About Us

ന :ഗുരോരധികംതത്വം

ന: ഗുരോരധികം തപ:

തത്ത്വജ്ഞാനാത്പരംനാസ്തി

തസ്മൈ ശ്രീ ഗുരവേ നമ:

ഞങ്ങളെക്കുറിച്ച്

templedarsan.com എന്നത് കേരളത്തിലെ വിവിധ ഭാഗങ്ങളിലുള്ള പ്രധാന ക്ഷേത്രങ്ങളേക്കുറിച്ചുള്ള സമ്പൂര്‍ണ്ണ  വിവരങ്ങള്‍ അറിയാനുള്ള ഒരു വേദിയാണ് . ക്ഷേത്രവിവരങ്ങള്‍ ഉള്‍പ്പെടുത്തിയ അനേകം വെബ്‌ സൈറ്റുകള്‍ നിലവിലുണ്ടെങ്കിലും അതില്‍ നിന്നും വളരെ വ്യത്യസ്തമായി വിവിധങ്ങളായ ക്ഷേത്രങ്ങള്‍ നേരില്‍ സന്ദര്‍ശിച്ചു  വേണ്ടത്ര വിവരങ്ങള്‍ ഉള്‍പ്പെടുത്തി  വ്യത്യസ്തമായി ഞങ്ങള്‍  തയ്യാറാക്കാന്‍ ശ്രമിച്ചിട്ടുണ്ട് .ഇപ്പോള്‍ കേരളത്തിലുള്ള ക്ഷേത്രങ്ങള്‍ മാത്രമേ ഉള്‍പ്പെടുത്തിയിട്ടുള്ളൂ  .വിദൂര ഭാവിയില്‍ ഭാരതത്തിലെ വിവിധ ഭാഗങ്ങളിലുള്ള ക്ഷേത്രങ്ങളെ ഉള്‍ക്കൊള്ളിച്ചു  വളരെ വിപുലമാക്കാന്‍ പദ്ധതിയുണ്ട്. സന്ദര്‍ശകരായ  നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അനുസരിച്ച് വേണംഞങ്ങള്‍ക്ക്  മുന്നോട്ടു പോകാന്‍.ഇതില്‍ ചേര്‍ത്തിട്ടുള്ള വിവരങ്ങള്‍ പലതും നേരിട്ട് ശേഖരിച്ചവയും മറ്റുള്ളവ പലവിധ സ്രോതസ്സുകളില്‍ സ്വീകരിച്ചതുമാണ് അതുകൊണ്ട് ഇതിലുള്ള വിവരങ്ങള്‍ ദുരുപയോഗം ചെയ്യരുതെന്ന് അപേക്ഷിച്ചുകൊള്ളുന്നു,ഇതിന്റെ ഉള്ളടക്കത്തെ കുറിച്ച് എന്തെങ്കിലും ആക്ഷേപം ഉള്ളവര്‍ നേരില്‍ അറിയിച്ചാല്‍ അവ ഇതില്‍ നിന്നും നീക്കം ചെയ്യുന്നതാണ്.ഇതില്‍ നിന്നും എന്തെങ്കിലും വിവരങ്ങള്‍ ശേഖരിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നുവെങ്കില്‍ ഈമെയില്‍ വഴി അറിയിയ്ക്കുക .അനുവാദത്തോടെ ഉപയോഗിയ്ക്കുന്നതാണല്ലോ ഉചിതം.അങ്ങനെയെങ്കില്‍ ഈ വെബ്‌ സൈറ്റിന്റെ ലിങ്ക് കൂടി ഷെയര്‍ ചെയ്യാന്‍ ശ്രദ്ധിയ്ക്കുമല്ലോ . നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും  അറിയിക്കുക .അവ ഞങ്ങളെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിക്കും. വ്യക്തിപരമായി ഏതെങ്കിലും ക്ഷേത്രങ്ങളോ മറ്റു വിവരങ്ങളോ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ടെങ്കില്‍  ഞങ്ങളെ അറിയിക്കുക.