.കരനാഥന്മാർക്ക് വെറ്റില, പുകയില എന്നിവ കൊടുത്ത് വഴിപാടു നടത്തുന്നയാൾ കരമാർഗ്ഗം ക്ഷേത്രത്തിലെത്തണം.[3] ആറന്മുളയുടെ തനിമയിലും താളത്തിലുമുള്ള വഞ്ചിപ്പാട്ടുകൾ പാടിയാണ് പള്ളിയോടങ്ങൾ പമ്പാനദിയിലൂടെ തുഴഞ്ഞ് ആറന്മുള ക്ഷേത്രത്തിലെ വടക്കേ ഗോപുര നടയിലേക്കെത്തുന്നത്.രാമപുരത്ത് വാര്യരുടെ കുചേലവൃത്തം, ഭീഷ്മപർവ്വം, രാമായണം, ഭഗവദ്ദൂത്, നളചരിതം, സന്താനഗോപാലം, വെച്ചുപാട്ട് തുടങ്ങിയ വഞ്ചിപ്പാട്ടുകളാണ് ആറന്മുളയിൽ ഉപയോഗിക്കുക. കടവിലടുക്കുന്ന വള്ളത്തിനെ അഷ്ടമംഗല്യം, വിളക്ക്, താലപ്പൊലി, വായ്ക്കുരവ, വെടിക്കെട്ട്, മുത്തുക്കുട, നാദസ്വര മേളത്തോടുകൂടി സ്വീകരിയ്ക്കുന്നു.

അഷ്ടമിരോഹിണി വള്ളസദ്യ

അഷ്ടമരോഹിണി നാളിൽ സമൂഹസദ്യയൊരുക്കുന്നു. 52 പള്ളിയോടങ്ങൾക്കും അതോടൊപ്പം വരുന്ന ഭക്തജനങ്ങൾക്കും സമൂഹസദ്യയിൽ പങ്കുകൊള്ളാൻ സാധിക്കുന്നു.. അഷ്ടമിരോഹിണി വള്ളസദ്യ (സമൂഹസദ്യ)-യ്ക്ക്  സാധാരണ വള്ളസദ്യക്ക് വിളമ്പുന്നതിനേക്കാൾ വിഭവങ്ങൾ കുറവായിരിക്കും.

പ്രത്യേകതകള്‍

എല്ലാവർഷവും ജൂലായ്  പകുതിയോടെ (15 -ന്) തുടങ്ങുന്ന വള്ളസദ്യ അവസാനിക്കുന്നത് ഒക്ടോബർ 2- ന്  ആണ്. 51- വിഭവങ്ങൾ ചെർന്ന വിഭവസമൃദ്ധിയാർന്ന സദ്യയാണിത്. ഉപ്പേരികൾ തന്നെ നിരവധി തരമുണ്ടാകും. വിവിധതരം പായസങ്ങൾ, പാളത്തൈയ്ർ എന്നിവ പ്രത്യേക ശ്രദ്ധയർഹിക്കുന്നു. ഏതു വിഭവം എപ്പോൾ ചോദിച്ചാലും വിളമ്പുന്ന സദ്യയാണ് വള്ള സദ്യ എന്ന് പറയപ്പെടുന്നു. വള്ളക്കാർ വിഭവങ്ങൾ ചോദിക്കുന്നതും പാടിതന്നെയാണ്..

വള്ളസദ്യ ക്ഷേത്രങ്കണത്തിൽ വെച്ചാണ് നടത്തുന്നത്. പമ്പാനദിയിലുള്ള വള്ളം കളിക്ക് ശേഷം അഷ്ടമംഗല്യവും നിറപറയും നിലവിളക്കും വെച്ച് വഴിപാടുകാർ വള്ളക്കാരെ സ്വീകരിച്ചാനയിക്കുന്നു. വള്ളക്കാർ തുഴ ഉയർത്തിപ്പിടിച്ച് വള്ളപ്പാട്ട് പാടിക്കൊണ്ട് ക്ഷേത്രത്തിൽ പ്രദക്ഷിണം വയ്ക്കുന്നു. അതിനുശേഷമാണ് സദ്യയിൽ പങ്കുകൊള്ളുന്നത്. സന്താനലാഭത്തിനും രോഗശമനത്തിനും ശത്രുദോഷത്തിനുമായാണ് കരക്കാർ ഇത് വഴിപാടായി നടത്തുന്നത്. സദ്യ കഴിഞ്ഞ് വിശ്രമത്തിനുശേഷം കരക്കാർ യാത്രയാകുമ്പോൾ കളഭം, പനിനീർ എന്നിവ കൊടുത്തും വെറ്റില പുകയില എന്നിവ ചവക്കാൻ നൽകിയും യാത്രയയക്കുന്നു.

വള്ളസദ്യ വിഭവങ്ങള്‍

ചോറ്, പരിപ്പ്, പപ്പടം, പപ്പടവട, നെയ്യ്, അവിയൽ, സാമ്പാർ, തോരൻ, പച്ചടി, കിച്ചടി, നാരങ്ങാ കറി, ഇഞ്ചിപ്പുളി, ഉപ്പുമാങ്ങ, എരിശ്ശേരി, കാളൻ, ഓലൻ, രസം (കറി), പാളതൈര്, മോര്, അടപ്രഥമൻ, പഴം പ്രഥമൻ, കടലപ്രഥമൻ, പാൽപ്പായസം, ഉപ്പേരി (നാലുകൂട്ടം), കദളി വാഴപ്പഴം, എള്ളുണ്ട, ഉഴുന്നുവട, ഉണ്ണിയപ്പം, കൽക്കണ്ടം, ശർക്കര, നെല്ലിക്കാ അച്ചാർ, തേൻ, പഴം നുറുക്ക്, മുന്തിരിങ്ങ, കരിമ്പ്, മെഴുക്കുപുരട്ടി, ചമ്മന്തിപ്പൊടി, തകരയിലക്കറി, മാങ്ങാപ്പഴക്കറി, ചേമ്പില തോരൻ, ചുക്ക്വെള്ളം എന്നിവയാണ് പ്രധാന വിഭവങ്ങൾ.വള്ളസദ്യയുണ്ണാൻ വരുന്നവർക്കൊപ്പം ഭഗവാനും ഉണ്ടായിരിക്കും എന്ന വിശ്വാസത്തിൽ എല്ലാവരേയും നല്ല പോലെ സൽകരിക്കുന്നു.

 

ഈ വര്‍ഷത്തെ വള്ളസദ്യ- 2018 ജൂലായ്‌ 31 മുതല്‍ ഒക്ടോബര്‍-1 വരെ

Event Start date: 31/07/2018, 5:00 am

Event End date: 01/10/2018, 5:00 pm